For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Sun Transit 2022: സൂര്യന്റെ രാശിമാറ്റം 2022-ല്‍ 12 രാശിക്കും സംഭവിക്കും മാറ്റങ്ങള്‍

|

ജ്യോതിഷത്തില്‍ സൂര്യന്‍ രാജാവിന്റെ സ്ഥാനം വഹിക്കുന്നു എന്നാണ് വിശ്വാസം. കാരണം ഏത്വസ്തുവിന്റേയും കേന്ദ്രമാണ് സൂര്യന്‍. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ പുരുഷ സ്വാധീനങ്ങളെയും സൂര്യന്‍ പ്രതിനിധീകരിക്കുന്നു. അധികാരത്തെയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. വരും വര്‍ഷത്തെ വേദ ജ്യോതിഷത്തിലെ സൂര്യ സംക്രമണത്തെക്കുറിച്ചും ഓരോ രാശിക്കാര്‍ക്കും ഇത് നല്‍കുന്ന മാറ്റങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. സൂര്യന്‍ എന്ന ഗ്രഹം നമ്മുടെ ഉള്ളിലെ ആത്മാവിനെ പ്രതിനിധീകരിക്കുന്നതാണ്. നല്ല ആരോഗ്യം, ചൈതന്യം, ക്ഷേമം എന്നിവയും ഇത് സൂചിപ്പിക്കുന്നുണ്ട്. ശക്തമായ സൂര്യന്‍ നേതൃത്വഗുണങ്ങളുള്ള ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു.

Sun Transit 2022

സൂര്യന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ ഒരു മാസം സമയമെടുക്കും. സൗരയൂഥത്തിലെ ഒരു സുപ്രധാന ഗ്രഹമാണിത്, ഈ സംക്രമണം നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. നിങ്ങളുടെ രാശിയിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഒരു ജാതകത്തിന്റെ ഓരോ രാശിയിലും സൂര്യന്‍ സംക്രമണം വ്യത്യസ്ത സ്വാധീനം ചെലുത്തുന്നുണ്ട്.

3, 6, 10, 11 ഭാവങ്ങളില്‍ സൂര്യന്റെ സംക്രമണം മികച്ച ഫലങ്ങള്‍ നല്‍കും. ഒരു ഗ്രഹം രാശി മാറുമ്പോഴെല്ലാം സംക്രമത്തിന്റെ സ്വാധീനം മാറുന്നു. കൂടാതെ ഏതെങ്കിലും ചന്ദ്ര രാശിയില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് മാനസിക പിരിമുറുക്കം, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മുതലായ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള സാധ്യതയുണ്ട്. 2022-ലുണ്ടാവുന്ന ഈ സൂര്യ സംക്രമണം 12 രാശിക്കാര്‍ക്കും നല്‍കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടരാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ സമയമാണ് നല്‍കുന്നത്. ശുഭകരമായ 2022 സൂര്യന്‍ സംക്രമണം നിങ്ങളെ മികച്ച തൊഴില്‍ അവസരങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. കൂടാതെ ഈ സൂര്യന്‍ സംക്രമിക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രമോഷനുകളോ ശമ്പള വര്‍ദ്ധനവോ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഗവണ്‍മെന്റ് കാര്യങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ നിങ്ങള്‍ക്ക് ചില ലാഭകരമായ ബിസിനസ്സ് ഡീലുകളിലും ഒപ്പിടേണ്ടതായി വന്നേക്കാം. സാമ്പത്തികമായി, പണത്തിന്റെ തുടര്‍ച്ചയായ ഒഴുക്ക് നിങ്ങള്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിയുന്നതിനാല്‍, പണത്തിന്റെ കാര്യത്തിലും ഈ സംക്രമണം ശുഭകരമാണ്. പണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. കരിയറിന്റെ കാര്യത്തില്‍ ഈ കാലഘട്ടം വളരെ മികച്ചതായിരിക്കും. അതിനാല്‍ ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ ഊര്‍ജ മേഖലയില്‍ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപരമായി, ഈ ഘട്ടത്തില്‍ നിങ്ങള്‍ നല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ, ഈ കാലയളവില്‍ നിങ്ങള്‍ ശുഭാപ്തിവിശ്വാസത്തില്‍ വിശ്വസിക്കുന്നവരായിരിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ഈ സംക്രമണം ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാവുന്നതാണ്.

പ്രതിവിധി: ദിവസവും രാവിലെ രാമരക്ഷാ സ്‌തോത്രം ചൊല്ലുന്നത് നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക്, സുഖസൗകര്യങ്ങള്‍, ആഡംബരങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സംക്രമണം മികച്ചതാണ്. ഈ ട്രാന്‍സിറ്റ് സമയത്ത്, 2022-ലെ സൂര്യ സംക്രമത്തിന്റെ ഫലങ്ങളില്‍ ഒന്ന് നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ് എന്നുള്ളതാണ്. അതിനാല്‍ നിങ്ങള്‍ക്ക് പ്രവചനാതീതമായ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. തൊഴില്‍പരമായി, ജോലിയില്‍ തടസ്സം നേരിടുന്നവര്‍ക്ക് സൂര്യ സംക്രമംണം അനുയോജ്യമാണ്. ഈ സമയത്ത്, നിങ്ങളുടെ എല്ലാ ജോലികളും തടസ്സങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. നിലവിലെ ജീവിതശൈലി കാരണം സാമ്പത്തികമായി നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കരിയറിലും സാമ്പത്തികമായും വളര്‍ച്ച ലഭിക്കും. ആരുമായും തര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതിന് ഈ വര്‍ഷം ശ്രദ്ധിക്കണം. ജോലി പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്.

പ്രതിവിധി: ദിവസവും രാവിലെ ഒരു ചെമ്പ് പാത്രത്തില്‍ സൂര്യന് വെള്ളം സമര്‍പ്പിക്കുക.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക്, മികച്ച സമയമാണ് സൂര്യ രാശി സംക്രമണത്തിലുണ്ടാവുന്നത് എന്നതാണ് സത്യം. ഈ കാലയളവില്‍, നിങ്ങളുടെ പ്രതീക്ഷയെ മുന്നോട്ട് കൊണ്ടുപോകാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവര്‍ പണം ചിലവഴിക്കുന്നതിന് അധികം ശ്രമിക്കരുത്. പണം ചെലവഴിക്കുന്നതില്‍ അമിതമായി പോകരുത് എന്നത് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ പലപ്പോഴും നിങ്ങള്‍ക്ക് അമിതഭാരം അനുഭവപ്പെട്ടേക്കാം. ബിസിനസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയ ജീവിതം നല്ല രീതിയില്‍ നിലനില്‍ക്കും, ഈ ഘട്ടത്തില്‍ നിങ്ങള്‍ സുഹൃത്തുക്കളുമായും സഹോദരങ്ങളുമായും കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. വിവാഹിതരായ വ്യക്തികള്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്.

സൂര്യന്‍ സംക്രമണം 2022 പ്രതിവിധികളില്‍ ഒന്ന്, ദിവസവും രാവിലെ സൂര്യ യന്ത്രം ധ്യാനിക്കുക എന്നതാണ്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കടക രാശിക്കാര്‍ക്ക്, കുടുംബം, പണം, സംസാരം എന്നിവ നിര്‍ണ്ണയിക്കുന്നത് സൂര്യനാണ്. സൂര്യ സംക്രമണം 2022 പ്രകാരം നിങ്ങളുടെ സൂര്യന്‍ കര്‍ക്കടക രാശിയില്‍ നിന്ന് മാറുമ്പോള്‍, നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്ന ഒന്നും കഴിക്കരുതെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങളുടെ ചില പെരുമാറ്റം കാരണം നിങ്ങളുടെ കുടുംബത്തില്‍ തര്‍ക്കമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഭാവി ആവശ്യങ്ങള്‍ക്കായി പണം നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം കൂടിയാണ് ഈ സമയം. സാമ്പത്തിക ചിലവുകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

പ്രതിവിധി: നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുന്നതിന് ശ്രദ്ധിക്കുക

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക്, നിങ്ങളുടെ ജാതകത്തിന്റെ ലഗ്‌നഭാവത്തില്‍ സൂര്യന്‍ വാഴുന്നു. പ്രത്യേകിച്ച് ചിങ്ങം രാശിക്കാര്‍ക്ക് ഈ സംക്രമം അനുകൂലമായിരിക്കും. അവരുടെ സാമൂഹിക ജീവിതം വളരെ മികച്ചതായിരിക്കും. നിങ്ങള്‍ വളരെ കാര്യക്ഷമതയും ഊര്‍ജ്ജസ്വലതയും ഉള്ളതായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ വ്യക്തിത്വത്തില്‍ നല്ല പുരോഗതി ഉണ്ടാവുന്ന സമയമാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് വളരെയധികം ഉത്സാഹം ഉണ്ടാവുന്നുണ്ട്. 2022-ലെ സൂര്യ സംക്രമത്തെ അടിസ്ഥാനമാക്കി വാക്കുകളും സംസാരവും ഇപ്പോഴും നിയന്ത്രണത്തില്‍ സൂക്ഷിക്കേണ്ടതാണ്. ചിങ്ങം രാശിക്കാര്‍ക്ക് ഈ സംക്രമ സമയത്ത് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം സംസാരിക്കുമ്പോള്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഈ ഘട്ടത്തില്‍, നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ നിര്‍ഭയമായും അസാധാരണമായും ധൈര്യത്തോടെ പ്രവര്‍ത്തിക്കുന്നതാണ്.

പ്രതിവിധി: ദിവസവും സൂര്യനമസ്‌കാരം ചെയ്യുക

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാരെ സംബന്ധിച്ചിടത്തോളം, കന്നി രാശിയുടെ ചന്ദ്ര രാശിയില്‍ സൂര്യന്റെ സംക്രമണം സംഭവിക്കുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക നിലയിലും സാമൂഹിക നിലയിലും നിങ്ങള്‍ക്ക് പ്രശ്‌നം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാനുള്ള സാധ്യതയുണ്ട്. ഏത് കാര്യത്തിലും സ്വയം ശാന്തമായിരിക്കുന്നതിനും വളരെയധികം ശ്രദ്ധയോടെയും ക്ഷമയോടേയും പെരുമാറുന്നതിനും ശ്രദ്ധിക്കണം. സാമ്പത്തികമായി നിങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത ചിലവുകള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ ഈ ഘട്ടവും ഉടന്‍ കടന്നുപോകുമെന്നതിനാല്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. സൂര്യ സംക്രമണത്തെ അടിസ്ഥാനമാക്കിയുള്ള 2022ലെ വാര്‍ഷിക പ്രവചനങ്ങള്‍ പ്രകാരം ഈ കാലയളവില്‍, ആരോഗ്യപ്രശ്‌നങ്ങള്‍ നിങ്ങളെ മാനസികമായി അസ്വസ്ഥമാക്കാന്‍ സാധ്യത കാണുന്നുണ്ട്. ഈ ട്രാന്‍സിറ്റ് സമയത്ത് നിങ്ങള്‍ തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ ഒഴിവാക്കണം, അല്ലെങ്കില്‍ തെറ്റായ ഫലങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

പ്രതിവിധി: ചില ദാനധര്‍മ്മങ്ങള്‍ ചെയ്യുക. സൂര്യനെ ശക്തനാക്കുന്നതിന് ഞായറാഴ്ച ഗോതമ്പ്, ശര്‍ക്കര, വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യുക.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക്, ശരാശരിയായിരിക്കും ഈ വര്‍ഷം. നിങ്ങള്‍ക്ക് വിപണിയില്‍ വലിയ ലാഭം ലഭിക്കുന്നുണ്ട്. തുലാം രാശിയില്‍ സൂര്യന്‍ ക്ഷയിക്കുന്നു. ഇതിന്റെ ഫലമായി അല്‍പം ശ്രദ്ധിക്കേണ്ടതാണ് മുന്നോട്ടുള്ള ജീവിതം. സൂര്യന്‍ ശുക്രനോട് സൗഹൃദപരമായാണ് പെരുമാറുന്നത്. അതിനാല്‍ തുലാം രാശിയിലെ സൂര്യന്റെ സംക്രമണം, ചില ആളുകളില്‍ പലപ്പോഴും ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചേക്കുന്നതിനുള്ള സാധ്യതയുണ്ട്. ചില ആളുകള്‍ക്ക് അവരുടെ ബന്ധത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരാം. പതിനൊന്നാം ഭാവത്തിന്റെ അധിപനായ സൂര്യന്‍ സുഹൃത്തുക്കളെ പ്രതിനിധീകരിക്കുന്നു, നിങ്ങളുടെ സൗഹൃദത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പണം ചിലവാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് എന്നുള്ളതാണ് സത്യം.

പ്രതിവിധി: അമിതമായ ഉപ്പും അരിയും കഴിക്കുന്നത് ഒഴിവാക്കുക.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചിക രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം നിങ്ങളുടെ പണം തിരികെ ലഭിക്കാന്‍ സഹായിക്കുമെന്ന് സൂചിപ്പിക്കുന്നു. തൊഴില്‍പരമായി, ഈ കാലയളവ് നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. കൂടാതെ അവരുടെ വീട്ടില്‍ നിന്ന് അകലെ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ വീടിനടുത്ത് ഒരു ഓഫറോ ജോലിയോ ലഭിക്കുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള സാധ്യതയും വൃശ്ചികം രാശിക്കാര്‍ക്കുണ്ട്. വൃശ്ചിക രാശിക്കാര്‍ക്ക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഈ കാലയളവ് ഗുണം ചെയ്യും. ജീവിതത്തിലെ സാഹചര്യങ്ങള്‍ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഈ വര്‍ഷത്തെ പ്രശ്‌നങ്ങള്‍. നിങ്ങളുടെ പങ്കാളിയുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ ബന്ധം അല്‍പ്പം സങ്കീര്‍ണ്ണമായിരിക്കും. സര്‍ക്കാര്‍ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് അവരുടെ ജോലിസ്ഥലത്ത് വലിയ നേട്ടങ്ങള്‍ ലഭിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, സമ്മര്‍ദ്ദവും അമിത ചിന്തയും കുറയ്ക്കുന്നതിന് ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കാനും നല്ല ഉറക്കവും ഭക്ഷണ ശീലങ്ങളും നിലനിര്‍ത്താനും നിര്‍ദ്ദേശിക്കുന്നു.

പ്രതിവിധി: സൂര്യനെ പ്രീതിപ്പെടുത്താന്‍ ദിവസവും ആദിത്യ ഹൃദയ സ്‌തോത്രമോ ഗായത്രി മന്ത്രോ ചൊല്ലുക.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക്, നിങ്ങളുടെ ഒന്‍പതാം ഭാവമായ ഭാഗ്യത്തിന്റെ ഭാവത്തിലാണ് സൂര്യന്‍ ഭരിക്കുന്നത്. തീര്‍പ്പാക്കാത്ത പല ജോലികളും പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഒരു ദീര്‍ഘദൂര യാത്ര നിങ്ങള്‍ക്ക് ഉണ്ടാവുന്ന ഒരു വര്‍ഷമാണ് എന്നുള്ളതാണ് സത്യം. നിങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധ നേടാനും ആധിപത്യം സ്ഥാപിക്കാനും ശ്രമിച്ചേക്കാം. പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കരുതെന്നും കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനം എടുക്കണം എന്നുള്ളതുമാണ് അറിഞ്ഞിരിക്കേണ്ട കാര്യം. കാരണം ഇത് സമീപഭാവിയില്‍ നിങ്ങള്‍ക്ക് ഒരു പോരായ്മയാകും. സാമ്പത്തികമായി, വസ്തുവിലെ നിക്ഷേപം നിങ്ങള്‍ക്ക് ഫലപ്രദമായിരിക്കും. നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെ ധൈര്യം, സ്വയം ഉറപ്പ്, നിര്‍ദ്ദേശം എന്നിവയാല്‍ മറികടക്കാന്‍ കഴിയും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്ന അവസ്ഥയിലേക്ക് എത്താതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പ്രതിവിധി: ദിവസവും രാവിലെ സൂര്യന് വെള്ളം അര്‍പ്പിക്കുകയും സൂര്യ നമസ്‌കാരം നടത്തുകയും ചെയ്യുക

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഈ വര്‍ഷം ഉണ്ടായിരിക്കും. നിങ്ങള്‍ ഏത് കാര്യത്തിലും പെട്ടെന്ന് തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം രണ്ടാമത് ആലോചിച്ച് ചെയ്യുമ്പോള്‍ അത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പിതാവിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കാര്യത്തില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന് കോപം, ആക്രമണം, ആധിപത്യം പുലര്‍ത്തുന്ന സ്വഭാവം എന്നിവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ എല്ലായിടത്തും സ്വന്തം തീരുമാനം എടുക്കുന്നതിന് ശ്രമിക്കുന്നു. എന്നാല്‍ അത് പെട്ടെന്ന് ബന്ധം വഷളാക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിന് നിങ്ങള്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടിവരും.

പ്രതിവിധി: പാദരക്ഷയില്‍ സ്പര്‍ശിച്ചതിന് ശേഷം എല്ലായ്‌പ്പോഴും കൈ കഴുകുക. ഇത് 2022-ലെ ശുക്ര സംക്രമ പ്രവചനങ്ങള്‍ പ്രവചിച്ചതുപോലെ സൂര്യന്റെ (സൂര്യ) ദോഷഫലങ്ങള്‍ കുറയ്ക്കും.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക്, വിവാഹത്തിന്റെയും പങ്കാളിത്തത്തിന്റെയും ഏഴാം ഭാവത്തിന്റെ അധിപന്‍ സൂര്യനാണ്, കുംഭം രാശിയിലായിരിക്കുമ്പോള്‍ അത് ഏറ്റവും ശുഭകരമായ ഫലം നല്‍കും. നിങ്ങളുടെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും വളരെയധികം പുരോഗതിയുണ്ടാവുന്ന വര്‍ഷമാണ്. ഏത് ജോലിയും ചെയ്യാനുള്ള പുതിയ പ്രചോദനവും ശക്തിയും നിങ്ങള്‍ കണ്ടെത്തും. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് നിങ്ങള്‍ പഠിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ഉപയോഗപ്പെടുത്തുകയും പുതിയ പ്രൊഫഷണല്‍ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യും. നിങ്ങളുടെ കോപം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ചര്‍മ്മം, ആമാശയം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവരുമെന്നതിനാല്‍ നിങ്ങളുടെ ആരോഗ്യം വളരെയധകം ശ്രദ്ധിക്കണം. യാത്രകള്‍ പ്രതീക്ഷിച്ച ഫലം നല്‍കില്ല. തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ എടുക്കരുത്. അത് നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം.

പ്രതിവിധി: പിതാവിനെ ബഹുമാനിക്കുന്നതിനും സ്‌നേഹിക്കുന്നതിനും ശ്രദ്ധിക്കുക.

മീനം രാശി

മീനം രാശി

മീനരാശിക്കാര്‍ക്ക്, ദിവസക്കൂലി, കടം, ശത്രുക്കള്‍ എന്നിവയുടെ ആറാം ഭാവാധിപന്‍ സൂര്യനാണ്. അതിനാല്‍, ഈ വര്‍ഷം ഇതെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അണുബാധയോ ജലദോഷമോ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ നിങ്ങളുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കുക. നിങ്ങളുടെ ജോലിസ്ഥലത്ത് അല്‍പ്പം അലസത അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രശസ്തിക്കും പ്രകടനത്തിനും തടസ്സമായി നിലനില്‍ക്കുന്നു. നിങ്ങള്‍ ജോലിയില്‍ നിന്ന് ഒരു ഇടവേള എടുത്തേക്കാം. നിങ്ങളുടെ ആറാം ഭാവത്തിന്റെ അധിപനായ സൂര്യന്‍ മീനം രാശിയില്‍ നില്‍ക്കുന്നതിനാല്‍ നിയമപോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. നിങ്ങളുടെ ആരോഗ്യം പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന ഒന്നാണ്. അതിനാല്‍ പതിവായി വ്യായാമം ചെയ്യാനും ശരിയായ ഭക്ഷണക്രമം പാലിക്കാനും ശ്രദ്ധിക്കണം.

പ്രതിവിധി: സത്യസന്ധമായി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കുക, അല്ലെങ്കില്‍, അത് ജാതകത്തില്‍ സൂര്യനെ ദുര്‍ബലനാക്കും.

Finance Horoscope 2022; ധനനേട്ടവും നഷ്ടവും 12 രാശിക്കാര്‍ക്കും 2022-ലെ സാമ്പത്തിക സമ്പൂര്‍ണഫലംFinance Horoscope 2022; ധനനേട്ടവും നഷ്ടവും 12 രാശിക്കാര്‍ക്കും 2022-ലെ സാമ്പത്തിക സമ്പൂര്‍ണഫലം

Lal Kitab Horoscope 2022-ല്‍ 12 രാശിക്കാരുടേയും സമയ ദോഷവും ഭാഗ്യവും അറിയാം ലാല്‍കിതാബ്Lal Kitab Horoscope 2022-ല്‍ 12 രാശിക്കാരുടേയും സമയ ദോഷവും ഭാഗ്യവും അറിയാം ലാല്‍കിതാബ്

English summary

Sun Transit 2022 Dates, Time and Remedies in Malayalam

Sun Transit 2022 : Check out the Sun transit 2022 dates, time and remedies in malayalam. Take a look.
X
Desktop Bottom Promotion