Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
30 വര്‍ഷത്തിനുശേഷം സൂര്യനും ശനിയും മുഖാമുഖം; ദോഷഗ്രഹങ്ങളുടെ അശുഭഫലം 5 രാശിക്ക്
ജ്യോതിഷ പ്രകാരം സൂര്യന് എല്ലാ മാസവും രാശിമാറുന്നു. ഈ സമയം സൂര്യന് സ്വന്തം രാശിയായ ചിങ്ങത്തിലാണ് സഞ്ചരിക്കുന്നത്. ശനി ഈ സമയം അതിന്റെ സ്വരാശിയായ കുംഭത്തിലുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, രണ്ട് ഗ്രഹങ്ങളും പരസ്പരം 180 ഡിഗ്രി അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ശനിയുടെ പൂര്‍ണ്ണ ദര്‍ശനം സൂര്യനില്‍ പതിക്കുന്ന സമയമാണിത്. അച്ഛനും മകനും ആണെങ്കിലും സൂര്യനും ശനിക്കും പരസ്പരം ശത്രുതയുണ്ടെന്ന് ജ്യോതിഷത്തില്‍ പറയുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ ശനിയും സൂര്യനും നേര്‍ക്കുനേര്‍ വരുന്നതിനാല്‍ സമസപ്തക യോഗം രൂപപ്പെടുന്നു. ഇതിനിടയില്‍ ദേവഗുരു വ്യാഴത്തിന്റെ അഞ്ചാം ദര്‍ശനം സൂര്യഗ്രഹത്തില് പതിക്കുന്നുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ശനി ഗ്രഹത്തിന്റെ പ്രതികൂല സ്വാധീനം ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. ഏകദേശം 30 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു യാദൃശ്ചികത സംഭവിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. സൂര്യനും ശനിയും മുഖാമുഖം വരുന്നതിനാല്‍ ജീവിതത്തില്‍ കഷ്ടതകള്‍ അഭിമുഖീകരിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
സൂര്യന്റെയും ശനിയുടെയും ഈ അവസ്ഥ കാരണം ഈ രാശിക്കാര്‍ അല്പം ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് അല്പം ജാഗ്രത പുലര്‍ത്തുക. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് എതിരായി തിരിഞ്ഞേക്കാം. വീട്ടില്‍ തര്‍ക്കങ്ങളും വര്‍ധിച്ചേക്കാം. അതുകൊണ്ട് ഈ സമയം നിങ്ങളുടെ ദേഷ്യം അല്‍പ്പം നിയന്ത്രിക്കേണ്ടതുണ്ട്. ഈ കാലയളവില്‍ പ്രണയ ജീവിതത്തിലും ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
ചിങ്ങം
സൂര്യന്റെയും ശനിയുടെയും സ്ഥാനം കാരണം ചിങ്ങം രാശിക്കാര്‍ അല്പം ശ്രദ്ധിക്കണം. ശനിയുടെ നേരിട്ടുള്ള ദര്‍ശനം മൂലം നിങ്ങളുടെ വ്യക്തിജീവിതത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാകാം. ഇണയുടെ ആരോഗ്യം വഷളായേക്കാം. ചില കാര്യങ്ങളില്‍ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, മറ്റുള്ളവരുടെ വികാരങ്ങളെ മാനിച്ച് സമാധാനത്തോടെ ജീവിക്കുന്നതാണ് നല്ലത്. ബിസിനസ്സിന്റെ കാര്യത്തില്‍, നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. കാരണം ഇത് മൂലം ഈ സമയം നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടിവരും.
കന്നി
കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യ സമ്മര്‍ദ്ദം ഒഴിവാക്കുക. അനാവശ്യമായി ദേഷ്യപ്പെടുന്നത് നിങ്ങളുടെ ജീവിതത്തില്‍ പല വലിയ പ്രശ്നങ്ങളും ഉണ്ടാക്കും. തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

തുലാം
തുലാം രാശിക്കാരുടെ പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ഈ സമയം നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. അതിനാല്‍, എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടെങ്കില്‍, അത് എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കുക. ജോലി ചെയ്യുന്നവര്‍ക്കും ബിസിനസ്സ് ചെയ്യുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാധ്യതകളുണ്ട്.
മകരം
മകരം രാശിക്കാര്‍ ഈ സമയം അല്പം ജാഗ്രത പാലിക്കണം. ഗ്രഹങ്ങളുടെ ഈ സാഹചര്യം മൂലം മകരം രാശിക്കാര്‍ക്ക് മാനസികവും സാമ്പത്തികവും കുടുംബപരവുമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ ഒഴിവാക്കണം. ഭക്ഷണ പാനീയങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. ആരോഗ്യത്തിന് ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഈ സമയം ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏതൊരു തീരുമാനവും എടുക്കുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
