Latest Updates
-
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും!
12 വര്‍ഷത്തിന് ശേഷം സൂര്യ- വ്യാഴ സംയോഗം: ധനം തേടി വരും 3 രാശിക്കാര്‍
ഗ്രഹങ്ങളിലുണ്ടാവുന്ന സംയോജനം പല വിധത്തിലാണ് നമ്മുട ജീവിതത്തില്‍ മാറ്റം വരുത്തേണ്ടത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ രാശിമാറുന്നതിന് അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ വരുന്നുണ്ട്. സൂര്യദേവന്റെ പുത്രനായ ശനി ഭരിക്കുന്നത് കുംഭവും മകരവും രണ്ട് രാശികളാണ്. ഈ രണ്ട് രാശികളിലും സൂര്യന് സംക്രമിക്കുമ്പോള്‍, ഈ സമയം ശുഭകരമായി കണക്കാക്കപ്പെടുന്നു. ഫെബ്രുവരി 13-ന് സൂര്യദേവന് കുംഭ രാശിയില്‍ സംക്രമിച്ചിരുന്നു. ഈ രാശിചക്രത്തില്‍ ദേവഗുരുവായ ബൃഹസ്പതി (വ്യാഴം) നേരത്തെ തന്നെ ഉണ്ടായിരുന്നു.

വ്യാഴവുമായി 2022 മാര്‍ച്ച് 15 വരെ സൂര്യന്റെ സംയോജനം ഉണ്ടായിരിക്കും. വ്യാഴവും സൂര്യനും തമ്മിലുള്ള സൗഹൃദം കണക്കാക്കപ്പെടുമ്പോള്‍ ഇത് കുംഭം രാശിക്കാര്‍ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നതാണ്. അതേസമയം മൂന്ന് രാശിയിലുള്ളവര്‍ ഈ സമയത്ത് ജാഗ്രത പാലിക്കണമെന്നതും ശ്രദ്ധേയമാണ്. സൂര്യന്റെയും വ്യാഴത്തിന്റെയും ഈ സംയോജനം നിങ്ങള്‍ക്ക് ശുഭമോ അശുഭകരമോ എന്ന് നമുക്ക് നോക്കാം. ഇവരില്‍ ഭാഗ്യം നിലനില്‍ക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകിച്ചും ഗുണം ചെയ്യും. നിങ്ങളുടെ ഭാഗ്യവും ക്രിയേറ്റീവുമായ പ്രവര്‍ത്തനത്തിലുള്ള നിങ്ങളുടെ താല്‍പ്പര്യവും നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ ശക്തിപ്പെടുത്തും. ഈ സമയത്ത് ആരംഭിച്ച പുതിയ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് പുരോഗതി നല്‍കുന്നതും ബിസിനസില്‍ ലാഭം നല്‍കുന്നതും ആയിരിക്കും. ഒരിക്കലും ജീവിതത്തില്‍ ഇവര്‍ രണ്ടാമതൊരു ചിന്ത എടുക്കേണ്ടി വരില്ല. സാമ്പത്തികമായി അത്രയും മികച്ച സമയമായിരിക്കും ഇവര്‍ക്ക്.

മിഥുനം രാശി
വ്യാഴം-സൂര്യനുമായി 12 വര്‍ഷത്തിന് ശേഷമാണ് ചേരുന്നത്. ഇത് മിഥുനം രാശിക്കാര്‍ക്ക് ഒരു പുതിയ ബിസിനസ്സ് പങ്കാളിത്തം ആരംഭിക്കാന്‍ സഹായിക്കുന്നു. ഇത് കൂടാതെ ഇവര്‍ക്ക് മികച്ച സമയവുമായിരിക്കും എന്നുള്ളതാണ് സത്യം. ഈ സമയത്ത് നിരവധി പുതിയ അവസരങ്ങള്‍ നിങ്ങളുടെ മുന്നില്‍ വരുന്നു. നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് പുതിയ ഉയരങ്ങള്‍ നല്‍കാനുള്ള സമയമാണിത് എന്ന കാര്യം മറക്കേണ്ടതില്ല.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരാണ് ഭാഗ്യ രാശിയില്‍ അടുത്തതായി വരുന്നത്. ഇവര്‍ക്ക് ഈ സംക്രമണം പ്രണയബന്ധം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ചിങ്ങം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഈ സമയം ശുഭകരമാണ്. ഒരു മടിയും കൂടാതെ നിങ്ങളുടെ പങ്കാളിയെ നിര്‍ദ്ദേശിക്കുന്നതിലൂടെ, നിങ്ങളുടെ ബന്ധത്തെ ഒരു പുതിയ ബന്ധത്തില്‍ എത്തിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പൊതുവേ സാമ്പത്തികപരമായും മികച്ച സമയമായിരിക്കും എന്നതാണ് സത്യം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് സൂര്യന്റെയും വ്യാഴത്തിന്റെയും കൂടിച്ചേരല്‍ സാമ്പത്തിക നേട്ടങ്ങള്‍ അല്ല ഉണ്ടാക്കുന്നത്. ഇത് നിങ്ങളില്‍ പുതിയ ധൈര്യവും ആത്മവിശ്വാസവും നിറക്കുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് എന്തും നേടുന്നതിന് സാധിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങളിലുള്ള വിശ്വാസം നിങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുകയും ചെയ്യുന്ന സമയമാണ്. പലപ്പോഴും മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ ഈ സമയം നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിങ്ങള്‍ മികച്ചതായി മാറുന്ന സമയമാണ് ഈ സംക്രമണം. എന്നാല്‍ മോശം അവസ്ഥകള്‍ ഉണ്ടാവുന്ന ചില രാശിക്കാരും ഈ സമയത്ത് ഉണ്ട്. അവരെക്കുറിച്ച് കൂടി നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ സംക്രമണം പലപ്പോഴും ദോഷങ്ങളാണ് കൊണ്ട് വരുന്നത്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പെട്ടെന്ന് ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ഈ സമയം നിങ്ങളെ ദേഷ്യം പിടിപ്പിക്കും. ഇത് നിങ്ങളുടെ ഇമേജ് നശിപ്പിക്കാനും നിങ്ങളുടെ ജോലിസ്ഥലത്ത് തടസ്സങ്ങള്‍ സൃഷ്ടിക്കാനും ഉള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് 12 വര്‍ഷത്തിന് ശേഷമുള്ള ഈ സംക്രമണം നല്‍കുന്നത് മോശം അവസ്ഥയാണ്. നിങ്ങള്‍ക്ക് പെട്ടെന്ന് സാമ്പത്തിക നഷ്ടമോ പ്രതിസന്ധിയോ നേരിടേണ്ടി വന്നേക്കാം. അതിനാല്‍ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് കഴിയുന്നത്ര കൃത്യമായിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പാഴ് ചെലവുകള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ടാവുന്നുണ്ട്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ സമയം ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ടായിരിക്കും. നിങ്ങള്‍ക്കും മാാതവിനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, തീര്‍ച്ചയായും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുന്നതും വളരെ ശ്രദ്ധിച്ച് വേണം. ഭക്ഷ്യവിഷബാധക്കുള്ള സാധ്യത ഇവര്‍ക്കുണ്ട്.



Click it and Unblock the Notifications