Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
സൂര്യയും ശനിയും നേര്‍ക്കുനേര്‍; ഓഗസ്റ്റ് 17 മുതല്‍ ദോഷം വട്ടംചുറ്റി പിടികൂടുന്ന 4 രാശി
ജ്യോതിഷപ്രകാരം ഒരു ഗ്രഹം അതിന്റെ രാശിചക്രം മാറുമ്പോള്‍ അത് 12 രാശികളില് ഉള്ളവരുടെ ജീവിതത്തെയും ബാധിക്കുന്നു. ഇതുകൂടാതെ, പല ഗ്രഹങ്ങളും ഒരേ രാശിയിലോ ഭാവത്തിലോ ഇരിക്കുമ്പോള്‍ അവയുടെ സംയോജനത്താല്‍ ചില യോഗങ്ങളും രൂപപ്പെടുന്നു. ജ്യോതിഷ പ്രകാരം ഓഗസ്റ്റ് 17 ന്, സൂര്യന് ചിങ്ങം രാശിയില്‍ സഞ്ചരിച്ചുതുടങ്ങും. അതേസമയം ശനി ഇതിനകം കുംഭത്തില്‍ ഇരിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സൂര്യനും ശനിയും പരസ്പരം ഏഴാം ഭാവത്തില്‍ പ്രത്യക്ഷപ്പെടുകയും പരസ്പരം നേരിട്ട് ദര്‍ശിക്കുകയും ചെയ്യും.
ശനിയും സൂര്യനും തമ്മില്‍ നല്ല ബന്ധമല്ല ഉള്ളതെന്ന് ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ശനിയും സൂര്യനും മുഖാമുഖം വരുന്നത് ചില രാശിചിഹ്നങ്ങള്‍ക്ക് ദോഷമായി ഭവിക്കും. ഈ സമയത്ത് 4 രാശിക്കാര്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. സൂര്യന്റെയും ശനിയുടെയും സമസപ്തകയോഗം ഏതൊക്കെ രാശികളെ ദോഷകരമായി ബാധിക്കുമെന്ന് നമുക്ക് നോക്കാം.

ചിങ്ങം
സൂര്യന്റെയും ശനിയുടെയും സ്വാധീനം ചിങ്ങം രാശിക്കാരുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കും. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതോടൊപ്പം, ഈ സമയത്ത് നിങ്ങളുടെ ദേഷ്യസ്വഭാവവും വര്‍ധിക്കും. നിങ്ങളുടെ സംസാരവും വളരെയധികം പരുഷമാകും. എന്തിനെയെങ്കിലും സംബന്ധിച്ച് മാനസിക പിരിമുറുക്കം ഉണ്ടാകും. ഇണയുമായുള്ള ഏകോപനത്തില്‍ കുറവുണ്ടാകാം. പങ്കാളിത്തത്തില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലികളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയത്ത് സാമ്പത്തിക നേട്ടത്തിനായി പൊരുതേണ്ടി വന്നേക്കാം. സാമ്പത്തിക സ്ഥിതി പ്രത്യേകം ശ്രദ്ധിക്കുക. പണം ധാരാളമായി ചിലവഴിക്കേണ്ടി വന്നേക്കാം. ഈ സമയത്ത്, നിങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം തീരുമാനമെടുക്കേണ്ടതുണ്ട്. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. ഈ സമയത്ത് നിങ്ങള്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധ കാണിക്കരുത്. ഈ സമയത്ത് എന്തെങ്കിലും ടെന്‍ഷന്‍ നിങ്ങളെ നിരന്തരം അലട്ടിയേക്കാം.

മകരം
മകരം രാശിക്കാര്‍ക്ക് ഈ സമയത്ത് സാമ്പത്തികമായി പണം ചെലവഴിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് സൗകര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വന്നേക്കാം. ഈ സമയത്ത്, ശ്രദ്ധയോടെ വാഹനം ഉപയോഗിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ശാരീരിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാം. കുടുംബാംഗങ്ങളില്‍ പരസ്പരം അടുപ്പവും സ്നേഹവും കുറയും. കുടുംബ വഴക്കുകളില്‍ പുറത്തുനിന്നുള്ളവരെ ഇടപെടാന്‍ അനുവദിക്കരുത്. തര്‍ക്കങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ ശ്രമിക്കുക.
കുംഭം
സമസപ്തക യോഗം കുംഭം രാശിക്കാര്‍ക്ക് ദോഷകരമാണെന്ന് തെളിയും. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ ഇണയുടെ ആരോഗ്യം നിങ്ങള്‍ ശ്രദ്ധിക്കണം. പങ്കാളിത്ത ജോലിയില്‍ നഷ്ടം സംഭവിക്കാം. കൂടാതെ, നിങ്ങള്‍ക്ക് ഇപ്പോള്‍ പങ്കാളിത്ത ജോലി ആരംഭിക്കണമെങ്കില്‍, തീരുമാനം കുറച്ച് കാലത്തേക്ക് മാറ്റിവയ്ക്കുക. ശനിയുടെയും ചൊവ്വയുടെയും മന്ത്രങ്ങള്‍ ജപിച്ചാല്‍ ചില പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
