Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ദോഷകാലം കലിതുള്ളി നില്ക്കും, ചതുര്‍ഗ്രഹയോഗം വരുത്തും 3 രാശിക്ക് ധനനഷ്ടവും പ്രശ്നങ്ങളും
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ ഒരു നിശ്ചിത കാലയളവില്‍ രാശിചിഹ്നങ്ങള്‍ മാറുകയും ശുഭമോ അശുഭകരമോ ആയ സംയോജനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിന്റെ സ്വാധീനം ഭൂമിയിലെ മനുഷ്യജീവിതത്തില്‍ ദൃശ്യമാകും. ഈ സമയം തുലാം രാശിയില്‍ ചതുര്‍ഗ്രഹ യോഗം രൂപപ്പെടാന്‍ പോകുന്നു. ഒക്ടോബര്‍ 19ന് ചൊവ്വ, കേതു, ബുധന്‍, സൂര്യന് എന്നിവയുടെ സംയോഗം മൂലം ഈ യോഗമുണ്ടാകും. ജ്യോതിഷപരമായി ഇത് നല്ലതായി കണക്കാക്കില്ല.
കാരണം ഇവിടെ സൂര്യന്റെയും കേതുവിന്റെയും സംയോഗത്താല്‍ ഗ്രഹണയോഗവും ഉണ്ടാക്കും. ചൊവ്വയുടെ സാന്നിധ്യം കൊണ്ട് രാജ്യത്തും ലോകത്തും യുദ്ധവും അഗ്നിബാധയും അപകടങ്ങളും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. കൂടാതെ, ഈ വിനാശകരമായ യോഗത്തിന്റെ ദോഷഫലം പല രാശിചിഹ്നങ്ങളിലും കാണപ്പെടും. ഈ സമയത്ത് ചില രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടവും ആരോഗ്യക്ഷയവും നേരിടേണ്ടി വന്നേക്കാം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചതുര്‍ഗ്രഹയോഗം ദോഷം സമ്മാനിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ചതുര്‍ഗ്രഹ യോഗത്തിന്റെ രൂപീകരണം ഇടവം രാശിക്കാര്‍ക്ക് ദോഷകരമാണെന്ന് തെളിഞ്ഞേക്കാം. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ആറാം ഭാവത്തിലും വ്യാഴം-രാഹു 12ാം ഭാവത്തിലും ഈ യോഗം രൂപപ്പെടാന്‍ പോകുന്നു. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് പല ദുരിതങ്ങളം അനുഭവിക്കേണ്ടിവന്നേക്കാം. കാരണം അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കൂടാതെ ഈ സമയത്ത് എന്തെങ്കിലും കോടതി കേസുകള്‍ നടക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് എതിരായി തീര്പ്പാക്കിയേക്കാം. ദാമ്പത്യജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ഈ സമയത്ത് പുതിയ ജോലികള്‍ ഒഴിവാക്കുകയും നിക്ഷേപങ്ങള്‍ ശ്രദ്ധിച്ച് നടത്തുകയും വേണം.
ചിങ്ങം
വിനാശകരമായ ചതുര്‍ഗ്രഹ യോഗത്തിന്റെ രൂപീകരണം ചിങ്ങം രാശിക്കാര്‍ക്ക് പ്രതികൂലമായേക്കാം. കാരണം നിങ്ങളുടെ രാശിയുടെ അധിപന് താഴ്ന്ന നിലയിലാണ് സഞ്ചരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം മോശമായേക്കാം. പ്രത്യേകിച്ച് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അതേസമയം നിങ്ങളുടെ സഹോദരങ്ങളുടെ ആരോഗ്യവും മോശമാകാം. കൂടാതെ നിങ്ങളുടെ ബിസിനസ്സും ഈ സമയത്ത് മന്ദഗതിയിലാകും. കൂടാതെ ചില പ്രധാനപ്പെട്ട ജോലികള്‍ ഈ സമയം മുടങ്ങാനും സാധ്യതയുണ്ട്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ പ്രതിവിധിയെന്നോണം സൂര്യദേവന്റെ മന്ത്രങ്ങള്‍ ജപിക്കണം.
തുലാം
വിനാശകരമായ ചതുര്‍ഗ്രഹ യോഗത്തിന്റെ രൂപീകരണം നിങ്ങള്‍ക്ക് ഈ സമയം ദോഷകരമായിരിക്കും. കാരണം നിങ്ങളുടെ രാശിയിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടാം. കൂടാതെ, ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടാകാം. ഹൃദയം, വൃക്ക എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ അശ്രദ്ധരായിരിക്കരുത്. ഈ സമയത്ത് നിങ്ങള്‍ ആര്‍ക്കും പണം കടം കൊടുക്കരുത്. പണം തിരികെ കിട്ടാതെ വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിയും വന്നേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
