Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സമ്പത്ത് കാലം ഇതാ, രാജയോഗം തീര്‍ക്കും സൂര്യ-ചൊവ്വ യുതി, ഭാഗ്യം കുതിച്ചുയരുന്ന 5 രാശി
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനവും ചലനവുമെല്ലാം വലിയ പ്രാധാന്യം അര്‍ഹിക്കുന്നു. ഗ്രഹങ്ങളുടെ ചലനവും സംയോഗങ്ങളുമെല്ലാം 12 രാശിക്കാരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും. ജ്യോതിഷ പ്രകാരം ഡിസംബര്‍ 3 ന് സൂര്യന് അവിട്ടം നക്ഷത്രത്തില്‍ പ്രവേശിച്ചിരിക്കുന്നു. ഇതോടൊപ്പം ചൊവ്വയും ഡിസംബര്‍ 9 ന് ഈ നക്ഷത്രത്തില്‍ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ അവിട്ടം നക്ഷത്രത്തില്‍ രണ്ട് ഗ്രഹങ്ങളും കൂടിച്ചേര്‍ന്ന് പരാക്രമയോഗം സൃഷ്ടികുന്നു. അത്തരമൊരു സാഹചര്യത്തില്‍ സൂര്യനും ചൊവ്വയും ചില രാശിചിഹ്നങ്ങളുടെ ജീവിതത്തെ നല്ല രീതിയില്‍ സ്വാധീനിക്കും.
ഈ രണ്ട് ഗ്രഹങ്ങളും വൃശ്ചിക രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ജ്യോതിഷപ്രകാരം, ഈ യോഗം ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷം മാത്രമേ നല്‍കൂ. നിങ്ങളുടെ ധൈര്യവും വീര്യവും ആത്മവിശ്വാസവും വര്‍ധിക്കുകയും മാനസികവും ശാരീരികവുമായ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യും. സൂര്യന്റെയും ചൊവ്വയുടെയും സംയോഗത്തില്‍ നിന്ന് ഏതൊക്കെ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുമെന്ന് നമുക്ക് നോക്കാം.

മേടം
പരാക്രമ രാജയോഗം മേടം രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. സമൂഹത്തില്‍ നിങ്ങളുടെ ആദരവ് വര്‍ദ്ധിക്കും. ആത്മവിശ്വാസവും ബുദ്ധിശക്തിയും കൊണ്ട് നിങ്ങള്‍ക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ കഴിയും. ഇതിലൂടെ നിങ്ങളുടെ കരിയറില്‍ തിളങ്ങാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. ബിസിനസ്സില്‍ വലിയ വിജയത്തിനും ലാഭത്തിനും സാധ്യതയുണ്ട്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം വിജയം കൈവരിക്കാനാകും.
ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി അവസരങ്ങള്‍ ലഭിക്കും. ഭൂമിയും വസ്തുവകകളും ക്രയവിക്രയം നടത്തുന്നവര്‍ക്ക് ലാഭം ലഭിക്കും. സന്താനങ്ങളുടെ ഭാഗത്തുനിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കാനിടയുണ്ട്. അവരുടെ നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് അഭിമാനം കൊള്ളും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കുകയും കടത്തില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യും. ഈ സമയം സാമ്പത്തികമായി നിങ്ങള്‍ അല്പം മെച്ചപ്പെടും. വിവിധ വഴികളിലൂടെ ധനസമ്പാദനത്തിന് അവസരമുണ്ടാകും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് പരാക്രമ രാജയോഗം വളരെ ശുഭകരമാകും. ഈ കാലയളവില്‍, സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ കഴിയും. നിങ്ങളുടെ കരിയര്‍ ശോഭനമാക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. ബിസിനസ്സില്‍ വിജയത്തിന് സാധ്യതയുണ്ട്. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ സ്വപ്നങ്ങളും സഫലമാകും. ഏറെക്കാലമായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കാനിടയുണ്ട്. ഭൂമി വാങ്ങുന്നതില്‍ നേട്ടമുണ്ടാകും.
ചിങ്ങം
ചിങ്ങം രാശിയിലുള്ള ആളുകള്‍ക്ക് പരാക്രമ യോഗം ശുഭകരമാണെന്ന് തെളിയും. അവിട്ടം നക്ഷത്രത്തില്‍ പരാക്രമ യോഗം രൂപീകരിക്കുന്നതിലൂടെ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്തില്‍ നിങ്ങള്‍ എല്ലാ മേഖലകളിലും വിജയം കൈവരിക്കും. കടം കൊടുത്ത പണം തിരികെ കിട്ടും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും. കുടുംബങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
നിങ്ങള്‍ക്ക് ഈ സമയം പല ഭൗതിക സുഖങ്ങളും ആസ്വദിക്കാന്‍ അവസരം ലഭിച്ചേക്കാം. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ഒരു ഉയര്‍ച്ച ലഭിക്കും. നല്ല നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാന്‍ സാധിക്കും. ഈ സമയം നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലമാകും. ബിസിനസ്സ് മുന്നോട്ട് പോകാനുള്ള അവസരം ലഭിച്ചേക്കാം. ബിസിനസില്‍ നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താന്‍ സാധിക്കും.
തുലാം
തുലാം രാശിക്കാര്‍ക്കും പരാക്രമ രാജയോഗം ഗുണം ചെയ്യും. ഈ സമയം നിങ്ങള്‍ക്ക് ആഗ്രഹിച്ച വിജയം കൈവരിക്കാന്‍ കഴിയും. സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പം കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നാല്‍ തീര്‍ച്ചയായും വിജയം നേടാനാകും. ഇതിലൂടെ ആഗ്രഹിച്ച ലാഭം നേടാനാകും. തുലാം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസം വളരെ അനുകൂലമാണെന്ന് തെളിയും. അസാധ്യമായ ജോലികളില്‍ പോലും വിജയം കൈവരിക്കാന്‍ കഴിയും. ഒരു കുടുംബാംഗത്തില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ഈ മാസം നിങ്ങള്‍ക്ക് സ്വാധീനമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടാനാകും. ഭാവിയില്‍ അത് നിങ്ങള്‍ക്ക് ഉപയോഗപ്രദമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഈ സമയം ശക്തി പ്രാപിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം ആഗ്രഹിച്ച വിജയം ലഭിക്കും. പരാക്രമയോഗം അപ്രതീക്ഷിത നേട്ടങ്ങളുടെ ഒരു സാഹചര്യം തന്നെ നിങ്ങള്‍ക്ക് ഒരുക്കിത്തരും. ദീര്‍ഘനാളത്തെ ഉത്കണ്ഠയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ജീവിതത്തില്‍ മാനസിക സമാധാനം ഉണ്ടാകും. പ്രണയ ബന്ധങ്ങളില്‍ കൂടുതല്‍ അടുപ്പം ഉണ്ടാകും. പങ്കാളിയുമായുള്ള സ്നേഹം വര്‍ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
