Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
മൂന്ന് ഗ്രഹങ്ങളുടെ ദോഷദൃഷ്ടി, ജീവിതത്തില്‍ പ്രയാസങ്ങളുടെ കരിനിഴല്‍ വീഴുന്ന 4 രാശിക്കാര്‍
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സഞ്ചരിക്കുകയും മറ്റ് ഗ്രഹങ്ങളുടെ മേല്‍ മാരകമായ ഒരു ദൃഷ്ടി പതിക്കുകയും ചെയ്യുന്നു. മനുഷ്യജീവിതത്തിലും ഭൂമിയിലും ഇതിന്റെ സ്വാധീനം കാണപ്പെടും. ഈ സമയം സൂര്യനും ശനിയും രാഹുവും പരസ്പരം ദോഷദൃഷ്ടിയിലുള്ള സ്ഥാനത്താണുള്ളത്. ഇതോടൊപ്പം മേടരാശിയില്‍ രാഹുവും വ്യാഴവും കൂടിച്ചേര്‍ന്നതിനാല്‍ ഗുരു ചണ്ഡാല ദോഷവും ഉണ്ടാകുന്നു.
ഇതോടൊപ്പം സമസപ്തക് യോഗവും സൃഷ്ടിക്കപ്പെടുന്നു. അതുകൊണ്ട് ഈ സമയത്ത് 4 രാശിക്കാര്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതായുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ധനനഷ്ടത്തിനും ആരോഗ്യം മോശമാകാനും സാധ്യതയുണ്ട്. മൂന്ന് ഗ്രഹങ്ങളുടെ ദോഷദൃഷ്ടിയുള്ള ഈ സമയത്ത് ശ്രദ്ധിക്കേണ്ട 4 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ശനി, രാഹു, സൂര്യന് എന്നിവയുടെ അശുഭഭാവം നിങ്ങള്‍ക്ക് ദോഷകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ 12ാം ഭാവത്തില്‍ വ്യാഴത്തിന്റെയും രാഹുവിന്റെയും ചണ്ഡാലയോഗം രൂപപ്പെടുന്നു. ഇതോടൊപ്പം ശനി പത്താം ഭാവത്തില്‍ രാഹുവിനെ വീക്ഷിക്കുന്നു. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം പാഴ് ചെലവുകള്‍ വന്നേക്കാം. അസുഖങ്ങള്‍ ചികിത്സിക്കാനായി പണം ചെലവഴിക്കേണ്ടിവന്നേക്കാം. കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടും. വീട്ടിലും കുടുംബത്തിലും പ്രശ്നങ്ങള്‍ നിലനില്ക്കും. ഒക്ടോബര്‍ 30 വരെ പുതിയ ജോലികളൊന്നും ചെയ്യരുത്. പണം നിക്ഷേപിക്കരുത്. പ്രണയ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും.
കര്‍ക്കിടകം
ശനി, രാഹു, സൂര്യന് എന്നിവരുടെ അശുഭ ദര്‍ശനം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂലമല്ല. ഒന്നാമതായി നിങ്ങളുടെ ജാതകത്തിന്റെ എട്ടാം ഭാവത്തില്‍ ശനിയുടെ സംക്രമണം നടക്കുന്നു. പത്താം ഭവനത്തിലേക്ക് ശനിദേവന് നോക്കുന്നു. അതുകൊണ്ട് തന്നെ ഈ സമയം നിങ്ങളുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ലാഭമുണ്ടാകാം, പക്ഷേ പണച്ചെലവും വര്‍ധിക്കും. ചികിത്സക്കായി പണം ചെലവഴിക്കും. ഈ സമയം എവിടെയും പണം നിക്ഷേപിക്കരുത്. നിങ്ങളുടെ ജോലികള്‍ ചിന്താപൂര്‍വ്വം ചെയ്യുക.

കന്നി
ശനി, രാഹു, സൂര്യന് എന്നിവയുടെ അശുഭഭാവം നിങ്ങള്‍ക്ക് ദോഷകരമാണെന്ന് തെളിയും. കാരണം എട്ടാം ഭാവത്തില്‍ ഗുരു ചണ്ഡാലയോഗം രൂപപ്പെടുന്നു. അതേസമയം ശനി ദേവന് രാഹുവിനെ നോക്കുന്നു. അതിനാല്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഇപ്പോള്‍ ജോലി, ബിസിനസ് എന്നിവയില്‍ പ്രധാന മാറ്റങ്ങള്‍ ഒന്നും ചെയ്യരുത്. കൂടാതെ ഈ സമയം എവിടെയും പണം നിക്ഷേപിക്കരുത്. ഇപ്പോള്‍ നിങ്ങളുടെ ബിസിനസ്സ് വികസിപ്പിക്കുന്നതിന് നല്ല സമയമല്ല. ഈ സമയത്ത് നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ ശ്രദ്ധിക്കുക.
വൃശ്ചികം
ശനി, രാഹു, സൂര്യന് എന്നിവയുടെ ദോഷദൃഷ്ടി വൃശ്ചിക രാശിക്കാര്‍ക്ക് ദോഷകരമാണെന്ന് തെളിയും. കാരണം നിങ്ങള്‍ ശനിയുടെ ധയ്യയെ പിന്തുടരുകയാണ്. കൂടാതെ, ശനി നിങ്ങളുടെ നാലാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. അത് വ്യാഴത്തെയും രാഹുവിനെയും നോക്കുന്നു. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് തൊഴില്‍, ബിസിനസ് എന്നിവയില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് ആര്‍ക്കും പണം കടം കൊടുക്കരുത്. പുതിയ ജോലികള്‍ തുടങ്ങരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
