Latest Updates
-
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും
12 രാശിയും ഭയപ്പെടുന്നത് ഇതാണ്, നിങ്ങളുടേത് ഏതാണ്?
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവങ്ങളാണ് ഉണ്ടാവുന്നത്. എന്നാല്‍ പലപ്പോഴും നമ്മള്‍ ഇത് തിരിച്ചറിയുന്നതിന് വൈകുന്നു. 12 രാശിക്കും അറിഞ്ഞിരിക്കേണ്ട ചില സ്വഭാവ സവിശേഷതകള്‍ ഉണ്ട്. അതുപോലെ തന്നെ നിങ്ങളെ ഭയപ്പെടുത്തുന്ന അല്ലെങ്കില്‍ സമ്മര്‍ദ്ദം നല്‍കുന്ന ചിലതും ഉണ്ട്. ഇവയെ തിരിച്ചറിഞ്ഞാല്‍ അവരെ കൈകാര്യം ചെയ്യുന്നതിന് നമുക്കോരോരുത്തര്‍ക്കും എളുപ്പമായിരിക്കും.
അതിനാല്‍ ഇപ്പോള്‍ മുതല്‍, എല്ലാ രാശിചിഹ്നങ്ങളുടെയും സമ്മര്‍ദ്ദത്തിന്റെ കാരണങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതലറിയാം. ഒന്നോ അതിലധികമോ സമ്മര്‍ദ്ദ ഘടകങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ചിഹ്നത്തെ ആശ്രയിച്ച് നിങ്ങള്‍ തീര്‍ച്ചയായും പ്രതിധ്വനിക്കും. 12 രാശികളാണ് ഉള്ളത്. ഇവയില്‍ നിങ്ങളുടേത് തിരഞ്ഞെടുത്ത് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം.

മേടം രാശി - പരാജയഭയം
ജോലിക്കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ എപ്പോഴും ഇവര്‍ അതില്‍ പാരാജയം ഭയപ്പെടുന്നു എന്നുള്ളതാണ് സത്യം. ഏത് കാര്യങ്ങളും അവര്‍ക്ക് മികച്ചതാക്കാന്‍ കഴിയുമെന്നും അവര്‍ക്ക് എങ്ങനെയെങ്കിലും അത് ചെയ്യാന്‍ കഴിയുന്നില്ലെന്നും അറിയുമ്പോള്‍, അത് സമ്മര്‍ദ്ദത്തിന്റെ തോത് ഉയര്‍ത്തുകയാണ് ചെയ്യുന്നത്. എങ്കിലും ഇവരെ വിടാതെ പലപ്പോഴും പരാജയഭയം പിന്തുടരുന്നു. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും മുന്നോട്ട് പോവുമ്പോള്‍ നൂറ് വട്ടം ഇവര്‍ ആലോചിക്കുന്നു.

ഇടവം രാശി - ഇടറിപ്പോവുമോ എന്ന ഭയം
ഇവര്‍ക്ക് ധാരാളം പ്രത്യേക കഴിവുകള്‍ ഉണ്ട്. ഈ ആളുകള്‍ എല്ലാ തരത്തിലുള്ള കാര്യങ്ങള്‍ക്കും പ്രശ്ന പരിഹാരികളാണ്. പ്രായോഗികവും സമര്‍ത്ഥവും നയതന്ത്രപരവുമായി കാര്യങ്ങളെ വിശകലനം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. എങ്കിലും എവിടെയെങ്കിലും ചെറിയ രീതിയില്‍ ഉള്ള പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ ഇടക്ക് വെച്ച് ഇടറിപ്പോവുമോ എന്ന ഭയം ഇവരെ ബാധിക്കുന്നുണ്ട്. ഈ സമയം അവര്‍ അവരുടെ കഴിവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങും. ആ സമയത്ത്, അവരുടെ എല്ലാ ആത്മവിശ്വാസവും ഇല്ലാതാവുകയും ചെയ്യുന്നു.

മിഥുനം രാശി- ഉത്തരവാദിത്തത്തെ ഭയപ്പെടുന്നു
ഈ രാശിക്കാരുടെ ഏറ്റവും വലിയ ഭയം വളരെയധികം ഉത്തരവാദിത്ത്വം ഏറ്റെടുക്കേണ്ടി വരുമോ എന്നുള്ളതാണ്. സുഗമവും സന്തോഷവും ആയി ജീവിക്കുന്നതിന് ഉത്തരവാദിത്തത്തില്‍ നിന്ന് മുക്തരാവാന്‍ ആണ് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നതും. മിഥുനം രാശിക്കാര്‍ അവരുടെ ജീവിതം ആസൂത്രണം ചെയ്യുന്നു. പ്രത്യേകിച്ചും, ആരെങ്കിലും അവരുമായി അടുത്തിടപഴകുകയും അവരുടെ ആവശ്യങ്ങള്‍ ഇവര്‍ നിറവേറ്റുകയും ചെയ്യുമ്പോള്‍ ഇവര്‍ അല്‍പം ഭയപ്പെടുന്നു. കാരണം ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നുള്ളത് ഇവരെ സംബന്ധിച്ചിടത്തോളം അല്‍പം ഭയമുളവാക്കുന്ന ഒന്ന് തന്നെയാണ്.

കര്‍ക്കിടകം രാശി - അന്തര്‍മുഖത്വം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അല്‍പം അന്തര്‍മുഖത്വം അവരുടെ സ്വഭാവത്തില്‍ ഉണ്ടാവുന്നതാണ്. ആളുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കാത്തപ്പോള്‍ ആണ് കര്‍ക്കിടകം രാശിക്കാര്‍ സന്തോഷിക്കുന്നത്. ഒന്നില്‍ നിന്നും എളുപ്പം പുറത്ത് കടക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും ഇവരെ മറ്റുള്ളവര്‍ അംഗീകരിക്കണം എന്ന് ഇവര്‍ ആഗ്രഹിക്കുന്നുണ്ട്. മുഷിപ്പ് ഇവരെ പെട്ടെന്ന് ബാധിക്കുന്നു. സ്‌നേഹിക്കുന്നവര്‍ വിട്ടു പോവുമോ എന്ന ഭയം ഇവരെ വളരെയധികം പ്രശ്‌നത്തിലാക്കുന്നുണ്ട്.

ചിങ്ങം രാശി -നിയന്ത്രണമെന്ന ഭയം
ചിങ്ങം രാശിക്കാര്‍ മറ്റുള്ളവര്‍ തങ്ങളെ നിയന്ത്രിക്കുമോ എന്ന ഭയം വളരെയധികം കൂടെയുണ്ടാവുന്ന ഒന്നാണ്. പ്രത്യേകിച്ച് അവരുടെ കാര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് അല്‍പം ശ്രദ്ധ വര്‍ദ്ധിക്കുമ്പോള്‍ ഈ പ്രശ്‌നം ഇവരുടെ മനസ്സില്‍ ഉണ്ടാവുന്നു. എങ്കിലും എപ്പോഴും മറ്റുള്ളവരുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതിനാണ് ഇവര്‍ അറിയാതെയെങ്കിലും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഭയം ഇവരെ പലപ്പോഴും സ്വന്തം സ്വഭാവത്തില്‍ നിന്ന് വരെ മാറ്റി മറിക്കുന്നുണ്ട്.

കന്നി രാശി - അപൂര്‍ണ്ണതയെക്കുറിച്ചുള്ള ഭയം
കന്നി രാശിക്കാര്‍ക്ക് അവരുടെ സാഹചര്യങ്ങളെയാണ് എപ്പോഴും ഭയക്കുന്നത്. പലപ്പോഴും മറ്റുള്ളവര്‍ എങ്ങനെ ഇവരെ വിലയിരുത്തുന്നു എന്നുള്ളതും ഇവരെ വെല്ലുവിളിയില്‍ എത്തിക്കുന്നുണ്ട്. പക്ഷേ ജീവിതത്തില്‍ പദ്ധതികള്‍ അനുസരിച്ച് മുന്നോട്ട് പോവേണ്ടതായിട്ടുണ്ട്. പലപ്പോഴും ആസുത്രണം ചെയ്തതിനെക്കുറിച്ച് ചിന്തിച്ച് അനാവശ്യമായി കാടു കയറുന്നവരായിരിക്കും ഈ രാശിക്കാര്‍. ഇത് ഇവരുടെ പൂര്‍ണതയെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് എത്തുന്നുണ്ട്.

തുലാം രാശി - അസമത്വത്തെക്കുറിച്ചുള്ള ഭയം
തുല്യത ഐക്യത്തിന്റെ അടയാളമാണ്. ഈ ആളുകള്‍ എല്ലായ്പ്പോഴും അവരുടെ ബാലന്‍സ് മുന്നോട്ട് കൊണ്ട് പോവുന്നതിനാണ് ശ്രമിക്കുന്നത്. ഇവര്‍ക്ക് പക്ഷേ സമ്മര്‍ദ്ദത്തിന്റെ യാതൊരുവിധത്തിലുള്ള ആവശ്യവും ഇല്ല എന്നുള്ളതാണ്. കുറ്റബോധം പലപ്പോഴും ഇവരെ പല കാര്യത്തിലും മുന്നില്‍ നിര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പല കാര്യങ്ങളും തിരിച്ചറിഞ്ഞ് അതനുസരിച്ച് മുന്നോട്ട് പോവുന്നതിനാണ് ഇവര്‍ ശ്രമിക്കേണ്ടത്. തുല്യമായി ഒന്നിനേയും കാണുന്നില്ല എന്ന ഭയം പലപ്പോഴും ഇവരെ അലട്ടുന്നു.

വൃശ്ചികം രാശി -സ്വകാര്യതയുടെ അഭാവം
സാധാരണഗതിയില്‍ വൃശ്ചികം രാശിക്കാര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല.. എങ്കിലും ഇവരുടെ ആഗ്രഹത്തിനെ ട്രാക്ക് ചെയ്യുക എന്നതിന്റെ അടിസ്ഥാനത്തില്‍ പലരും സ്വകാര്യത ഇഷ്ടപ്പെടുന്നുണ്ട്. ഇത് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. പക്ഷേ സ്വകാര്യത ഇല്ലാത്തത് പലപ്പോഴും പല കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും ഇവരെ ഭയപ്പെടുത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

ധനു രാശി - ഇടപെടലിന്റെ ഭയം
അറിവും വിവേകവും അന്വേഷിക്കുന്നവരായിരിക്കും ധനു രാശിക്കാര്‍. ഈ ആളുകള്‍ ഏറ്റവും ശ്രദ്ധേയമായ അലഞ്ഞുതിരിയുന്നവരായി മാറുന്നു. ഒരു ധനുവിന്റെ ജീവിതം വിനോദം, ഉള്‍ക്കാഴ്ച, സാഹസികത, പുതിയ അനുഭവങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ്. അവ ഏറ്റവും ആസ്വാദ്യകരമായിരിക്കുക എന്നത് തന്നെയാണ് ഇവരുടെ ആഗ്രഹവും. എന്നാല്‍ പലപ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോള്‍ അല്‍പം വെല്ലുവിളഇ ഇവരിലുണ്ടാവുന്നു. ഇത് പലപ്പോഴും ഭയത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

മകരം രാശി -പോരായ്മയെക്കുറിച്ചുള്ള ഭയം
മികവിനും പുണ്യത്തിനും പേരുകേട്ട ഒരു രാശിചിഹ്നമാണ് മകരം രാശി. ഈ ആളുകള്‍ തീവ്രമായ വായനക്കാരെയും വിശകലനക്കാരെയും നിരീക്ഷകരെയും സൃഷ്ടിക്കുന്നു. എന്നാല്‍ ഇവര്‍ എപ്പോഴും സ്വയം വിമര്‍ശിക്കുന്ന കാര്യത്തിലും മിടുക്കരാണ്. എന്നാല്‍ തന്റെ പോരായ്മകളെക്കുറിച്ച് ഇവര്‍ക്കുള്ളില്‍ എപ്പോഴും ഒരു ഭയം ഉണ്ടാവുന്നുണ്ട്. ഇത് തന്നെയാണ് ഇവരെ വലക്കുന്ന ഏറ്റവും വലിയ ഭയവും. അതുകൊണ്ട് തന്നെ ഇവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കുംഭം രാശി- ദുര്‍ബല സാഹചര്യങ്ങള്‍
കുംഭം രാശിക്കാര്‍ ഒരു അപൂര്‍വ രാശിചിഹ്നമാണ്. ഈ ആളുകള്‍ അപൂര്‍വമാണ്. അതിനാല്‍, അവരുടെ ആകസ്മിക പ്രകടനങ്ങളും ശീലങ്ങളും ഇല്ലാതാക്കുക എന്നുള്ളത് അല്‍പം പ്രയാസം പിടിച്ച കാര്യമാണ്. എങ്കിലും ചില സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് പലപ്പോഴും ഇവര്‍ക്ക് അറിയുകയില്ല. അതുകൊണ്ട് തന്നെ പ്രതിസന്ധികള്‍ ഇവരില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഇവരെ ഭയപ്പെടുത്തുന്നുണ്ട്.

മീനം രാശി- അമിത വികാരം
ഇവര്‍ ഭയത്തിലാക്കുന്നതും ഭയപ്പെടുന്നതും അമിത വികാരത്തെയാണ്. ഇത് കൂടുതല്‍ അപകടത്തിലേക്ക് പലപ്പോഴും മീനം രാശിക്കാരെ എത്തിക്കുന്നുണ്ട്. പലപ്പോഴും ഓഫീസ് കാര്യങ്ങളിലുണ്ടാവുന്ന അമിത ഉത്കണ്ഠ പല വിധത്തില്‍ ഇവരുടെ കുടുബം ജീവിതത്തേയും ബാധിക്കുന്നുണ്ട്. പലപ്പോഴും സ്വന്തമായി സമയം വളരെയധികം ആവശ്യപ്പെടുന്നവരാണ് ഈ രാശിക്കാര്‍. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതില്‍ നിന്ന് പുറത്ത് കടക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications











