Latest Updates
-
ദീപാവലി മുഹൂർത്ത ട്രേഡിങ്: ലാഭകരമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, സമയക്രമം ഇങ്ങനെ -
ദീപാവലി: വീട്ടിൽ ലളിതമായി ലക്ഷ്മീപൂജ നടത്താം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ധൻതേരസ് 2026: സ്വർണ്ണവും ഗാഡ്ജറ്റുകളും വാങ്ങാൻ ഭാഗ്യമുള്ള രാശികൾ; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ ടിപ്സുകൾ! -
2026 നവംബർ 5 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗം, സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
നവംബർ 5 രാശിഫലം: ധൻതേരസ് ഒരുക്കങ്ങൾക്കിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; 12 രാശിക്കും ഇന്നത്തെ ദിവസം -
കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കാൻ കർശന നിർദ്ദേശം -
ദീപാവലി വാരത്തിൽ ഗജകേസരി, ധനയോഗങ്ങൾ: 12 രാശിക്കാർക്കും അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ് രണ്ടാം ഘട്ട നിയന്ത്രണങ്ങൾ എന്തൊക്കെ? അറിയേണ്ടതെല്ലാം -
ദീപാവലിക്ക് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
ധൻതേരസ് സ്വർണ്ണക്കച്ചവടം: കേരളത്തിൽ ഇന്നത്തെ സ്വർണ്ണവിലയും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളും
വിജയത്തേരില്‍ കുതിച്ചുപായും, ആദിത്യ മംഗള രാജയോഗം; ഈ 3 രാശിക്ക് ധനനേട്ടം
ജ്യോതിഷത്തില്‍ സൂര്യദേവനെ ബഹുമാനം, അന്തസ്സ്, ജോലി, പിതാവ് എന്നിവയുടെ ഘടകമായി കണക്കാക്കുന്നു. അതേസമയം ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായും കണക്കാക്കുന്നു. കൂടാതെ ധൈര്യം, ഭൂമി, കോപം എന്നിവയുടെ ഘടകമാണ് ചൊവ്വ. ജ്യോതിഷപ്രകാരം ഈ രണ്ട് ഗ്രഹങ്ങളും ജനുവരിയില്‍ ധനു രാശിയില്‍ സംക്രമിക്കും.
അതുവഴി ആദിത്യ മംഗള രാജ്യയോഗം രൂപപ്പെടും. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലേയും ആളുകളില്‍ കാണപ്പെടും. എന്നാല്‍ ഈ സമയത്ത് ഭാഗ്യം തിളങ്ങാന്‍ പോകുന്ന 3 രാശികളുണ്ട്. ഇവര്‍ക്ക് ഈ സമയം ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ആദിത്യ മംഗള യോഗത്താല്‍ ഭാഗ്യം കൈവരുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ആദിത്യ മംഗള രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളും പൂര്‍ത്തിയാകും. നിങ്ങള്‍ക്ക് ചില മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ പ്ലാനിംഗ് അനുസരിച്ച് എല്ലാ ജോലികളും പൂര്‍ത്തിയാകും. നിങ്ങളുടെ ഉള്ളില്‍ പോസിറ്റീവ് എനര്‍ജി പ്രവഹിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിക്കും ബിസിനസ്സിനുമായി ധാരാളം യാത്ര ചെയ്യാനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് കുറച്ച് വസ്തുവകകളും വാങ്ങാന്‍ അവസരം കൈവരും.
മീനം
ആദിത്യ മംഗള രാജയോഗം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയുടെ വരുമാന ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിക്കും. അവിവാഹിതര്‍ക്ക് ഒരു പങ്കാളി നിങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കും. പുതിയ വരുമാന മാര്‍ഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങള്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ പണം നിക്ഷേപിക്കാനാകും. ഈ സമയം ലാഭത്തിന് സാധ്യതയുണ്ട്.
കന്നി
ആദിത്യ മംഗള രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്നുള്ള നാലാമത്തെ ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതുകൊണ്ട് ഈ സമയത്ത് വാഹനം, സ്വത്ത് എന്നിവയുടെ സുഖം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി, ഹോട്ടല്‍ അല്ലെങ്കില്‍ മെഡിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. കരിയറിന്റെ കാര്യത്തിലും ഈ സമയം നിങ്ങള്‍ക്ക് മികച്ചതാണെന്ന് തെളിയും. ജോലി മാറ്റുന്നതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ സമയത്ത് ബിസിനസുകാര്‍ക്കും നല്ല ലാഭം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
