Latest Updates
-
ബുധൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ്! -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? മെയ് 2-ലെ ഈ സമയം അത്ര നല്ലതല്ല, അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കൂ! -
ശനിദേവന്റെ അനുഗ്രഹം: മെയ് 2-ന് ഈ 5 രാശിക്കാർക്ക് ധനമഴയും പ്രണയഭാഗ്യവും, ജീവിതം മാറിമറിയും! -
ശനിയാഴ്ചത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ ഭാഗ്യം; നിങ്ങളുടെ രാശി ഇതിലുണ്ടോ? -
മേടമാസത്തിലെ ഈ വെള്ളിയാഴ്ച: 12 രാശിക്കാർക്കും നേട്ടങ്ങളുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം -
111 കിലോയിൽ നിന്ന് 79 കിലോയിലേക്ക്; മുകുന്ദ് രാജേഷിന്റെ മാറ്റം കണ്ട് അമ്പരന്ന് ആരാധകർ! -
ചൂട് കടുക്കുന്നു! മെയ് മാസത്തിലെ ഉഷ്ണതരംഗത്തിൽ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കാം -
മെയ് മാസത്തിലെ കടുത്ത ചൂട്; ശരീരത്തിന് കുളിർമയേകാൻ വീട്ടിലുണ്ട് ഈ അത്ഭുത പാനീയങ്ങൾ -
മെയ് 1 ഉഷ്ണതരംഗം: കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് ജീവന് ഭീഷണിയോ? അറിയേണ്ടതെല്ലാം
ബുധാദിത്യ രാജ്യയോഗം; ധനനേട്ടം പലവഴിക്ക്, ഈ 5 രാശിക്കാര്‍ക്ക് ഇനി സുവര്‍ണ്ണകാലം
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒരു നിശ്ചിത കാലയളവില്‍ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുന്നു. മനുഷ്യജീവിതത്തിലും ഭൂമിയിലും ഇതിന്റെ സ്വാധീനം ദൃശ്യമാകുന്നു. ഡിസംബറില്‍ ബുധനും സൂര്യനും കൂടിച്ചേര്‍ന്ന് ബുധാദിത്യ രാജ്യയോഗം രൂപപ്പെടാന്‍ പോകുന്നു. ഡിസംബര്‍ 16-ന് ധനു രാശിയില്‍ സൂര്യദേവന് സംക്രമിക്കുന്നതിനാല്‍ ഈ രാജയോഗം രൂപപ്പെടും.
ഇത് എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളെ ബാധിക്കും. എന്നാല്‍ ഈ സമയത്ത് സുവര്‍ണ്ണ കാലം ആരംഭിക്കാന്‍ പോകുന്ന 3 രാശികളുണ്ട്. കൂടാതെ, ഈ രാശിക്കാര്‍ക്ക് കരിയറിലും ബിസിനസ്സിലും പുരോഗതി നേടാനുള്ള അവസരങ്ങളും ഈ സമയം ഉണ്ടാകും. ബുധാദിത്യ രാജയോഗം തലവര മാറ്റുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ധനു
ബുധാദിത്യ രാജ്യയോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായി തെളിഞ്ഞേക്കാം. കാരണം നിങ്ങളുടെ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. നിങ്ങളുടെ സംസാരത്താല്‍ എല്ലാവരെയും നിങ്ങള്‍ക്ക് ആകര്‍ഷിക്കാനാകും.
കൂടാതെ സൂര്യഭഗവാന്റെ കൃപയാല്‍ ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സിലെ വരുമാനം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് നല്ല രീതിയില്‍ ലാഭം ലഭിക്കുകയും ചെയ്യും. ഈ സമയം നിങ്ങള്‍ക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. നിങ്ങളുടെ സമ്പത്ത് വര്‍ധിക്കും. വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും. പങ്കാളിയുമായുള്ള ബന്ധം മുമ്പത്തേക്കാള്‍ മെച്ചപ്പെടും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നേക്കാം.
മേടം
ബുധാദിത്യ രാജയോഗം മേടം രാശിക്കാര്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. ഈ കാലയളവില്‍ ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. നന്നായി ആലോചിച്ച് ചെയ്യുന്ന പദ്ധതികള്‍ വിജയിക്കും. ഈ സമയത്ത് നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുകയും നിങ്ങളുടെ കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷമുണ്ടാകുകയും ചെയ്യും. സൂര്യദേവന്റെ കൃപയാല്‍ നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് ജോലിക്കും ബിസിനസ്സിനുമായി യാത്ര ചെയ്യാനാകും. കരിയറില്‍ ഉയര്‍ച്ച ലഭിക്കും.
കന്നി
ബുധാദിത്യ രാജ്യയോഗം കന്നി രാശിക്കാര്‍ക്ക് ശുഭകരമായി തെളിഞ്ഞേക്കാം. കാരണം നിങ്ങളുടെ രാശിയില്‍ നിന്നുള്ള നാലാമത്തെ ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതുകൊണ്ട് ഈ സമയത്ത് വാഹനം, സ്വത്ത് എന്നിവയുടെ സുഖം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ബിസിനസ്സില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കും, നിങ്ങളുടെ കുടുംബ ബന്ധങ്ങളില്‍ മാധുര്യം വര്‍ദ്ധിക്കും.
കൂടാതെ, നിങ്ങള്‍ റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി എന്നിവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനു സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സുഗമമായി നീങ്ങും. ഈ സമയത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ ആഗ്രഹിച്ച വിജയം നേടാനാകും. കൂടാതെ, ഈ സമയത്ത് നിങ്ങളുടെ അമ്മയുമായുള്ള നിങ്ങളുടെ ബന്ധം നല്ല നിലയിലുമായിരിക്കും.
എന്താണ് ബുദ്ധാദിത്യ രാജ്യയോഗം
ജ്യോതിഷപ്രകാരം ആദിത്യന് എന്നാല്‍ സൂര്യന് എന്നാണ് അര്‍ത്ഥമാക്കുന്നത്, ഈ രീതിയില്‍ സൂര്യനും ബുധനും രണ്ട് ഗ്രഹങ്ങളും ജാതകത്തില്‍ ഒരുമിച്ചിരിക്കുമ്പോള്‍ ബുധാദിത്യയോഗം രൂപപ്പെടുന്നു. ബുധാദിത്യയോഗം ജാതകത്തില്‍ ഉള്ള ഭവനം വളരെ ശക്തമായിരിക്കും. ജാതകത്തില്‍ ബുധനും സൂര്യനും ഒരുമിച്ചിരിക്കുമ്പോള്‍ പ്രത്യേക ഫലങ്ങള്‍ ലഭിക്കും. ഒരു വ്യക്തിയുടെ ജാതകത്തില്‍ ബുധാദിത്യയോഗം രൂപപ്പെടുമ്പോള്‍ അയാള്‍ക്ക് ജീവിതത്തില്‍ സമ്പത്തും സുഖവും മഹത്വവും ബഹുമാനവും ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications