Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
12 വര്‍ഷത്തിന് ശേഷം സൂര്യനും വ്യാഴവും അടുത്തടുത്ത്; നല്ലകാലം തുടങ്ങുന്ന 3 രാശി
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെയും ദേവന്മാരുടെ ഗുരുവായ വ്യാഴത്തിന്റെയും സംയോജനം മാര്‍ച്ച് ആദ്യം ഉണ്ടാകാന്‍ പോകുന്നു. ബഹുമാനം, അന്തസ്സ്, പിതാവ്, ആത്മവിശ്വാസം എന്നിവയുടെ ഘടകമായി സൂര്യനെ കണക്കാക്കപ്പെടുന്നു. അതേസമയം വ്യാഴം ആത്മീയത, ജ്യോതിഷം, അറിവ്, വിദ്യാഭ്യാസം, ഗുരു എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ വ്യാഴവും സൂര്യനും ചേരുന്നത് എല്ലാ രാശികളെയും ബാധിക്കും. എന്നാല്‍ ഈ സമയത്ത് ഭാഗ്യം തിളങ്ങാന്‍ കഴിയുന്ന 3 രാശികളുണ്ട്. ഈ ആളുകള്‍ക്ക് കരിയറിലും ബിസിനസ്സിലും വലിയ വിജയങ്ങള്‍ നേടാന്‍ കഴിയും. സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗത്താല്‍ നേട്ടങ്ങള്‍ കൈവരുന്ന 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങം
സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തില്‍ ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കാം. കൂടാതെ നിങ്ങളുടെ ആസൂത്രിത പദ്ധതികള്‍ ഈ സമയം വിജയിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. അതേ സമയം നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വളരും. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരവും ഫലപ്രദവുമാണെന്ന് തെളിയും. മത്സര പരീക്ഷകളില്‍ വിജയിക്കാനാകും.
മേടം
സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം മേടം രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. കാരണം നിങ്ങളുടെ ജാതകത്തിന്റെ ലഗ്നഭാവത്തിലാണ് ഈ സംയോജനം ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങളുടെ വ്യക്തിത്വവും മെച്ചപ്പെടും. നിങ്ങളുടെ ജോലിയില്‍ അഭിനിവേശം ഉണ്ടായിരിക്കുകയും എല്ലാ ജോലികളിലും ആവേശത്തോടെ ചെയ്യുകയും ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരികെ ലഭിക്കും. കൂടാതെ വ്യാഴത്തിന്റെ സ്വാധീനത്താല്‍ വിവാഹിതര്‍ക്ക് മനോഹരമായ ദാമ്പത്യജീവിതം ആസ്വദിക്കാനാകും. അവിവാഹിതര്‍ക്ക് പുതിയ വിവാഹാലോചനകള്‍ വന്നേക്കാം.
കര്‍ക്കിടകം
വ്യാഴത്തിന്റെയും സൂര്യന്റെയും സംയോജനം കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് പത്താം ഭാവത്തില്‍ ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടായേക്കാം. ഈ കാലയളവില്‍ ബിസിനസ്സില്‍ പുരോഗതിയുടെ നിരവധി വഴികള്‍ തുറക്കുകയും ബിസിനസ്സിലെ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കുകയും ചെയ്യും. തൊഴില്‍ രഹിതരായവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും.
ജ്യോതിഷത്തിലെ വ്യാഴം
ജ്യോതിഷത്തിന്റെ കാര്യത്തില്‍ വ്യാഴത്തിന് വലിയ പ്രാധാന്യമുണ്ട്. ജാതകത്തില്‍ വ്യാഴം ശക്തിപ്പെട്ടാലോ ശുഭകരമായ സ്ഥാനത്ത് നിന്നാലോ അത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏത് വിഷമകരമായ അവസ്ഥയില്‍ നിന്നും കരകയറ്റുന്നു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. വ്യാഴത്തില്‍ ഒരു വ്യക്തിയെ ഇരുട്ടിലേക്ക് തള്ളിവിടാനും ജാതകത്തില്‍ പ്രതികൂലമായി വന്നാല്‍ അവരെ വളരെയധികം കഷ്ടപ്പെടുത്താനുമുള്ള ശക്തിയുണ്ട്. രാശിചക്രത്തിലെ ഏറ്റവും ശക്തമായ ഗ്രഹങ്ങളില്‍ ഒന്നാണ് വ്യാഴം.
ജ്യോതിഷത്തില്‍ വ്യാഴത്തിന് വലിയ പ്രാധാന്യമുണ്ട്. ധനു, മീനം രാശിക്കാരുടെ അധിപനാണ് വ്യാഴം. ജാതകത്തില്‍ ശക്തനായ വ്യാഴം ഭാഗ്യവും അപാരമായ സമ്പത്തും ആഡംബരവും പ്രശസ്തിയും അധികാരവും സ്ഥാനവും കൊണ്ടുവരുന്നു. ഇത് ഒരു വ്യക്തിയെ തൊഴില്‍, ജീവിതം എന്നിവയില്‍ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്നു. ദോഷകരമായ വ്യാഴം നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കും. അത് ദാരിദ്ര്യവും ദൗര്‍ഭാഗ്യവും കൊണ്ടുവരും. കര്‍ക്കടക രാശിയില്‍ ഈ ഗ്രഹം ഉന്നതമാണ്, അതേസമയം മകരത്തില്‍ അത് ദുര്‍ബലമായി കണക്കാക്കപ്പെടുന്നു. പത്താം ഭാവത്തിലെ വ്യാഴം ഒരു വ്യക്തിയെ ഒരു നല്ല അധ്യാപകനോ പ്രൊഫസറോ സാമൂഹിക പ്രവര്‍ത്തകനോ വൈദികനോ ആക്കിമാറ്റും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
