Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മീനത്തില്‍ രാഹുവും സൂര്യനും ഒന്നിച്ച്, ഈ 3 രാശിക്കാരുടെ ഭാഗ്യം ഉണരും, ധനമഴയില്‍ നനയും
ജ്യോതിഷത്തില്‍ സൂര്യനും രാഹുവിനും അതിന്റേതായ പ്രത്യേക സ്ഥാനമുണ്ട്. രണ്ട് ഗ്രഹങ്ങളും തികച്ചും വ്യത്യസ്ത സ്വഭാവമാണ്. മാര്‍ച്ച് 15 ന് സൂര്യനും രാഹുവും മീനരാശിയില്‍ യോജിക്കാന്‍ പോകുന്നു. ഇത് എല്ലാ രാശിചിഹ്നങ്ങളിലും പ്രതികൂലവും അനുകൂലവുമായ ഫലങ്ങള്‍ നല്കുന്നു. സൂര്യന്റെയും രാഹുവിന്റെയും സംയോജനം ബിസിനസ്സില്‍ ലാഭം നല്‍കും. സമ്പത്ത് വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുകയും ചെയ്യുന്നു. സൂര്യനും രാഹുവും പരസ്പരം ശത്രുക്കളായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും സൂര്യനും രാഹുവും ചേരുന്നതോടെ ഭാഗ്യനേട്ടങ്ങള്‍ കൈവരുന്ന 3 രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ഗ്രഹങ്ങളുടെ സംയോജനം വളരെ ശുഭകരമാണെന്ന് തെളിയും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. നിങ്ങളുടെ സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികളെല്ലാം വിലമതിക്കും. മാനസിക പിരിമുറുക്കം മാറും. ചില വലിയ പദ്ധതികള്‍ നിങ്ങളുടെ വഴിക്ക് വന്നേക്കാം. ജീവിതത്തില്‍ നിങ്ങള്‍ക്ക് പുരോഗതിക്ക് സാധ്യതയുണ്ട്.
മകരം
സൂര്യന്റെയും രാഹുവിന്റെയും കൂടിച്ചേരല്‍ മകരം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. വിജയത്തിനും സാമ്പത്തിക നേട്ടത്തിനും അവസരമുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. സ്ഥാനമാനങ്ങളും വര്‍ദ്ധിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ഈ സമയം ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാകും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ഗ്രഹസംയോഗം നല്ല ഫലം നല്‍കും. നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയം സഫലമാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. സാമ്പത്തിക വശം ശക്തമാകും. കഠിനാധ്വാനത്തിലൂടെ ചെയ്യുന്ന ജോലികളില്‍ വിജയം കൈവരിക്കും.
ജ്യോതിഷത്തിലെ രാഹു
ഒരു വ്യക്തിയുടെ ജാതകത്തില്‍ തെറ്റായ സ്ഥാനത്ത് നില്ക്കുന്ന രാഹു ദോഷഫലങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. രാഹു ഒരു രാശിയില്‍ 18 മാസം തുടരുകയും അതിന്റെ നിഴല്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, രാഹുവിന്റെ പ്രതികൂല സ്ഥാനമുള്ള ആളുകള്‍ക്ക് ദോഷ ഫലങ്ങള്‍ 18 മാസത്തേക്ക് നിലനില്ക്കുകയും ചെയ്യും. ജാതകത്തില്‍ ഇവ ദശയിലോ മഹാദശയിലോ ആണെങ്കില്‍, ദോഷഫലങ്ങള്‍ കാരണം ഒരു വ്യക്തിക്ക് ധാരളം കഷ്ടതകള്‍ നേരിടേണ്ടിവരും. എന്നാല്‍ ഒരു വ്യക്തിയുടെ ജാതകത്തില്‍ രാഹു ശുഭസ്ഥാനത്ത് ഇരിക്കുകയാണെങ്കില്‍ ഭാഗ്യം ശോഭിക്കും.
ഈ പരിഹാരങ്ങളിലൂടെ നേട്ടങ്ങള്‍
സൂര്യന്റെയും രാഹുവിന്റെയും സംയോഗം പ്രയോജനപ്പെടുത്താന്‍ ചില നടപടികള്‍ സ്വീകരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. സൂര്യ രാഹു സംയോഗത്തിന്റെ ഫലം ഏപ്രില്‍ 30 വരെ നീണ്ടുനില്‍ക്കും, ഈ സമയത്ത് മഹാവിഷ്ണുവിനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് നല്ല ഫലം നല്‍കും. ഇങ്ങനെ ചെയ്താല്‍ മാനസിക പിരിമുറുക്കം കുറയുകയും നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കുകയും ചെയ്യും. ദരിദ്രരെ സഹായിക്കുന്നത് ജീവിതത്തില്‍ സന്തോഷം നല്‍കും. ദരിദ്രര്‍ക്ക് ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുക. സൂര്യമന്ത്രം, നാരായണ മന്ത്രം, ഗായത്രി മന്ത്രം, ഗുരു മന്ത്രം എന്നിവ ജപിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും, ബിസിനസ്സില്‍ ലാഭവുമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
