Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജനുവരി 14 ശേഷം കരിയര്‍, ജോലി, വിവാഹം: എവിടേയും ശുഭഫലം മാത്രം ഈ രാശിക്കാര്‍ക്ക്
സൂര്യന്റെ മകരം രാശി സംക്രമണം സംഭവിച്ച് കഴിഞ്ഞു, ജനുവരി 14-ന് സൂര്യന് മകരം രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു. ഈ സമയം പല വിധത്തിലുള്ള അനുകൂല പ്രതികൂലഫലങ്ങള്‍ ഓരോ രാശിക്കാരിലും നക്ഷത്രക്കാരിലും ഉണ്ടാവുന്നുണ്ട്. ഇതില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ചില രരാശിക്കാരുണ്ട്. അതിനേക്കാള്‍ ഉപരി അനുകൂല ഫലങ്ങളില്‍ രാജയോഗ സമാനമായ ഫലങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ നാല് രാശിക്കാര്‍ക്കാണ് ഇത്തരം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നത്. ജ്യോതിഷപരമായി ഇവര്‍ക്ക് വളരെയധികം അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.

സൂര്യന് മകരം രാശിയിലേക്ക് സംക്രമിക്കുമ്പോള്‍ ഈ രാശിയില്‍ ശനി സ്ഥിതി ചെയ്യുന്നുണ്ട്. സൂര്യനും ശനിയും ശത്രുതാ മനോഭാവമുള്ള രാശിക്കാര്‍ ആയതിനാല്‍ അത് ചിലപ്പോള്‍ ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ മോശം ഫലം ഉണ്ടാവുന്നത് എന്നതിനെക്കാള്‍ മികച്ച ഫലം ഉണ്ടാവുന്നവര്‍ ആരൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കരിയര്‍, വിവാഹം, വിദ്യാഭ്യാസം, ബിസിനസ് എന്നിവയിലെല്ലാം മികച്ച ഫലങ്ങളാണ് നിങ്ങളുടെ രാശിക്കുണ്ടാവുന്നത്. ഏതൊക്കെ രാശിക്കാരെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സംക്രമണ സമയം വളരെയധികം അനുകൂല ഫലങ്ങള്‍ നല്കുന്നു. ഇവര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ് ജനുവരി 14-ന് ശേഷം സംഭവിക്കുന്നത്. കഠിനാധ്വാനത്തിന്റെ മുഴുവന്‍ ഫലവും ഇവരെ തേടി എത്തുന്നു. നല്ലതുപോലെ ചിന്തിച്ചതിന് ശേഷം മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യു. മേടം രാശിക്കാര്‍ക്ക് ഇത് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന സംക്രമണം തന്നെയാണ്. നല്ലതുപോലെ ചിന്തിച്ച് മാത്രം ഓരോ കാര്യവും ചെയ്യുക എന്നത് മാത്രമേ ഈ സമയം ചിന്തിക്കേണ്ടതുള്ളൂ. സാമ്പത്തികപരമായി നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ പഠനത്തിന് വേണ്ടി ചേരുന്നതിന് സാധിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്കും സൂര്യന്റെ സംക്രമണം മികച്ച ഫലം നല്‍കുന്നുണ്ട്. കുടുംബത്തിന്റെ കാര്യത്തില്‍ ഇവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. മംഗള കാര്യങ്ങള്‍ കുടുംബത്തില്‍ സംഭവിക്കുന്നു. രോഗാവസ്ഥയില്‍ ഉള്ളവര്‍ക്ക് അതില്‍ നിന്ന് മോചനം ലഭിക്കുന്നു. പൊതുവേ നിങ്ങളെ തേടി മികച്ച മാറ്റങ്ങള്‍ അനുകൂലമായി വരുന്ന സമയമാണ് മിഥുനം രാശിക്കാര്‍ക്ക്. സമൂഹത്തില്‍ നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കുന്നു. നിങ്ങള്‍ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു. പല കാര്യങ്ങളിലും ഉണ്ടായിരുന്ന തടസ്സങ്ങള്‍ എല്ലാം തന്നെ മാറിക്കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ആരോഗ്യം മെച്ചപ്പെടുകയും സാമ്പത്തികാഭിവൃദ്ധി ഉണ്ടാവുകയും ചെയ്യുന്നു. ഇവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ദോഷങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഹനുമാനെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ എല്ലാ ദോഷങ്ങളും അകറ്റുന്നതിന് സഹായിക്കുന്നു.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. മാത്രമല്ല സാമ്പത്തികമായി യാതൊരു പ്രശ്നങ്ങളും നിങ്ങളെ അലട്ടുകയില്ല. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയേ വേണ്ട. കാര്യങ്ങളെല്ലാം നിങ്ങള്‍ വിചാരിക്കുന്നത് പോലെ തന്നെ ഭംഗിയായി നടക്കുന്നു. പ്രശ്നങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ അനുകൂല സാഹചര്യം ഉണ്ടാവും. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും വളരെയധികം മികച്ച സമയമാണ്. വിദേശത്ത് പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ് എന്നതാണ് സത്യം. സാമ്പത്തികമായി ഏറ്റവും അനുകൂല സമയമായത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ജനുവരി 14-ന് ശേഷം ബുദ്ധിമുട്ടേണ്ടി വരുന്നില്ല.

മീനം രാശി
മീനം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം രാജയോഗസമാനമായ ഫലങ്ങളാണ് നല്‍കുന്നത്. ഒരിക്കലും ഇവരുടെ കാര്യത്തില്‍ പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. പുതിയ ജോലി ചെയ്യുന്നതിനും അതിന് വേണ്ട അവസരങ്ങള്‍ തേടി വരുന്നതിനും മികച്ച സമയമാണ്. ബിസിനസ് ആരംഭിക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് പലപ്പോഴും അനുകൂല സമയമാണ് എന്നതാണ് സത്യം. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ സന്തോഷം നിറക്കുന്ന ഒരു കാലയളവ് തന്നെയാണ് സൂര്യന്റെ മകരം രാശി സംക്രമണം. മീനം രാശിക്കാര്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം തന്നെയാണ് ഇത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
