Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ശുക്രനും സൂര്യനും ഒരേ രാശിയില്‍; ഓഗസ്റ്റ് 31ന് ശേഷം ഈ 4 രാശിക്ക് ഭാഗ്യകാലം
ഒരു വ്യക്തിയുടെ സന്തോഷത്തിനും സമൃദ്ധിക്കും കാരണമാകുന്നത് ശുക്രനാണ്. പ്രണയബന്ധങ്ങള്‍, ഭൗതിക സുഖങ്ങള്‍, ബന്ധങ്ങള്‍, സെലിബ്രിറ്റി, കഴിവുകള്‍, സൗന്ദര്യം, ഫാഷന്‍ ഡിസൈന്‍ തുടങ്ങിയവയുടെ ഘടകമായും ശുക്രനെ കണക്കാക്കുന്നു. ജ്യോതിഷത്തില്‍, ഗ്രഹമായ ശുക്രനെ ഭൗതിക സന്തോഷത്തിന്റെയും ആഡംബര ജീവിതത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. അതായത് ആരുടെ ജാതകത്തിലാണോ ശുക്രന് ശുഭസ്ഥാനത്ത് നില്‍ക്കുന്നത് അവര്‍ക്ക് ധനം, പ്രശസ്തി, ഐശ്വര്യം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ശുക്രന്റെ അനുഗ്രഹത്താല്‍ ലഭിക്കും. ജ്യോതിഷ പ്രകാരം ശുക്രനെ അസുരന്മാരുടെ ഗുരുവായി കണക്കാക്കുന്നു. ഏറ്റവും ആകര്‍ഷണീയമായ ഗ്രഹം എന്നതിലുപരി, വ്യാഴത്തെപ്പോലെ ഒരു ഭാഗ്യഗ്രഹം കൂടിയാണ് ശുക്രന്.
ഓഗസ്റ്റ് 31ന് ശുക്രന് ചിങ്ങം രാശിയില്‍ സംക്രമിക്കുന്നു. ഈ സമയം സൂര്യനും ചിങ്ങം രാശിയില്‍ തുടരുന്നുണ്ട്. ജ്യോതിഷപ്രകാരം, ഈ സമയം ശുക്രന് ചിങ്ങത്തില് സൂര്യനുമായി സംയോജിക്കുന്നു. സൂര്യന്റെയും ശുക്രന്റെയും സംയോജനം പല രാശിക്കാര്‍ക്കും പ്രശ്നങ്ങള്‍ കൊണ്ടുവരും. എന്നാല്‍ സൂര്യന്റെയും ശുക്രന്റെയും സംയോജനത്തില്‍ ഗുണം ചെയ്യുന്ന ചില രാശികളുമുണ്ട്. സൂര്യന്റെയും ശുക്രന്റെയും സംയോജനത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് നല്ലകാലം ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ചിങ്ങം രാശിയില്‍ ശുക്രനും സൂര്യനും വരുന്നത് ഇടവം രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ നല്‍കും. ഈ സംക്രമണത്തില്‍ നിങ്ങള്‍ കൂടുതല്‍ ആഡംബരങ്ങള്‍ ആസ്വദിക്കും. നിങ്ങള്‍ക്ക് വീട്ടുപകരണങ്ങള്‍ വാങ്ങാനാകും. കൂടാതെ, കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ അമ്മയുമായി അടുപ്പം വര്‍ധിക്കും. നിങ്ങള്‍ക്ക് നല്ല ആരോഗ്യവും ഉണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഒരു പുതിയ ജോലി ഓഫര്‍ ലഭിച്ചേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്.

ചിങ്ങം
ചിങ്ങം രാശിയില്‍ ശുക്രനും സൂര്യനും കൂടിച്ചേരുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ശുഭ ഫലങ്ങള്‍ നല്‍കും. ഈ സമയം ചിങ്ങം രാശിക്കാര്‍ക്ക് പെട്ടെന്ന് ധനലാഭം ലഭിക്കും. സൂര്യനും ശുക്രനും ചേരുന്നതിലൂടെ നിങ്ങള്‍ക്ക് ബിസിനസ്സില്‍ നല്ല അവസരങ്ങള്‍ ലഭിക്കും. സ്വാധീനമുള്ള നിരവധി ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കാനാകും. സമൂഹത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ബഹുമാനം നേടാനും നിങ്ങള്‍ക്ക് കഴിയും. ദാമ്പത്യ ജീവിതത്തിലും ഈ സമയം നിങ്ങള്‍ക്ക് സന്തോഷം നിലനില്ക്കും.

തുലാം
സൂര്യന്റെയും ശുക്രന്റെയും സംയോജനം തുലാം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക പുരോഗതി നല്‍കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് പല വഴികളിലൂടെയും പണം സമ്പാദിക്കാന്‍ കഴിയും. നിങ്ങളുടെ പ്രണയ ജീവിതം മികച്ചതാക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങള്‍ക്ക് കുട്ടികളുണ്ടെങ്കില്‍, അവരുടെ തൊഴില്‍ മേഖലയില്‍ വിജയസാധ്യത വര്‍ദ്ധിക്കും.

കുംഭം
കുംഭം രാശിക്ക് യോഗകാരക ഗ്രഹമാണ് ശുക്രന്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഈ സമയം കുംഭം രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും. ഇതോടൊപ്പം പ്രധാനപ്പെട്ട പല ജോലികളിലും നിങ്ങള്‍ വിജയം കൈവരിക്കും. അവിവാഹിതര്‍ക്ക് അനുയോജ്യമായ വിവാഹാലോചന ലഭിക്കാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications
