Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
കൈയ്യിലെ ഈ ഒരു രേഖ മതി പ്രശസ്തിയും സമ്പത്തും വിജയും കൈപ്പിടിയിലാക്കാന്‍
ഹസ്തരേഖാ ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവര് നമുക്കിടയില്‍ തന്നെയുണ്ട്. പലപ്പോഴും കൈരേഖയില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നതാണ് സത്യം. എന്നാല്‍ ഇതിനെക്കുറിച്ച് കൃത്യമായി പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ കൈയ്യിലെ ഓരോ രേഖയും എന്താണ് പറയുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ഏതൊക്കെ രേഖകളാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.
അതിന് മുന്‍പായി ഈ ലേഖനത്തില്‍ പറയുന്നത് സൂര്യ രേഖയെക്കുറിച്ചാണ്. ഹസ്തരേഖാശാസ്ത്രത്തില്‍ സൂര്യ രേഖ എന്താണെന്നും എങ്ങനെ ഇത് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം. പലപ്പോഴും എവിടെയാണ് സൂര്യ രേഖ കാണപ്പെടുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ഹസ്തരേഖാശാസ്ത്രവും സൂര്യ രേഖയും
സൂര്യ രേഖ കൈയ്യിലെ വളരെ പ്രധാനപ്പെട്ട രേഖയാണ്. പലപ്പോഴും ഇതിന്റെ സവിശേഷതകള്‍ സൂര്യനെപ്പോലെ തന്നെ ജീവിതം തിളങ്ങുന്നതിലേക്ക് നമ്മളെ എത്തിക്കുന്നു. കൈപ്പത്തിയില്‍ മോതിര വിരലിന് ലംബമായി നീങ്ങുന്ന രേഖയെയാണ് സൂര്യ രേഖ എന്ന് പറയുന്നത്. ഇത് വഴി പലപ്പോഴും പ്രശസ്തി, വിജയം, സമ്പത്ത് എന്നിവ നമുക്ക് കൈപ്പിടിയില്‍ ഒതുക്കാവുന്നതാണ്. അതിനായി എന്തൊക്കെയാണ് ചെയ്യേണ്ടത്, എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
പ്രശസ്തിയും അംഗീകാരവും
സൂര്യ രേഖ കൈയ്യിലുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ഇവര്‍ക്ക് അവരുട ജീവിതത്തില്‍ അതായത് കരിയറില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ അംഗീകാരവും സന്തോഷവും കൊണ്ട് വരുന്നു. നിങ്ങള്‍ക്ക് കൈവരാന്‍ പോവുന്ന പ്രശസ്തിയേയും ഇത് സൂചിപ്പിക്കുന്നു എന്നതാണ് സത്യം. ശക്തമായ സൂര്യ രേഖ പലപ്പോഴും നിങ്ങളുടെ ജീവിതത്തിലും അതേ നേട്ടങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് ഈ രേഖയുടെ പ്രാധാന്യം.
വിജയത്തിലേക്ക് നയിക്കുന്നു
നിങ്ങള്‍ വിജയത്തിലേക്ക് എത്തുന്നതിന് പലപ്പോഴും സൂര്യ രേഖ സഹായിക്കുന്നു. വ്യക്തവും നീണ്ടതുമായ സൂര്യ രേഖയാണെങ്കില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ജീവിതത്തില്‍ ഇങ്ങോട്ട് തേടി വരുന്നു. അത് മാത്രമല്ല ഇവ ആഴത്തിലുള്ളതും ഇടക്ക് വിള്ളല്‍ വരാത്തതും ആണെങ്കില്‍ പലപ്പോഴും ജീവിതത്തില്‍ ഇവര്‍ക്കൊപ്പം എപ്പോഴും വിജയം ഉണ്ടാവുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം നേട്ടങ്ങള്‍ കൈയ്യിലെ സൂര്യ രേഖ നല്കുന്നു.
സമ്പത്തും സമൃദ്ധിയും
കൈയ്യിലെ സൂര്യരേഖയുടെ സാന്നിധ്യം സാമ്പത്തിക അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു. അത് പക്ഷേ വളരെ വ്യക്തമായിട്ടുള്ള രേഖയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു തരത്തിലും പണത്തിന്റെ കാര്യത്തില്‍ കഷ്ടപ്പെടേണ്ടതായി വരുന്നില്ല. എന്ന് മാത്രമല്ല ഇവര്‍ക്ക് സമ്പ്ത്ത് കുമിഞ്ഞ് കൂടുന്നതിനുള്ള സാധ്യതയും ഉണ്ട്. പലപ്പോഴും ഇതിന്റെ ആഴവും നീളവും തന്നെയാണ് നിങ്ങളുടെ ഭാഗ്യത്തെ സൂചിപ്പിക്കുന്നത്.
സൂര്യ രേഖയിലെ വ്യതിയാനങ്ങള്‍
സൂര്യ രേഖയില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വിജയ പരാജയത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും ഓര്‍മ്മയില്‍ വെക്കേണ്ടതാണ്. പലപ്പോഴും സൂര്യ രേഖയുടെ അഭാവം നിങ്ങളുടെ ജീവിതത്തില്‍ ദോഷങ്ങള്‍ നല്‍കും എന്ന് അര്‍ത്ഥമാക്കുന്നില്ല. ഇതിന്റെ അഭാവം മറ്റ് രേഖകളുടെ ഗുണഫലങ്ങളാല്‍ ഇല്ലാതാവുന്നു. മാത്രമല്ല നിങ്ങള്‍ക്ക് കൂടുതല്‍ മാറ്റങ്ങള്‍ മനസ്സിലാക്കാനും സാധിക്കുന്നു.
സൂര്യ രേഖയിലെ വിള്ളലുകള്‍
പലപ്പോഴും നിങ്ങളുടെ സൂര്യ രേഖയിലെ വിള്ളലുകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് സൂചിപ്പിക്കുന്നത് ജീവിതത്തിലെ തടസ്സങ്ങളെ തന്നെയാണ്. പലപ്പോഴും നിങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം പോലും ലഭിക്കാതെ പോവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ സൂര്യ രേഖയുമായി ചുറ്റിപ്പറ്റി ഉണ്ട്. സമ്പത്ത്, വിജയം, പ്രശസ്തി എന്നിവയെ എല്ലാം പലപ്പോഴും സൂര്യ രേഖ സ്വാധീനിക്കുന്നുണ്ട് എന്നതാണ് സത്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
