Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
സൂര്യന്, രാഹു, വ്യാഴം ഗ്രഹസംഗമം; അശുഭയോഗം ദോഷം ചെയ്യും, ഈ 3 രാശിക്ക് കഷ്ടകാലം നിറഞ്ഞ സമയം
ജ്യോതിഷപ്രകാരം, ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനങ്ങള്‍ മനുഷ്യ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതുപോലെ തന്നെ ഗ്രഹങ്ങളുടെ സംയോജനത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. ഈ സമയം, ഏപ്രില്‍ 22ന് വ്യാഴം മേട രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. ഏപ്രില്‍ 14ന് സൂര്യന് ഇതിനകം മേടം രാശിയില്‍ സംക്രമിച്ചുകഴിഞ്ഞു. രാഹുവും ഇവിടെ നിലകൊള്ളുന്നുണ്ട്.
മേടരാശിയില്‍ സൂര്യനും രാഹുവും കൂടിച്ചേരുന്നതോടെ ഗ്രഹണയോഗവും വ്യാഴവും രാഹുവും കൂടിച്ചേരുന്നതോടെ ഗുരു ചണ്ഡാലയോഗവും ഉണ്ടാകുന്നു. ഈ രണ്ട് യോഗങ്ങളും എല്ലാ രാശിക്കാര്‍ക്കും ജീവിതത്തില്‍ പലവിധ ഫലങ്ങളും നല്‍കും. എന്നിരുന്നാലും, ഈ കാലയളവില്‍ ശ്രദ്ധിക്കേണ്ട 3 രാശികളുണ്ട്. ഇത്തരക്കാര്‍ക്ക് ഈ സമയം കഷ്ടതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നതായിരിക്കും. ഏപ്രില്‍ 22 മുതല്‍ മെയ് 14 വരെ ജാഗ്രത പാലിക്കേണ്ട രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ചെലവുകള്‍ വര്‍ദ്ധിക്കും. പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഒഴിവാക്കണം. നിങ്ങളുടെ കുടുംബജീവിതത്തിലും നിങ്ങള്‍ക്ക് പിരിമുറുക്കങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍, ഇടവം രാശിക്കാര്‍ അവരുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്.

കന്നി
കന്നി രാശിക്കാര്‍ ഈ കാലയളവില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്. കന്നി രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ഈ കാലയളവില്‍, കന്നി രാശിക്കാര്‍ വലിയ തുകകള്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കണം.

മീനം
മീനം രാശിക്കാരുടെ മുന്നില്‍ ഈ സമയം കുടുംബപ്രശ്നങ്ങള്‍ വന്നേക്കാം. കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായേക്കാം. ഈ സമയത്ത് നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങള്‍ സര്‍ക്കാര്‍ ജോലിക്കാരാണെങ്കില്‍ നിങ്ങളുടെ എതിരാളികളെ നിങ്ങള്‍ ശ്രദ്ധിക്കണം. മീനം രാശിക്കാര്‍ക്ക് ഈ സമയം പ്രൊഫഷണല്‍ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം, അതിനാല്‍ ശ്രദ്ധിക്കുക.

ലോകത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ - അഗ്നിബാധ
ഈ കാലയളവില്‍, അതായത് 2023 ഏപ്രില്‍ 22 മുതല്‍ 2023 മെയ് 15 വരെ അഗ്നിയുമായി ബന്ധപ്പെട്ട് ഒരു വലിയ അപകടം രാജ്യത്ത് ഉണ്ടായേക്കാം. മേടം രാശിയില്‍ സൂര്യന്-വ്യാഴം-രാഹു സംയോജനത്തിന്റെ ഫലമായി പൊതുജനങ്ങള്‍ക്കിടയില്‍ നീരസമുണ്ടാക്കുന്ന ഒരു തീരുമാനം ഇന്ത്യാ ഗവണ്മെന്റ് എടുത്തേക്കാം.
രാജ്യത്തെ പൗരന്മാരെ രോഷാകുലരാക്കുന്ന ഇത്തരമൊരു നിയമം സര്‍ക്കാര്‍ പാസാക്കാനാണ് സാധ്യത. ആരെങ്കിലും പൊതുജനങ്ങളെ ഇളക്കിവിടാനും സാധ്യതയുണ്ട്. രാഹുവിന്റെയും ശനിയുടെയും ആഘാതം തീവ്രമാകുമ്പോള്‍ ഒരു വലിയ പ്രതിഷേധമായി ഇത് രൂപമെടുത്തേക്കാം.

അതിര്‍ത്തിയില്‍ ആക്രമണം
രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍, ഇന്ത്യാ ഗവണ്മെന്റിലെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മെയ് ആദ്യവാരം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായി വന്നേക്കാം. അയല്‍രാജ്യങ്ങളുടെ ആക്രമണത്തിന് സാധ്യതയുണ്ട്. 2023 മെയ് മാസത്തിനു ശേഷം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി താറുമാറായേക്കാം. സൂര്യന്-രാഹു സംയോജനത്തോടെ, ഗ്രഹണയോഗം രൂപം കൊള്ളും. ഇത് ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭയാനകമായ അന്തരീക്ഷത്തിന് കാരണമാകും.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം
ഈ കാലയളവില്‍, ഓഹരി വിപണിയിലും സ്വര്‍ണ വിലയിലും അപ്രതീക്ഷിതമായി ഉയര്‍ച്ച കണ്ടേക്കാം. വ്യാഴത്തിന്റെ ദോഷസ്ഥാനം കാരണം രാജ്യത്ത് ചില രോഗങ്ങള്‍ ഉണ്ടായേക്കാം. ഇത് മനുഷ്യജീവന് അപകടമുണ്ടാക്കും. മെയ് 10ന് ശേഷം ചൊവ്വ അതിന്റെ ദുര്‍ബല രാശിയായ കര്‍ക്കടകത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് ദേശീയ വാര്‍ത്തയായി മാറും.



Click it and Unblock the Notifications

