Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അസുലഭ നേട്ടങ്ങള്‍ കോരിച്ചൊരിയും സമസപ്തക യോഗം; 3 രാശിക്ക് കൈനിറയെ പണം, സൗഭാഗ്യം
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ സംക്രമണം ഓരോ രാശിചക്രത്തിലും പെട്ട ആളുകളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. ഇപ്പോള്‍ ഓഗസ്റ്റ് 17 വ്യാഴാഴ്ച, സൂര്യന് ചിങ്ങം രാശിയില്‍ പ്രവേശിച്ചു. ഈ സമയം സൂര്യന്റെ മകനായ ശനി കുംഭം രാശിയില്‍ നിലകൊള്ളുന്നുണ്ട്.
അത്തരമൊരു സാഹചര്യത്തില്‍, ശനിയും സൂര്യനും മുഖാമുഖം വരുമ്പോള്‍ സമസപ്തക യോഗം രൂപപ്പെടുന്നു. ഈ യോഗം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാര്‍ക്ക് നേട്ടം ലഭിക്കും. സമസപ്തക യോഗത്തിന്റെ സ്വാധീനത്താല്‍, ജീവിതത്തില്‍ വലിയ പുരോഗതി ഉണ്ടാകുന്ന മൂന്ന് രാശിക്കാര്‍ ഇവരാണ്.

ഇടവം
സമസപ്തക യോഗം ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത്, കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. വീട്ടില്‍ ചില മംഗള പരിപാടികള്‍ സംഘടിപ്പിക്കാനാകും. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. വീടിനും കുടുംബാംഗങ്ങള്‍ക്കുമായി കുറച്ച് പണം ചിലവഴിക്കാനിടയുണ്ട്. നിങ്ങള്‍ക്ക് ഏതെങ്കിലും ആഡംബര വസ്തുക്കള്‍ വാങ്ങാനാകും. ഇടവം രാശിക്കാര്‍ക്ക് ഈ സമയത്ത് എല്ലാവിധ സന്തോഷവും ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥിതി മെച്ചപ്പെടും. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് പ്രയോജനം ലഭിക്കും.
മിഥുനം
സമസപ്തക യോഗം നിങ്ങള്‍ക്ക് അനുകൂലമായി തെളിയും. ഈ സമയത്ത് മിഥുന രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഈ സമയത്ത് ചെറിയ യാത്രകളും നടത്താനാകും. മിഥുന രാശിക്കാര്‍ക്ക് ചില മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഈ കാലയളവിലെ മിഥുന രാശിയിലെ ബിസിനസുകാര്‍ക്ക് നേട്ടമുണ്ടാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വളരെ നല്ലതാണ്. ഈ സമയത്ത് നിങ്ങളുടെ വരുമാന സ്രോതസ്സ് വര്‍ദ്ധിക്കും.

ചിങ്ങം
സമസപ്തക യോഗത്തിന്റെ സ്വാധീനത്തില്‍, ചിങ്ങം രാശിക്കാര്‍ നല്ല നാളുകള്‍ ആരംഭിക്കും. ഈ സമയത്ത് നിങ്ങള്‍ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും. അത് നിങ്ങളുടെ വ്യക്തിത്വത്തില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തും. നിങ്ങളുടെ മുടങ്ങിയ ജോലികള്‍ വീണ്ടും പുനരാരംഭിക്കാനാകും. വിവാഹിതരായവര്‍ക്ക് പങ്കാളിയില്‍ നിന്ന് പിന്തുണയും സഹായവും ലഭിക്കും. പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നല്ല സമയമാണ്. നിങ്ങളുടെ പ്രണയ ജീവിതം നല്ലതായിരിക്കും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയത്ത് പെട്ടെന്ന് ധനം ലഭിക്കും.
ഈ രാശിക്കാര്‍ ശ്രദ്ധിക്കണം
കന്നി
സമസപ്തകയോഗം കന്നിരാശിക്കാരുടെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കും. പെട്ടെന്ന് ചെലവുകള്‍ വര്‍ദ്ധിക്കുകയും നിങ്ങളുടെ ബജറ്റ് നശിക്കുകയും ചെയ്യും. ലോണ്‍ എടുക്കേണ്ട സാഹചര്യവും ഉണ്ടായേക്കാം. വായ്പാ ഭാരം വര്‍ധിച്ചേക്കാം. ആരോഗ്യവും മോശമായി തുടരും. നിങ്ങള്‍ക്ക് ജോലിഭാരം ഉണ്ടാകും. ക്ഷീണം കാരണം നിങ്ങള്‍ക്ക് പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. ഉറക്കമില്ലായ്മ ഒരു പ്രശ്നമായേക്കാം.

മകരം
സമസപ്തക യോഗം മകരം രാശിക്കാര്‍ക്കും പ്രതികൂല ഫലങ്ങള്‍ നല്‍കും. നിങ്ങള്‍ ഒരു തര്‍ക്കത്തില്‍ അകപ്പെട്ടേക്കാം അല്ലെങ്കില്‍ പഴയ തര്‍ക്കം വീണ്ടും ഉയര്‍ന്നുവന്നേക്കാം. നിങ്ങള്‍ക്ക് ഈ സമയം പ്രശ്നങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. കുട്ടികളില്‍ നിന്ന് നിങ്ങള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാകാം. എതിരാളികളെ കരുതിയിരിക്കുക.
കുംഭം
സമസപ്തക യോഗം കുംഭം രാശിക്കാര്‍ക്ക് നല്ലതല്ല. കുംഭ രാശിയുടെ അധിപന് ശനി, കുംഭം രാശിയിലാണ് ഉള്ളത്. നിങ്ങള്‍ക്ക് അനാവശ്യ ചിലവുകള്‍ നേരിടേണ്ടി വന്നേക്കാം. ടെന്‍ഷന്‍ ഉണ്ടാകാം. ചെയ്തു കൊണ്ടിരിക്കുന്ന ജോലികളില്‍ മുടക്കം വന്നേക്കാം. ധനനഷ്ടം ഉണ്ടാകാം. യാത്രാക്ലേശം അനുഭവിക്കേണ്ടിവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

