Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സൂര്യന്-ശനി അശുഭസംയോഗത്തിന് അന്ത്യം; ഇനിയങ്ങോട്ട് ഭാഗ്യം കൊടികുത്തിവാഴുന്ന 4 രാശി
ജ്യോതിഷത്തില്‍, സൂര്യനും ശനിക്കും പ്രത്യേക സ്ഥാനങ്ങളുണ്ട്. വളരെ ശക്തമായ ഗ്രഹങ്ങളായി ഇവയെ കണക്കാക്കുന്നു. ഇവയുടെ ഓരോ ചലനവും മനുഷ്യജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. സെപ്റ്റംബര്‍ 17 മുതല്‍ സൂര്യന്റെയും ശനിയുടെയും ദോഷഫലങ്ങള്‍ അവസാനിക്കുമെന്ന് ജ്യോതിഷത്തില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍, സൂര്യനും ശനിയും വളരെക്കാലം മുഖാമുഖം നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
എന്നാല്‍, ഇപ്പോള്‍ സൂര്യന് അതിന്റെ സൗഹൃദ രാശിയായ കന്നിരാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. ഇതോടെ ശനിയുടെ ദൃഷ്ടി സൂര്യനില്‍ നിന്ന് മാറുന്നതായിരിക്കും. ഇപ്പോള്‍ സൂര്യന്റെയും ശനിയുടെയും അശുഭകരമായ സംയോജനം അവസാനിച്ചതോടെ സെപ്റ്റംബര്‍ 17 മുതല്‍ നല്ലകാലം പിറക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
സൂര്യന്റെയും ശനിയുടെയും ദൂഷ്യഫലങ്ങള്‍ അവസാനിക്കുന്നതോടെ, മേടം രാശിക്കാര്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും. ജീവിതത്തില്‍ ശരിയായ പുരോഗതി കൈവരിക്കാനും തൊഴില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാനും നിങ്ങള്‍ക്ക് കഴിയും.
ഈ കാലയളവില്‍ ശരിയായ നിക്ഷേപം നടത്തുന്നതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ടുവരും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ദൃഢമായിരിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. എല്ലാ കുടുംബാംഗങ്ങളുടെയും ആരോഗ്യം സുസ്ഥിരമായി തുടരും. ആരോഗ്യ സംബന്ധമായ ആശങ്കകള്‍ക്കുള്ള സാധ്യത ഈ സമയം വളരെ കുറവാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിനും കൃത്യസമയത്ത് ജോലി ലഭിക്കുന്നതിനും സാധ്യതയുണ്ട്. കൂടാതെ, നിങ്ങളുടെ വീട്ടിലെ ആഢംബരം വര്‍ദ്ധിക്കും. വീടിന്റെ ആവശ്യത്തിനായി ചില വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാനാകും. വീടിന്റെ അറ്റകുറ്റപ്പണിക്കായി പണം ചെലവഴിക്കും. അമ്മയുടെ ആരോഗ്യം മോശമായിരുന്നുവെങ്കില്‍ ഈ സമയം അവരുടെ ആരോഗ്യത്തില്‍ പുരോഗതി കാണും.
നിങ്ങളുടെ പങ്കാളിയോടൊപ്പം വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാകും. ജീവിതത്തിലെ എല്ലാത്തരം സമ്മര്‍ദ്ദങ്ങളും ഇല്ലാതാകും. നിങ്ങളുടെ സഹോദരങ്ങള്‍ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ നല്‍കും. നിങ്ങളുടെ ചില പ്രശ്നങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്യാന്‍ അവര്‍ സഹായിക്കും.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഈ കാലയളവില്‍ അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള നല്ല അവസരങ്ങള്‍ ലഭിക്കും. എഴുത്ത്, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇത് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കൂടുതല്‍ വിദേശ അവസരങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാനാകും. നിലവിലെ ജോലിയില്‍, നിങ്ങളുടെ ആഗ്രഹം പോലെ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം ശക്തമാകും. ഈ കാലയളവില്‍, കുടുംബത്തിനായി നിങ്ങള്‍ തയ്യാറാക്കിയ എല്ലാ പദ്ധതികളും വിജയിക്കും.
തുലാം
തുലാം രാശിക്കാരുടെ നടക്കാത്ത ആഗ്രഹങ്ങള്‍ ഈ കാലയളവില്‍ സഫലമാകും. കൂടാതെ, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന ലാഭം ലഭിക്കാനും സാധ്യതയുണ്ട്. തുലാം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യം എപ്പോഴും അനുകൂലമായിരിക്കും. ഏറെനാളായുള്ള നിങ്ങളുടെ ചില ആഗ്രഹങ്ങള്‍ സഫലമാകും. ഏറ്റെടുക്കുന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കും. സിഎ, സാങ്കേതിക വൈദഗ്ധ്യം, മാധ്യമങ്ങള്‍, വ്യവസായം, ഫാഷന്‍ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്ന തുലാം രാശിക്കാരായി ആളുകള്‍ക്ക് ഈ സമയം വളരെ നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
