Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഭാഗ്യം കുതിച്ചുയരും, മകരത്തില്‍ മൂന്ന് ഗ്രഹങ്ങളുടെ സംയോജനം; 5 രാശിക്ക് അഭിവൃദ്ധിയുടെ കാലം
ഓരോ ഗ്രഹവും അതിന്റേതായ അദ്വിതീയ ഊര്‍ജ്ജം വഹിക്കുന്നു. ജ്യോതിഷപ്രകാരം, രാശിചിഹ്നങ്ങളിലൂടെയുള്ള ഗ്രഹങ്ങളുടെ ചലനങ്ങള്‍ മനുഷ്യ ജീവിതത്തിന്റെ വിവിധ വശങ്ങളെ സ്വാധീനിക്കുന്നു. രണ്ടോ അതിലധികമോ ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ വിന്യസിക്കുമ്പോള്‍ അവയുടെ സംയോജിത ഊര്‍ജ്ജം പല തരത്തില്‍ നിങ്ങളെ സ്വാധീനിക്കുന്നു. സൂര്യന് ഇതിനകം മകരം രാശിയില്‍ വസിക്കുന്നു.
ഫെബ്രുവരി 5 ന് മകരത്തില്‍ ചൊവ്വയുടെ വരവ് ആദിത്യ മംഗള രാജ്യയോഗത്തിന്റെ തുടക്കം കുറിക്കുന്നു. ഫെബ്രുവരി 7 ന് ബുധനും മകരം രാശിയിലേക്ക് സംക്രമിക്കുന്നു. ഇത് ശുഭകരമായ ബുധാദിത്യ രാജയോഗത്തിന് രൂപം നല്കുന്നു. ഈ മൂന്ന് ഗ്രഹങ്ങളുടെ സംഗമം അഞ്ച് രാശിക്കാര്‍ക്ക് ഐശ്വര്യത്തിലേക്കുള്ള വാതിലുകള്‍ തുറക്കും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മകരത്തില്‍ മൂന്ന് ഗ്രഹങ്ങളുടെ സംയോജനം മേടം രാശിക്കാര്‍ക്ക് വലിയ അവസരങ്ങളുടെയും വളര്‍ച്ചയുടെയും കാലഘട്ടത്തെ സൂചിപ്പിക്കുന്നു. ധൈര്യത്തിന്റെയും വീര്യത്തിന്റെയും കുതിച്ചുചാട്ടം നിങ്ങളെ അനുഗമിക്കും. നിങ്ങളുടെ ശ്രമങ്ങളെ വിജയത്തിലേക്ക് നയിക്കും. ശുഭകരമായ ഫലങ്ങള്‍ നിങ്ങളുടെ കരിയറില്‍ പുതിയ സാധ്യതകള്‍ കൊണ്ടുവരും. ഈ സമയത്ത് ആരംഭിക്കുന്ന സംരംഭങ്ങള്‍ ലാഭകരമായിരിക്കും. കുടുംബത്തിനുള്ളില്‍ ശാന്തത നിലനില്ക്കും, പുതിയ സ്വത്തുക്കള്‍ സമ്പാദിക്കാനാകും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് മകരത്തിലെ ഗ്രഹങ്ങളുടെ വിന്യാസം ശുഭസൂചനയാണ് നല്‍കുന്നത്. കരിയര്‍, ബിസിനസ് എന്നിവയില്‍ അസാധാരണമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍ മേഖലയിലെ അനുകൂലമായ ഫലങ്ങള്‍ ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കും. ബിസിനസ്സ് സംരംഭങ്ങളില്‍ ഗണ്യമായ സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങളുണ്ടാകും. കരിയറില്‍ പ്രമോഷന്റെ സാധ്യതകള്‍ വളരെ കൂടുതലാണ്. കുടുംബ ബന്ധങ്ങള്‍ യോജിപ്പോടെ തുടരും.
തുലാം
മൂന്ന് ഗ്രഹങ്ങള്‍ മകരം രാശിയില്‍ വിന്യസിക്കുന്നതിനാല്‍ തുലാം രാശിക്കാര്‍ക്ക് ഇത് വളരെ ശുഭകരമായ കാലഘട്ടമാണ്. ബുധന്റെ സ്വാധീനം ജീവിതത്തിന്റെ എല്ലാ മേഖലകളിലും സന്തോഷത്തിന്റെയും പോസിറ്റിവിറ്റിയുടെയും അന്തരീക്ഷം സൃഷ്ടിക്കും. സാമ്പത്തിക നേട്ടങ്ങളും ബിസിനസ്സില്‍ വളര്‍ച്ചയും കൈവരും. പ്രായമായ കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. സ്വത്തുക്കള്‍ വഴി നേട്ടങ്ങളും ലഭിയമാകും.
ധനു
ധനു രാശിക്കാര്‍ക്ക് മകരത്തില്‍ മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരലില്‍ നിന്ന് കാര്യമായ നേട്ടമുണ്ടാകും. പ്രൊഫഷണല്‍ മേഖലയില്‍ വെല്ലുവിളികള്‍ ഉണ്ടെങ്കിലും, തടസ്സങ്ങളെല്ലാം ചാടിക്കടക്കാന്‍ സാധിക്കും. വിജയകരമായ ഫലങ്ങള്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. കാര്യക്ഷമമായി സംസാരിക്കാനുള്ള കഴിവ് ജോലികളില്‍ വിജയം കൊണ്ടുവരും. സമ്പത്ത് ശേഖരണത്തിന് നല്ല അവസരങ്ങള്‍ കൈവരും. മാനസിക സമാധാനം ലഭിക്കും.
മീനം
മീനരാശിക്കാര്‍ക്ക് മകരരാശിയിലെ ഗ്രഹവിന്യാസം ശുഭകരമായ ഒരു കാലം സമ്മാനിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനാകും. സാമ്പത്തിക അഭിവൃദ്ധി കൈവരും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ബിസിനസ്സ് ലാഭം വര്‍ദ്ധിക്കുകയും സാമ്പത്തിക നിക്ഷേപങ്ങള്‍ മികച്ച വരുമാനം നല്‍കുകയും ചെയ്യുന്നു. സാമ്പത്തിക അടിത്തറ ശക്തിപ്പെടും. പ്രണയബന്ധങ്ങള്‍ ആഴത്തിലുള്ള സംതൃപ്തി നല്‍കും. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട അക്കാദമിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
