Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
സൂര്യ-ബുധ സംയോഗം വരുത്തും ബുധാദിത്യ രാജയോഗം; ഈ 4 രാശിക്ക് ധനനേട്ടവും കീര്‍ത്തിയും
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അതിന്റെ രാശി മാറുന്നു. ഒരു നിശ്ചിത കാലയളവില്‍ ഗ്രഹങ്ങള്‍ അവയുടെ രാശി മാറി സഞ്ചരിക്കുന്നു. ഒരു ഗ്രഹം ഒരു രാശിയില്‍ സഞ്ചരിക്കുമ്പോള്‍ അതിന്റെ സ്വാധീനം 12 രാശിക്കാരുടെയും ജീവിതത്തില്‍ കാണപ്പെടും. എല്ലാ മാസവും സൂര്യന് അതിന്റെ സ്ഥാനം മാറ്റുന്നു. അത്തരത്തില്‍ ജനുവരി 14ന് സൂര്യന് മകരം രാശിയില്‍ പ്രവേശിക്കും. അതേ സമയം ഫെബ്രുവരി 7ന് ബുധന്‍ ഗ്രഹവും ധനു രാശിയില്‍ നിന്ന് മാറി മകരം രാശിയിലേക്ക് എത്തും.
ജ്യോതിഷ പ്രകാരം ബുധനും സൂര്യനും ഒരേ രാശിയില്‍ സഞ്ചരിക്കുമ്പോള്‍ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ജ്യോതിഷത്തില്‍ ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു, ഈ രാജയോഗം പല രാശിചിഹ്നങ്ങളിലുമുള്ള ആളുകള്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ സമയത്ത് പല രാശിക്കാരുടെയും ജീവിതത്തില്‍ ഉയര്‍ച്ചകള്‍ കാണാനാകും. അവര്‍ക്ക് സാമ്പത്തിക നേട്ടവും ലഭിക്കും. മകരം രാശിയില്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗത്താല്‍ ഈ സമയം സര്‍വ്വസൗഭാഗ്യങ്ങള്‍ ലഭിക്കുന്ന 4 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മകരം
മകരം രാശിയിലാണ് ഈ സമയംബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഈ കാലയളവ് മകരം രാശിക്കാര്‍ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. നിങ്ങളുടെ രാശിയുടെ രണ്ടാം ഭാവത്തില്‍ ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നു. നിങ്ങള്‍ക്ക് പെട്ടെന്നുള്ള പണലാഭം വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിജയം കൈവരിക്കും. സാമ്പത്തിക ഞെരുക്കം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും ഈ സമയം അനുകൂലമാണ്. വൈകാതെ നിങ്ങളുടെ സാമ്പത്തിക പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും.

മീനം
സൂര്യന്റെയും ബുധന്റെയും സംയോജനത്തില്‍ നിന്ന് ഈ സമയം മീനം രാശിക്കാര്‍ക്കും പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ബുധാദിത്യ രാജയോഗം മീനം രാശിക്കാര്‍ക്ക് വരുമാനത്തില്‍ വര്‍ധനവ് സമ്മാനിക്കും. നിങ്ങളുടെ ജാതകത്തില്‍ പതിനൊന്നാം ഭാവത്തില്‍ ഈ യോഗമുണ്ടാകും. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥലമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ സമയം നിങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവിന് സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ക്കും ഈ സമയം അനുകൂലമാണെന്നും പറയപ്പെടുന്നു. ഈ സമയത്ത് പഴയ നിക്ഷേപങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ സമയം ബുധാദിത്യ രാജയോഗത്തിന്റെ ശുഭഫലത്തോടെ നല്ല നാളുകള്‍ ആരംഭിക്കും. നിങ്ങളുടെ ജാതകത്തിന്റെ ഒമ്പതാം ഭാവത്തില്‍ ഈ യോഗമുണ്ടാകും. ഇത് ഭാഗ്യത്തിന്റെയും വിദേശ രാജ്യങ്ങളുടെയും സ്ഥലമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ സൂര്യന്റെയും ബുധന്റെയും ഈ സംയോഗം, എല്ലാ ജോലികളിലും നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. വിദേശത്ത് പഠിക്കാനുള്ള ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിസ്ഥലത്ത് നേട്ടങ്ങള്‍ ലഭിക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും.

ധനു
സൂര്യനും ബുധനും ചേര്‍ന്നുള്ള ഈ ബുധാദിത്യ രാജയോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. ഈ യോഗം നിങ്ങളുടെ രണ്ടാമത്തെ ഭവനത്തിലായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യത കാണുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ സമയം മികച്ചതായിരിക്കും. പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഒഴിവാക്കാനാകും. അതുപോലെ നിങ്ങള്‍ മീഡിയ, ഫിലിം, ഫാഷന്‍ ഡിസൈനിംഗ്, വസ്ത്ര വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് ശുഭകരമായിരിക്കും.

ബുധാദിത്യ രാജയോഗം
ജനുവരി 14ന് എല്ലാ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും രാജാവായ സൂര്യന് മകരം രാശിയില്‍ സംക്രമിക്കും. ഫെബ്രുവരി 7ന് ബുധനും മകരം രാശിയിലെത്തും. മകരം രാശിയിലെ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം ഫെബ്രുവരി 7 മുതല്‍ ബുധാദിത്യ രാജ്യയോഗം സൃഷ്ടിക്കും. ബുധനും സൂര്യനും ഒരേ സമയം ഒരു രാശിയില്‍ വരുന്നതിനാലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതുവരെ സൃഷ്ടിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭാഗ്യകരമായ യോഗങ്ങളിലൊന്നാണ് ഇത്. ബുധാദിത്യ യോഗയിലൂടെ ഒരു വ്യക്തിക്ക് പ്രശസ്തിയും ഐശ്വര്യവും അന്തസ്സും ലഭിക്കുന്നു. ഈ യോഗത്തില്‍ ജനിച്ച എല്ലാവരും ആത്യന്തികമായി സമ്പന്നരാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
