വരാന്‍ പോവുന്ന കഷ്ടകാലത്തില്‍ ഉഴലും മൂന്ന് രാശിക്കാര്‍ : അമാവാസി ദോഷം വിടാതെ പിന്തുടരും

ഗ്രഹങ്ങളുടെ രാശിമാറ്റം എന്നത് മനുഷ്യനെ വളരെയധികം സ്വാധീനിക്കുന്നതാണ്. പലപ്പോഴും ഇത് അനുകൂലവും പ്രതികൂലവുമായ ഫലങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ വികസനത്തിനും ക്ഷേമത്തിനും എന്ന പോലെ തന്നെ ഗ്രഹങ്ങളുടെ സ്വാധീനം നിസ്സാരമല്ല. ശുഭകരവും അശുഭകരവുമായ യോഗങ്ങള്‍ പലപ്പോഴും ഇത്തരം ഗ്രഹമാറ്റങ്ങള്‍ മൂലം ഉണ്ടാവുന്നു. എന്നാല്‍ ചന്ദ്രനും സൂര്യനും ഇടവം രാശിയില്‍ ചേരുന്നതിന്റെ ഫലമായി അമാവാസി ദോഷം രൂപം കൊള്ളുന്നു. ഇത് പലപ്പോഴും അശുഭകരമായ ഫലങ്ങളാണ് ഓരോ രാശിക്കാരിലും ഉണ്ടാക്കുന്നത്.

ഇത് പല രാശിക്കാരിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു. മേയ് 15-ന് ഇടവം രാശിയില്‍ സൂര്യന്‍ പ്രവേശിക്കുന്നു. അതിന് ശേഷം മെയ് 19-ന് ഇടവം രാശിയില്‍ തന്നെ ചന്ദ്രനും സംഗമിക്കുന്നു. ഇതിന്റെ ഫലമായാണ് അമാവാസി ദോഷം രൂപം കൊള്ളുന്നത്. ഈ ദോഷം ഒരു വ്യക്തിയെ ശാരീരികവും മാനസികവുമായി പ്രശ്‌നത്തിലാക്കുന്നു. ഇത് കൂടാത സാമ്പത്തിക തകര്‍ച്ചയും പ്രശ്‌നങ്ങളും എല്ലാം ഇതില്‍ ഉണ്ടാക്കുന്നു. ഇതിന്റെ ദോഷഫലം വളരെയധികം ശക്തമായിരിക്കും.

Sun And Moon Conjunction

എന്താണ് സൂര്യ ചന്ദ്ര അമാവാസി ദോഷം?
സൂര്യ ചന്ദ്ര അമാവാസി ദോഷം എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ജാതകത്തില്‍ സൂര്യന്റെയും ചന്ദ്രന്റെയും സംയോജനം സംഭവിക്കുമ്പോള്‍ ആണ് ഇത്തരം ദോഷങ്ങള്‍ ഉണ്ടാവുന്നത്. അമാവാസി നാളില്‍ സൂര്യന്റെ ശക്തിയാല്‍ ചന്ദ്രന്റെ എല്ലാം ശക്തിയും നഷ്ടപ്പെടുന്നു. ഇതിന്റെ ഫലമായി സൂര്യചന്ദ്ര അമാവാസി ദോഷം ഉണ്ടാകും, ഇത് വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തിക നഷ്ടങ്ങള്‍, തൊഴില്‍ തടസ്സങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും ഒരാളുടെ ജീവിത്തതില്‍ വളരെയധികം മോശം ഫലങ്ങള്‍ നല്‍കുന്ന ഒരു യോഗമാണ് ഇത്. ഏതൊക്കെ രാശിക്കാരാണ് ശ്രദ്ധിക്കേണ്ടവര്‍ എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അമാവാസിയില്‍ വളരെയധികം ദോഷഫലങ്ങള്‍ ഉണ്ടാവുന്നു. ഇത് എല്ലാ ജോലിയിലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ഏത് ജോലിയും പൂര്‍ത്തീകരിക്കപ്പെടാതെ വരുന്നു. അത് മാത്രമല്ല ബുദ്ധിമുട്ടുള്ള പല സാഹചര്യങ്ങളും നിങ്ങള്‍ നേരിടേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. വയറ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഉണ്ടാവുന്നു. നിരവധി ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അതെല്ലാം അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ വളരെയധികം കഷ്ടപ്പെടാം.

moon

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അമാവാസി ദോഷത്തിന്റെ ഫലമായി തിരിച്ച് പിടിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും പ്രയാസകരമായ പല സാഹചര്യങ്ങളിലൂടെ നിങ്ങള്‍ക്ക് കടന്ന് പോവേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമായി തന്നെ തുലാം രാശിക്കാരെ മെയ് 19-ന് ശേഷം ബാധിക്കും. അതിനാല്‍ വളരെയധികം ജാഗ്രത പാലിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാം.

ശത്രുദോഷം വര്‍ദ്ധിക്കുന്നതിനും അതുമായി ബന്ധപ്പെട്ട് കുടുംബത്തിലും ജോലിയിലും പല വിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നതിനും ഉള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മെയ് 19-ന് ശേഷം തുലാം രാശിക്കാര്‍ മുന്നോട്ട് പോവേണ്ടത്. ജീവിതത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന പല മാറ്റങ്ങളും സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ഓരോ ചുവടും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് വെക്കുന്നതിന്. ഒരിക്കലും എടുത്ത് ചാട്ടത്തോടെ ഒരു കാര്യവും ചെയ്യരുത്.

sun

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരിലും അമാവാസി ദോഷം അവരുടെ ജീവിതത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്നു. കൂടാതെ എല്ലാ മേഖലയിലും നിങ്ങളെ തേടി പ്രതിസന്ധികളും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. വൃശ്ചികം രാശിക്കാരില്‍ ഉണ്ടാവുന്ന നേട്ടങ്ങളില്‍ വെല്ലുവിളികള്‍ പൊതുവേ ഏറ്റെടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് നിങ്ങളെ എത്തിക്കുന്നു. വിഷാദരോഗം വരെ നിങ്ങളെ പിടികൂടുന്നതിനുള്ള സാധ്യതയുണ്ട്. മെയ് 19-ന് ശേഷം അതീവശ്രദ്ധ വേണം.

ചന്ദ്രനെ ശക്തിപ്പെടുത്താനുള്ള വഴികള്‍
അമാവാസി ദോഷത്തിന്റെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ചന്ദ്രനെയാണ് ജാതകത്തില്‍ ബലവാനാക്കേണ്ടത്. അതിലൂടെ ദോഷഫലങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഈ ദിനത്തില്‍ വെള്ള വ്‌സത്രം ധരിക്കുകയും ഓം ശ്രംഗ് ശ്രംഗ് ശ്രൗങ് സഹ ചന്ദ്ര നമഃ എന്ന മന്ത്രം ജപിക്കുകയും ചെയ്യുക. ഭക്ഷണത്തിലും ചില ചിട്ടകള്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം. ഉപ്പ് ഇല്ലാതെ ഭക്ഷണം കഴിക്കുക. പാല്, തൈര്, അരി, പഞ്ചസാര, നെയ്യ് എന്നിവ ചേര്‍ത്ത ഭക്ഷണം കഴിക്കുക എന്നിവയെല്ലാം നിങ്ങളുടെ ഈ ഗ്രഹത്തെ ശക്തിപ്പെടുത്തുന്നു.

planet

സൂര്യനെ ബലവാനാക്കുന്നത്
സൂര്യനെ ബലവാനാക്കുന്നതിലൂടെ ദോഷപരിഹാരം എന്ന നിലക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. സൂര്യനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി അതിരാവിലെ തന്നെ ഭഗവാന് ജലം അര്‍പ്പിക്കുക. ഇത് കൂടാതെ ഒരു ചെമ്പ് പാത്രത്തില്‍ വെള്ളം നിറച്ച് സൂര്യന് ചുവന്ന പുഷ്പങ്ങള്‍, ചുവന്ന ചന്ദനം, കുങ്കുമം, ദര്‍ഭപ്പുല്ല് എന്നിവ സമര്‍പ്പിക്കുക. അതിനുശേഷം ഓം ഹ്രിങ് ഹ്രിങ് സഃ സൂര്യായ നമഃ. ഓം ഘൃണി: സൂര്യ ആദിവ്യോം. ഓം ഹ്രിങ് ഹ്രിങ് സൂര്യായ നമഃ എന്ന മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കുക. ഇതുകൂടാതെ ഈ ദിനങ്ങളില്‍ ചുവന്ന വസ്ത്രം ധരിക്കുന്നതും ചുവന്ന നിറത്തിലുള്ള സാധനങ്ങള്‍ ദാനം ചെയ്യുന്നതും ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, May 9, 2023, 16:20 [IST]
X
Desktop Bottom Promotion