For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഘോരികള്‍, നിങ്ങളറിയാത്ത ആ സത്യം

അഘോരികള്‍, നിങ്ങളറിയാത്ത ആ സത്യം

|

അഘോരി സന്യാസിമാര്‍ എന്നത് ഇന്ത്യയിലെ തന്നെ പ്രത്യേക വിഭാഗത്തില്‍ വരുന്ന സന്യാസി സമൂഹമാണ്. വാരാണസി പോലുളള ഭാഗങ്ങളില്‍ മാത്രം കണ്ടു വരുന്ന ഇവരുടെ പല രീതികളും സാധാരണ സന്യാസ സങ്കല്‍പരങ്ങള്‍ക്കു ചേരാത്തവയുമാണ്.

ശവ ശരീരങ്ങളുമായി ഏറെ ചങ്ങാത്തം കാണിയ്ക്കുന്ന ഇവര്‍ അനുഷ്ഠിയ്ക്കുന്ന പല കര്‍മങ്ങളും സാധാരണ സമൂഹത്തിന് ദഹിയ്ക്കാത്തതുമാണ്. സ്ത്രീകളും ആഘോരി സന്യാസിമാരിലുണ്ട്.

അഘോരികളുടെ ജീവിതത്തിലെ ചില പ്രത്യേക കാര്യങ്ങളെ കുറിച്ച്, അവരുടെ വിശ്വാസങ്ങളെ കുറിച്ചറിയൂ,

അഘോരികള്‍

അഘോരികള്‍

ആഘോരികള്‍ ശിവനേയും ശക്തിയേയും ആരാധിയ്ക്കുന്നവരാണ്. സാധാരണ സന്യാസിമാര്‍ ഭൗതിക സുഖങ്ങള്‍ വര്‍ജ്ജിക്കാനാണ്‌ പരിശീലിക്കുന്നതെങ്കില്‍ അഘോരികള്‍ നേരെ മറിച്ചാണ്‌. അവര്‍ സ്വയം ദൈവമാണന്ന്‌ കരുതുകയും മാംസാഹാരം ഭക്ഷിക്കുകയും മദ്യപിക്കുകയും ലൈംഗിക സുഖങ്ങള്‍ അനുഭവിക്കുകയും ചെയ്‌തുകൊണ്ട്‌ എല്ലാതരത്തിലും സംതൃപ്‌തി നേടാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌.

സന്യാസിമാര്‍ക്ക്

സന്യാസിമാര്‍ക്ക്

സന്യാസിമാര്‍ക്ക് സെക്‌സ് പൊതുവേ നിഷിദ്ധമാണെങ്കിലും സെക്‌സില്‍, അതും മൃത ശരീരവുമായുള്ള സെക്‌സില്‍ വരെ ഏര്‍പ്പെടുന്നവരാണ് ഇവര്‍. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മൃതശരീരവുമായി സെക്‌സ് ചെയ്യു്ന്നതിനു പുറകിലെ വിശ്വാസം ഇതിലൂടെ അമാനുഷിക ശക്തി കൈവരിയ്ക്കാമെന്നതാണ്.കാളി ദേവി ലൈംഗികബന്ധത്തിലെ തൃപ്‌തി ആവശ്യപ്പെടുന്നതിനാല്‍ ഇതിനായി അനുയോജ്യമായ മൃതശരീരം കണ്ടെത്തുകയാണ്‌ ചെയ്യുന്നതെന്നാണ്‌ അവരുടെ അഭിപ്രായം.

സ്ത്രീ

സ്ത്രീ

നിര്‍ബന്ധിത സെക്‌സില്‍ വിശ്വസിക്കാത്ത ഇവര്‍ സ്ത്രീകളുടെ മാസമുറ സമയത്തു സെക്‌സ് ചെയ്യണമെന്ന വിശ്വാസക്കാരാണ്.അഘോരി സ്‌ത്രീകള്‍ ചിതാഭസ്‌മം പൂശി മന്ത്രങ്ങള്‍ ഉച്ചരിച്ചും പെരുമ്പറ കൊട്ടിയും ആഗ്രഹ പൂര്‍ത്തീകരണം നടത്തും. ആര്‍ത്തവ കാലത്തും സ്‌ത്രീകള്‍ ഈ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടണമെന്നത്‌ അനിവാര്യമാണ്‌.

മനുഷ്യ മാംസവും രക്തവുമെല്ലാം

മനുഷ്യ മാംസവും രക്തവുമെല്ലാം

മനുഷ്യ മാംസവും രക്തവുമെല്ലാം കഴിയ്ക്കുന്നവരാണ് ഇവര്‍. മൃതശരീരം പച്ചയ്‌ക്കോ ദഹിച്ചു കൊണ്ടിരിയ്ക്കുമ്പോഴോ കഴിയ്ക്കുന്നതാണ് ഇവരുടെ ഒരു രീതി. ശിവനെ ആരാധിയ്ക്കുന്ന ഇവര്‍ ഇതിലൂടെ ശക്തി കൂടുതല്‍ ലഭിയ്ക്കുമെന്ന വിശ്വാസക്കാരുമാണ്.കാക്കകള്‍ക്കും നായകള്‍ക്കും സ്വന്തം പാത്രത്തില്‍ നിന്നും ഭക്ഷണം നല്‍കുന്നതില്‍ അവര്‍ സന്തോഷം കണ്ടെത്തുന്നു.

ധ്യാനിയ്ക്കുന്ന സ്വഭാവം

ധ്യാനിയ്ക്കുന്ന സ്വഭാവം

ധ്യാനിയ്ക്കുന്ന സ്വഭാവം ഇവര്‍ക്കുമുണ്ട്. എന്നാല്‍ ഇതു മൃതശരീരത്തില്‍ ഇരുന്നാണ് ചെയ്യാറ്. അതും പകുതി കഴിച്ച മൃതശരീരത്തില്‍. ഇത്തരം കര്‍മങ്ങള്‍ കൊണ്ട് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു വരെ ഉത്തരം പറയാനാകുമെന്നാണ് ഇവരുടെ വിശ്വാസം

അഘോരികള്‍, നിങ്ങളറിയാത്ത ആ സത്യം

നേര്‍ത്ത ചണ വസ്‌ത്രം മാത്രം ധരിച്ചും അല്ലെങ്കില്‍ ശരീരം നിറയെ ചിതയില്‍ നിന്നുള്ള ഭസ്‌മം മാത്രം പൂശി നഗ്നരായും അവര്‍ നടക്കാറുണ്ട്‌. ഭഗവാന്‍ ശിവന്റെ ഭൗതിക രൂപം അനുകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്‌.

മരിച്ചവരുടെ ചിതയില്‍ നിന്നുള്ള ചാരമെടുത്തു ദേഹമാസകലം പൂശുന്നത്

മരിച്ചവരുടെ ചിതയില്‍ നിന്നുള്ള ചാരമെടുത്തു ദേഹമാസകലം പൂശുന്നത്

ജീവന്റെ 5 പ്രധാന ഘടകങ്ങള്‍ ചേര്‍ത്ത്‌ നിര്‍മ്മിക്കപ്പെടുന്ന ഭസ്‌മം സകല രോഗങ്ങളില്‍ നിന്നും കൊതുകുകളില്‍ നിന്നും സംരക്ഷിക്കുമെന്നാണ്‌ അഘോരകളുടെ വിശ്വാസം.മരിച്ചവരുടെ ചിതയില്‍ നിന്നുള്ള ചാരമെടുത്തു ദേഹമാസകലം പൂശുന്നത് മരിച്ചവരുമായി സംസാരിയ്ക്കാനുള്ള കഴിവു നല്‍കുമെന്നാണ് ഇവരുടെ വിശ്വാസം. ഒരാളുടെ മരണശേഷം നടക്കുന്ന കാര്യങ്ങള്‍ തങ്ങള്‍ക്ക് ഈ ചാരം പൂശുന്നതിലൂടെ കാണാനാകുമെന്നും ഇവര്‍ കരുതുന്നു.

മോക്ഷം

മോക്ഷം

മദ്യം, മാംസം, മല്‍സ്യം, മുദ്ര, മൈഥുനം എന്നീ അഞ്ചു കര്‍മങ്ങളിലൂടെയാണ് നിര്‍വാണം തേടാനാകുന്നതെന്നാണ് ഇവരുടെ വിശ്വാസം. മനുഷ്യന്റെ തലയോട്ടിയിലാണ് ഇവര്‍ എന്തെങ്കിലും കുടിയ്ക്കുന്നത്. പ്രത്യേകിച്ചും മദ്യം. കപാല അഥവ തലയോട്ടി ആഭരണമാണ്‌ അഘോരകളുടെ യഥാര്‍ത്ഥ അടയാളം. ജലസമാധി അടയുന്ന സന്യാസിമാരുടെ ഒഴുകി നടക്കുന്ന ശവശരീരങ്ങളില്‍ നിന്നാണ്‌ അവര്‍ക്കിത്‌ ലഭിക്കുന്നത്‌. ഇതോടെ ആത്മാവു ശരീരത്തിലേയ്ക്കു തിരിച്ചു വരുമെന്നും ഇതിനെ നിയന്ത്രിയ്ക്കാനാകുമെന്നും ഇവര്‍ വിശ്വസിയ്ക്കുന്നു. കഴുത്തിന്‌ ചുറ്റും തലയോട്ടി മാലയിട്ടാണ്‌ ഇവരെ പലപ്പോഴും കാണപ്പെടുന്നത്‌. ദഹിപ്പിച്ച ആളുകളുടെ തുടയെല്ല്‌ എടുത്ത്‌ ഊന്ന്‌ വടിയായും ഉപയോഗിക്കാറുണ്ട്‌

മോക്ഷത്തിനായി

മോക്ഷത്തിനായി

മോക്ഷത്തിനായി ഇവര്‍ പൊതുവെ മയക്കുമരുന്നുകള്‍ ഉപയോഗിയ്ക്കും. ആത്മാവിന് ഇത് മോക്ഷം നല്‍കുമെന്നാണ് ഇവരുടെ വിശ്വാസം. മാരിജുവാന പോലുള്ള മയക്കു മരുന്നുകള്‍ ഇവര്‍ ഉപയോഗിയ്ക്കാറുമുണ്ട്.

ആരെയും ഉപദ്രവിയ്ക്കാത്ത ഇവര്‍

ആരെയും ഉപദ്രവിയ്ക്കാത്ത ഇവര്‍

ആരെയും ഉപദ്രവിയ്ക്കാത്ത ഇവര്‍ ആരെയും തേടി വരാറുമില്ല. മറ്റുള്ളവരാണ് ഇവരെ കുറിച്ചറിയാന്‍ ഇവരെ തേടി പോകാറ്. ആരോടും വൈരാഗ്യവും വെറുപ്പും ശത്രുതയും വച്ചു പുലര്‍ത്താത്ത ഇവര്‍ സ്ത്രീ പുരുഷന്മാരെ സമന്മാരായി കാണുന്ന പ്രകൃതക്കാരുമാണ്.

English summary

Strange Facts About Aghoris

Strange Facts About Aghoris, Read more to know about,
Story first published: Friday, December 14, 2018, 14:17 [IST]
X
Desktop Bottom Promotion