Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വമ്പന്‍ ഗ്രഹസംയോഗങ്ങള്‍ ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും; അപാരമായ സാമ്പത്തിക നേട്ടങ്ങളും
ജ്യോതിഷപ്രകാരം, ഏപ്രില്‍ മാസത്തില്‍ വലിയ ഗ്രഹസംയോഗങ്ങള്‍ നടക്കാന്‍ പോകുന്നു. ജനുവരി 17ന് ശനി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചു. നിലവില്‍ ഈ രാശിയിലാണ് ശനി ഇരിക്കുന്നത്. ഇതോടൊപ്പം രാഹു ഗ്രഹം മേടത്തിലും കേതു തുലാം രാശിയിലും ഇരിക്കുന്നു. എന്നാല്‍ വരുന്ന ഏപ്രില്‍ 22ന് വ്യാഴവും മേടം രാശിയില്‍ പ്രവേശിക്കുന്നതോടെ ഗജലക്ഷ്മീയോഗം രൂപപ്പെടുന്നു. ഇതോടൊപ്പം സൂര്യനും വ്യാഴവും കൂടിച്ചേര്‍ന്ന് പ്രതിയുതി അഥവാ നവപഞ്ചമ യോഗം രൂപപ്പെടുത്തും.
ബുധന്‍, സൂര്യന് എന്നിവ കൂടിച്ചേര്‍ന്ന ബുധാദിത്യ യോഗവും ഈ സമയം രൂപപ്പെടുന്നുണ്ട്. ഏപ്രില്‍ 22ന് പുലര്‍ച്ചെ 3.33ന് ബൃഹസ്പതി വ്യാഴം മീനം രാശിയില്‍ നിന്ന് പുറപ്പെട്ട് ശോഷിച്ച അവസ്ഥയില്‍ മേടത്തില് പ്രവേശിക്കുന്നു. എന്നാല്‍ ഏപ്രില്‍ 27ന് വ്യാഴം ഉദയം ചെയ്യും. നിരവധി ഗ്രഹങ്ങള്‍ ഒരേസമയം സംയോഗിക്കുന്നത് പല രാശിചിഹ്നങ്ങള്‍ക്കും വളരെയധികം നേട്ടങ്ങള്‍ സമ്മാനിക്കും. ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും. ഇതില്‍ നിങ്ങളുമുണ്ടോ എന്ന് നോക്കൂ.

മേടം
ജ്യോതിഷ പ്രകാരം രാഹു, സൂര്യന്, വ്യാഴം, ബുധന്‍ എന്നിവയുടെ സംയോഗം മേടം രാശിയിലെ ആദ്യ ഭാവത്തിലാണ് നടക്കുന്നത്. ഇത്തരമൊരു അപൂര്‍വ കോമ്പിനേഷന്‍ മേടം രാശിക്കാരെ സമ്പന്നരാക്കും. ജീവിതത്തിന്റെ എല്ലാ മേഖലയിലും വിജയം നേടാനാകും. നിങ്ങളോടുള്ള മറ്റുള്ളവരുടെ ബഹുമാനം വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. പ്രമോഷനോ ഇന്‍ക്രിമെന്റോ ഉടന്‍ നിങ്ങളെ തേടിയെത്തും.

മിഥുനം
മിഥുനം രാശിയില്‍ രാഹു, സൂര്യന്, ബുധന്‍, വ്യാഴം എന്നിവ പതിനൊന്നാം ഭാവത്തില്‍ കൂടിച്ചേരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മിഥുനം രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. ബിസിനസ്സില്‍ വലിയ വിജയങ്ങള്‍ നേടാനാകും. കൂടുതല്‍ ധനലാഭം കൈവരും. ഈ സമയത്ത് നിക്ഷേപങ്ങള്‍ നല്ലതാണെന്ന് തെളിയും. യാത്ര പോകാനാകും. ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ചിങ്ങം
ചിങ്ങം രാശിയില്‍ ഒമ്പതാം ഭാവത്തില്‍ ഈ ഗ്രഹങ്ങളുടെ സഖ്യം സംഭവിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ചിങ്ങം രാശിക്കാരുടെ ഭാഗ്യം പൂര്‍ണമായും പൂത്തുലയും. എല്ലാ മേഖലയിലും വിജയത്തോടെ പുരോഗതി കൈവരിക്കാന്‍ സാധിക്കം. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. കടബാധ്യതയില്‍ നിന്നു മുക്തി നേടാനാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൈവരും.

മകരം
മകരം രാശിയില്‍ നാലാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ മകരം രാശിക്കാര്‍ക്ക് സാമ്പത്തികനേട്ടങ്ങള്‍ കൈവരും. ഈ സമയം നിങ്ങള്‍ക്ക് മാനസിക സന്തോഷവും ലഭിക്കും. വാഹനങ്ങള്‍, ഭൂമി മുതലായവ വാങ്ങാനുള്ള സ്വപ്നങ്ങള്‍ സഫലീകരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം നേടാനാകും.

മീനം
മീനം രാശിയില്‍ രണ്ടാം ഭാവത്തില്‍ സംയോഗം രൂപപ്പെടും. ഇത്തരമൊരു സാഹചര്യത്തില്‍ മീനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഈ സമയം നിങ്ങളുടെ ആരോഗ്യവും നന്നായിരിക്കും. കരിയറില്‍ പുതിയ വഴിത്തിരിവുകള്‍ കാണാനാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
