Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഭാഗ്യത്താല്‍ ആറാട്ട്, സൂര്യ-ശനി- സംക്രമണം അടുത്തടുത്ത്; 4 രാശിക്ക് സമ്പത്തുകാലം, ഗംഭീരനേട്ടം
ജ്യോതിഷപ്രകാരം, ഓരോ ഗ്രഹവും ഒരു കാലഘട്ടത്തിനുള്ളില്‍ അവയുടെ രാശിചിഹ്നങ്ങള്‍ മാറ്റുന്നു. ഗ്രഹങ്ങളുടേയും നക്ഷത്രരാശികളുടേയും സ്ഥാനമാറ്റങ്ങള്‍ തീര്‍ച്ചയായും ഓരോ രാശിക്കാരുടെയും ജീവിതത്തെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കും. അത്തരത്തില്‍ ജൂണ്‍ മാസത്തിലും പല ഗ്രഹങ്ങളും സ്ഥാനം മാറുന്നുണ്ട്.
നവഗ്രഹങ്ങളില്‍ വച്ച് ഏറ്റവും സ്വാധീനമുള്ള ഗ്രഹങ്ങളായ സൂര്യന്റെയും ശനിയുടെയും സ്ഥാനവും ജൂണ്‍ മാസത്തില്‍ മാറുന്നു. ജൂണ്‍ 15ന് സൂര്യന് മിഥുന രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ ശനി ജൂണ്‍ 17ന് കുംഭ രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ പോകുന്നു.
ശനിയും സൂര്യനും തമ്മില്‍ പിതൃ-പുത്ര ബന്ധം ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ രണ്ട് ഗ്രഹങ്ങള്‍ക്കും പരസ്പരം ശത്രുതാബോധവും ഉണ്ട്. ജ്യോതിഷത്തില്‍, സൂര്യന്റെയും ശനിയുടെയും അടുത്തടുത്തുള്ള ഈ മാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. രണ്ട് ഗ്രഹങ്ങളുടേയും സ്ഥാനമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. എന്നാല്‍ ഈ സമയം 4 രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. സൂര്യന്റെയും ശനിയുടെയും സ്ഥാനം മാറുന്നതിനാല്‍ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തിളങ്ങുമെന്ന് നമുക്ക് നോക്കാം.

മിഥുനം
സൂര്യന് നിങ്ങളുടെ ആദ്യ ഭവനത്തില്‍ പ്രവേശിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. കാരണം ശനിയും ഈ രാശിക്കാര്‍ക്ക് ഗുണം ചെയ്യും. എല്ലാ മേഖലയിലും വിജയം ലഭിക്കും. നിങ്ങള്‍ക്ക് ഒരു വലിയ ജോലി ഓഫര്‍ ലഭിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. കുട്ടിയുടെ ഭാഗത്ത് നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.
ജോലിസ്ഥലത്ത് സ്ഥാനമാനങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ മേഖലയില്‍ വന്‍ വിജയം കൈവരിക്കും. തൊഴില്‍പരമായി, നിങ്ങളുടെ ജോലിയിലോ ബിസിനസ്സിലോ നിങ്ങള്‍ക്ക് നല്ല ലാഭവും പുരോഗതിയും ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ്ണമായ ഫലം നിങ്ങള്‍ക്ക് ലഭിക്കും. പുതിയ വീടോ വാഹനമോ വാങ്ങാന്‍ ആലോചിച്ചിരുന്നവരുടെ ആഗ്രഹങ്ങള്‍ സഫലമാകും.

ചിങ്ങം
സൂര്യന്റെയും ശനിയുടെയും സ്ഥാനം മാറുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. ജോലിയിലും ബിസിനസ്സിലും നേട്ടങ്ങള്‍ ലഭിക്കും. കരിയര്‍ പുരോഗതി ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതകളുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ കുടുംബത്തില്‍ സമാധാനം ഉണ്ടാകും. വസ്തുവകകള്‍ വഴി നിങ്ങള്‍ക്ക് നല്ല പണം സമ്പാദിക്കാനാകും. ബിസിനസ്സുകാര്‍ക്ക് നേട്ടമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും.

കന്നി
കന്നി രാശിയില്‍ സൂര്യന് പത്താം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഇതോടൊപ്പം, ആറാം ഭാവത്തില്‍ ശനി വക്രഗതിയിലാണ്. അത്തരമൊരു സാഹചര്യത്തില്‍, ഈ സമയം നിങ്ങളുടെ നിക്ഷേപങ്ങള്‍ പ്രയോജനകരമാണെന്ന് തെളിയും. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നത് ഗുണം ചെയ്യും.
ബിസിനസ്സില്‍ നല്ല പുരോഗതിക്ക് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റം കാണും. സാമ്പത്തികമായി നിങ്ങളുടെ സ്ഥാനം ശക്തമായിരിക്കും, ഈ സമയത്ത് നിങ്ങള്‍ വിജയത്തിലേക്ക് നീങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും.

മകരം
മകരം രാശിയില്‍ സൂര്യന് ആറാം ഭാവത്തില്‍ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ശനിയുടെ വക്രഗതി മൂലം ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. പ്രണയ ജീവിതത്തില്‍ സ്നേഹവും വിശ്വാസവും വര്‍ദ്ധിക്കും.
ഇത് നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും. കടത്തില്‍ നിന്ന് മോചനം ലഭിക്കും. രോഗങ്ങളില്‍ നിന്നും മുക്തി നേടാനും സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയിലും കരിയറിലും ചില നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ എല്ലാ പ്രയത്നങ്ങളിലും നിങ്ങളുടെ പിതാവിന്റെ അല്ലെങ്കില്‍ പിതാവിനെപ്പോലെയുള്ള ആളുകളുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. സഹോദരങ്ങളുടെ പൂര്‍ണ പിന്തുണ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

