Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നല്ല സമയം തെളിഞ്ഞു, രോഹിണി നക്ഷത്രത്തില്‍ സൂര്യന്റെ സംക്രമണം; 5 രാശിക്ക് ഭാഗ്യം തിളങ്ങും, ധനനേട്ടം
ജ്യോതിഷത്തില്‍ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കുന്നു. അതിനാല്‍ സൂര്യന്റെ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കുന്നു. സൂര്യന് ഇപ്പോള്‍ ഇടവം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സമയം സൂര്യന് രോഹിണി നക്ഷത്രത്തില്‍ സഞ്ചരിക്കും. മെയ് 25 രാത്രി 9.12ന് സൂര്യന് രോഹിണി നക്ഷത്രത്തില്‍ സംക്രമിക്കും. ഇടവ മാസത്തില്‍ സൂര്യന് രോഹിണി നക്ഷത്രത്തില്‍ പ്രവേശിക്കുമ്പോള്‍, ആ കാലഘട്ടത്തെ 'നൗതപ' എന്ന് വിളിക്കുന്നു.
സൂര്യദേവന് മെയ് 25 വ്യാഴാഴ്ച രോഹിണി നക്ഷത്രത്തില്‍ പ്രവേശിക്കുകയും ജൂണ്‍ 8 വരെ ഈ നക്ഷത്രത്തില്‍ ഇരിക്കുകയും ചെയ്യും. ചന്ദ്രന് രോഹിണി നക്ഷത്രത്തിന്റെ അധിപനും തണുപ്പിന്റെ കാരണക്കാരനായ ഗ്രഹവുമാണ്. അത്തരമൊരു സാഹചര്യത്തില്‍, രോഹിണി നക്ഷത്രത്തില്‍ സൂര്യന്റെ പ്രവേശനം പരിസ്ഥിതിയില്‍ പ്രത്യേക സ്വാധീനം ചെലുത്തും. ഈ സമയത്ത് ഭൂമിയില്‍ പൂര്‍ണ്ണമായ തണുപ്പ് ലഭിക്കില്ല, താപനിലയില്‍ പരമാവധി വര്‍ദ്ധനവുണ്ടാകും. ശ്രീമദ് ഭഗവദ് ഗീതയിലും നൗതപയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.

ചന്ദ്രന്റെ പ്രിയപ്പെട്ട രാശിയായ രോഹിണിയിലേക്ക് സൂര്യന് പോകുന്നത് എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തെ ബാധിക്കും. എന്നാല്‍ 5 രാശിക്കാര്‍ക്ക് സൂര്യന്റെ ഈ മാറ്റം വളരെ ഭാഗ്യമായിരിക്കും. ഈ സമയത്ത് കരിയറില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. രോഹിണി നക്ഷത്രത്തില്‍ സൂര്യന് എത്തുന്നതിലൂടെ ജീവിതത്തില്‍ പുരോഗതി ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
മേടം
ഈ കാലയളവില്‍ സൂര്യന് അഞ്ചാം ഭാവാധിപനാകും. സൂര്യന്റെ സ്വാധീനം മൂലം മേടം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ബന്ധങ്ങളില്‍ മാധുര്യം വളരും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധം മികച്ചതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ വളരെ പ്രചോദിതരും ഊര്‍ജ്ജസ്വലരുമായിരിക്കും. നിങ്ങളുടെ ശത്രുക്കളെ ജയിക്കാനാകും.

ഇടവം
സൂര്യന് രോഹിണി നക്ഷത്രത്തില്‍ പ്രവേശിച്ചതിന് ശേഷം ഇടവം രാശിക്കാരുടെ കാഴ്ചപ്പാട് വളരെയധികം പോസിറ്റീവ് ആയി മാറും. നിങ്ങളുടെ നേതൃത്വപാടവം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ മുഖത്ത് വ്യത്യസ്തമായ ഒരു തിളക്കം കാണപ്പെടും. ഈ സമയത്ത് ആളുകള്‍ നിങ്ങളിലേക്ക് വളരെയധികം ആകര്‍ഷിക്കപ്പെടും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് നല്ല പേരും പണവും സമ്പാദിക്കാനാകും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തിയും വര്‍ദ്ധിക്കും.

കര്‍ക്കിടകം
സൂര്യന് രോഹിണി നക്ഷത്രത്തില്‍ പ്രവേശിക്കുമ്പോള്‍, കര്‍ക്കടകം രാശിക്കാരുടെ പതിനൊന്നാം ഭാവത്തില്‍ തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ക്കടക രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ സമയത്ത് നിങ്ങളുടെ കരിയറും വളരെ മികച്ചതായിരിക്കും. വരുമാന സ്രോതസ്സുകള്‍ വളരെ മികച്ചതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ ഏതെങ്കിലും ബിസിനസ്സിന്റെ ഭാഗമാകുകയാണെങ്കില്‍ അത് നല്ലതായിരിക്കും. നിങ്ങളുടെ വ്യക്തിത്വം വളരെ ശക്തമായി കാണപ്പെടും. മറ്റുള്ളവര്‍ നിങ്ങളെ ശ്രദ്ധിക്കും.

ചിങ്ങം
രോഹിണി നക്ഷത്രത്തില്‍ സൂര്യന് പ്രവേശിക്കുമ്പോള്‍, അത് ചിങ്ങം രാശിയുടെ പത്താം ഭാവത്തില്‍ സ്ഥിതിചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് വിജയം നേടാനാകും. ഈ സമയത്ത് നിങ്ങളുടെ കരിയര്‍ വളരെ മികച്ചതായിരിക്കും. സൂര്യന്റെ സ്വാധീനത്താല്‍, ജോലിക്കായി അലയുന്നവര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതോടൊപ്പം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും വളരെ മികച്ചതായിരിക്കും. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ വളരെ തിരക്കിലായിരിക്കും.

ധനു
ഈ കാലയളവില്‍ സൂര്യന് ധനു രാശിക്കാരുടെ ആറാം ഭാവത്തില്‍ തുടരും. ആറാം ഭാവത്തില്‍ നില്ക്കുന്നതിനാല് സൂര്യന് ധനു രാശിക്കാരുടെ കരിയറിന് ശക്തി നല്‍കും. ഈ സമയത്ത് നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. നിങ്ങളുടെ പരിശ്രമത്തിലൂടെ നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ബഹുമാനം നേടാന്‍ കഴിയും. സ്പോര്‍ട്സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഈ കാലയളവില്‍ കരിയര്‍ വളരെ മികച്ചതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

