Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രാജയോഗം വരികയായി, ഓഗസ്റ്റ് 17 മുതല്‍ ഭാഗ്യത്തിന്റെ കൊടുമുടി കയറുന്ന നക്ഷത്രക്കാര്‍
ജ്യോതിഷത്തില്‍, സൂര്യനും ശനിയും വളരെ ശക്തമായ ഗ്രഹങ്ങളാണ്. സൂര്യയെ ശനിയുടെ പിതാവായി കണക്കാക്കുന്നു. സൂര്യന്റെ ചിന്തകളില്‍ ശനി എപ്പോഴും അതൃപ്തനാണ്. സൂര്യനും ശനിയും സമാന്തര പാത പിന്തുടരുന്നു. ശനി കര്‍മ്മങ്ങളുടെ വിധികര്‍ത്താവാണ്. എപ്പോഴും ശനി കര്‍മ്മത്തിനനുസരിച്ച് ഫലം നല്കുന്നു. ഓരോ ഗ്രഹങ്ങളുടെ രാശി മാറ്റവും ചലനവും ഓരോ നക്ഷത്ര ജാതകര്ക്കും ജീവിതത്തില്‍ മാറ്റം സമ്മാനിക്കുന്നു. അത് നല്ലതോ ചീത്തയോ ആകാം. ഓഗസ്റ്റ് 15ന് സൂര്യന് സ്വന്തം രാശിയായ ചിങ്ങത്തില് വരും. ഈ സമയം ശനിയും സൂര്യനും നേര്‍ക്കുനേര്‍ വരികയാണ്. ഇത് സമസപ്തക രാജയോഗത്തിന് രൂപം നല്‍കും.
ജ്യോതിഷത്തിലെ ഏറ്റവും അപൂര്‍വമായ യോഗങ്ങളിലൊന്നായാണ് സമസപ്തക രാജയോഗത്തെ കണക്കാക്കപ്പെടുന്നത്. രണ്ട് ഗ്രഹങ്ങള്‍ കൃത്യമായി 180 ഡിഗ്രി കോണില്‍ ആയിരിക്കുമ്പോഴോ അല്ലെങ്കില്‍ രണ്ട് രാശികള്‍ തമ്മിലുള്ള വ്യത്യാസം രാശിയിലായിരിക്കുമ്പോഴോ ആണ് ഈ യോഗം രൂപപ്പെടുന്നത്. എന്നാല്‍ ഈ യോഗത്തിന് അങ്ങേയറ്റത്തെ പ്രതികൂല ഫലങ്ങളും സൃഷ്ടിക്കാനും കഴിയും.
അതുപോലെ, സൂര്യനും ശനിയും തമ്മില്‍ ഏഴു രാശികളുടെ അകലമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, സമസപ്തക യോഗം പല നക്ഷത്ര ജാതകര്ക്കും ഗുണം ചെയ്യും. ഇവര്‍ക്ക് വലിയ നേട്ടങ്ങളും അപ്രതീക്ഷിത പുരോഗതിയും ഒക്കെ വന്നുചേരും. ഈ രാജയോഗത്താല്‍ നേട്ടം ലഭിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന കാര്‍ത്തിക, രോഹിണി, മകയിരം നക്ഷത്രക്കാര്‍ക്ക് സമസപ്തക രാജയോഗം വളരെ അനുകൂലമായ ഫലങ്ങള്ഡ നല്‍കും. പ്രധാനമായും ഈ കാലഘട്ടത്തില്‍ നിങ്ങളുടെ ധൈര്യവും വീര്യവും വര്‍ദ്ധിക്കും. വിദേശത്ത് താമസിക്കുന്നവര്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. ജോലിക്കോ പഠനത്തിനോ ആയി വിദേശയാത്രയ്ക്കും അവസരമുണ്ടാകും. കയറ്റുമതി ഇറക്കുമതി ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ നല്ല സാമ്പത്തിക നേട്ടം ലഭിക്കും. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് നല്ല സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പോലീസ്, സൈനിക മേഖലകളില്‍ ഉള്ളവര്‍ക്കും ഈ സമയം വളരെ നല്ലതാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറില്‍ വരുന്ന മകം, പൂരം, ഉത്രം നക്ഷത്രക്കാര്‍ക്ക് സമസപ്തക രാജയോഗം അത്ഭുതകരമായ ഫലങ്ങള്‍ നല്‍കും. കൂടാതെ ബുധാദിത്യ രാജയോഗവും രൂപപ്പെടുന്നതിനാല്‍ നിങ്ങളുടെ ഉറങ്ങിക്കിടന്ന ഭാഗ്യം സടകുടഞ്ഞ് എഴുന്നേല്ക്കും. നിങ്ങള്‍ക്ക് പെട്ടെന്നുള്ള ധനലാഭം സാധ്യമാണ്. വിവിധ സ്രോതസ്സുകളിലൂടെ നിങ്ങള്‍ക്ക് ധനനേട്ടം ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ കാലയളവ് അതിന് വളരെ നല്ലതാണ്. വാഹനങ്ങളും വസ്തുവകകളും വാങ്ങാനുള്ള അവസരങ്ങളും നിങ്ങളെ തേടിയെത്തും. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന വിശാഖം, അനിഴം തൃക്കേട്ട നക്ഷത്രക്കാര്‍ക്കും സമസപ്തക രാജയോഗം അത്ഭുതകരമായ ഫലങ്ങള്‍ നല്‍കുന്നുണ്ട്. പ്രധാനമായും നിങ്ങള്‍ക്ക് പഴയ നിക്ഷേപങ്ങളില്‍ നിന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ ബുധാദിത്യ രാജയോഗവും രൂപപ്പെടുന്നതിനാല്‍ നല്ല ലാഭത്തിനും ബിസിനസ്സ് പുരോഗതിക്കും സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ജോലി ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ വിജയവും നേട്ടങ്ങളും ലഭിക്കും. ജോലിയില്‍ നിങ്ങളുടെ സ്ഥാനമാനങ്ങള്‍ വര്‍ധിക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
