Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
കഷ്ടകാലമാണ് കണ്മുന്നില്, ശനി-സൂര്യന് സംഗമം; 2024 ദുരിതം നല്‍കും 3 രാശി
ജ്യോതിഷ പ്രകാരം 2024 വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗ്രഹങ്ങള്‍ അവയുടെ മിത്രവും ശത്രുവുമായ ഗ്രഹങ്ങളുമായി ഒരു സംയോജനം ഉണ്ടാക്കുന്നു. മനുഷ്യജീവിതത്തിലും ഭൂമിയിലും ഇതിന്റെ സ്വാധീനം കാണപ്പെടും. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ സൂര്യന്റെയും ശനി ദേവന്റെയും സംയോജനം ഉണ്ടാകുന്നു. ജ്യോതിഷ പ്രകാരം ഈ രണ്ട് ഗ്രഹങ്ങളും തമ്മില്‍ ശത്രുതയുടെ ഒരു വികാരമുണ്ട്.
അതിനാല്‍ ഈ സംയോജനം ജ്യോതിഷത്തില്‍ വളരെ പ്രത്യേകമായി കണക്കാക്കപ്പെടുന്നു. ഈ സംയോജനത്തിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും കാണപ്പെടും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ സമയത്ത് സാമ്പത്തിക നഷ്ടവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജീവിതത്തില്‍ പല തിരിച്ചടികളും ഈ സമയം ഈ രാശിക്കാരെ തേടിവരും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
ശനിയുടെയും സൂര്യന്റെയും സംയോജനം നിങ്ങള്‍ക്ക് ദോഷകരമാണെന്ന് തെളിഞ്ഞേക്കാം. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് എട്ടാം ഭാവത്തില്‍ ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് ചില മറഞ്ഞിരിക്കുന്ന രോഗങ്ങളാല്‍ നിങ്ങള്‍ ബുദ്ധിമുട്ടും. ആരോഗ്യം ഇടയ്ക്കിടെ വഷളായേക്കാം. കൂടാതെ വിവാഹിതര്‍ക്ക് അവരുടെ പങ്കാളിയുമായി പിരിമുറുക്കം ഉണ്ടാകാം. ദാമ്പത്യബന്ധം വഷളാകും. ഈ കാലയളവില്‍ നിങ്ങള്‍ പുതിയ ജോലികള്‍ ആരംഭിക്കുന്നത് ഒഴിവാക്കണം. ജോലിയിലും ബിസിനസ്സിലും മാറ്റങ്ങളൊന്നും വരുത്തരുത്. പുതിയ നിക്ഷേപങ്ങളും ഒഴിവാക്കുക. പണം കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. കൂടാതെ, ശനിയുടെ സ്വാധീനവും നിങ്ങളില്‍ ഉണ്ട്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം.
മീനം
ശനിയുടെയും സൂര്യന്റെയും സംയോജനം നിങ്ങള്‍ക്ക് പ്രതികൂലമായേക്കാം. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് 12ാം ഭാവത്തില്‍ ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ചില അനാവശ്യ ചിലവുകള്‍ ഉണ്ടായേക്കാം. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ ചില കടങ്ങളിലും അകപ്പെട്ടേക്കാം. നിങ്ങള്‍ക്കെതിരെ ചില തെറ്റായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. അതിനാല്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടാം. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. കൂടാതെ ഈ സമയത്ത് ആര്‍ക്കെങ്കിലും പണം കടം കൊടുക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടേക്കാം. അതേ സമയം ശനിയുടെ ഏഴരശനിയും ഈ സമയം നടക്കുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം.
കന്നി
ശനിയുടെയും സൂര്യന്റെയും സംയോജനം നിങ്ങള്‍ക്ക് ദോഷകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ ആറാം ഭാവത്തിലാണ് ഈ സംഗമം സംഭവിക്കാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കോടതി കാര്യങ്ങളില്‍ പരാജയം നേരിടാം. ആരോഗ്യപരമായി പ്രശ്നങ്ങള്‍ ഉണ്ടാകാം. ഈ സമയത്ത് നിങ്ങള്‍ക്ക് ചില പരിക്കുകളോ അപകടങ്ങളോ ഉണ്ടായേക്കാം. അതുകൊണ്ട് വാഹനം ശ്രദ്ധയോടെ ഓടിക്കുക. അതോടൊപ്പം ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് പുതിയ നിക്ഷേപങ്ങള്‍ ഒഴിവാക്കുക. സാമ്പത്തിക നഷ്ടത്തിന് വലിയ സാധ്യതയുണ്ട്.
ജ്യോതിഷത്തിലെ ശനി
ജ്യോതിഷത്തില്‍ ശനിക്ക് വലിയ പ്രാധാന്യമുണ്ട്. മകരം, കുംഭം രാശികളുടെ അധിപനാണ് ശനി. ശനി തുലാം രാശിയില്‍ ഉയര്‍ന്നതും മേടരാശിയില്‍ താഴ്ന്നതുമായി കണക്കാക്കപ്പെടുന്നു. ശനി വളരെ പതുക്കെയാണ് നീങ്ങുന്നത്. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ രണ്ടര വര്‍ഷമെടുക്കും. ശനിയുടെ ദശാകാലം ഏഴര വര്‍ഷം നീണ്ടുനില്‍ക്കും. ശനി ഒരു ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ശനി നീതിയുടെ ഗ്രഹവുമാണ്. ദോഷം ചെയ്യുന്നവരുടെ മേല്‍ ശനി ദുര്ദൃഷ്ടി പതിക്കുമ്പോള്‍ സത്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ശനിയുടെ ദോഷഫലത്താല് ഒരു വ്യക്തിയുടെ ജീവിതത്തില്‍ എല്ലാത്തരം പ്രശ്നങ്ങളും വരാന്‍ തുടങ്ങും. എന്നാല്‍ ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ഉയര്‍ന്ന സ്ഥാനത്താണെങ്കില്‍, അത് അവനെ ഒരു ദരിദ്രനില്‍ നിന്ന് രാജാവായി മാറ്റുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
