Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
മരണംവരെ രാജാവിനെ പോലെ ജീവിയ്ക്കും നക്ഷത്രം,പക്ഷേ
രാജാവിനെ പോലെ ജീവിയ്ക്കും നക്ഷത്രം,പക്ഷേ
നക്ഷത്രങ്ങള്‍ നമ്മുടെ ജന്മ സമയത്തെ സ്വാധീനിയ്ക്കുന്നു. ജാതക വശാല്‍, നക്ഷത്ര സ്വാധീനം നമ്മെ പല തരത്തിലും സ്വാധീനിയ്ക്കുന്നുണ്ട്.
27 നക്ഷത്രങ്ങളില്‍ നക്ഷത്രങ്ങള്‍ക്ക് പൊതു സ്വഭാവമുണ്ട്. ഇതല്ലാതെ ജനന സമയ പ്രകാരവും ജാതകവശാലുമെല്ലാം മറ്റു പ്രത്യേകതകളുമുണ്ടാകും. ഗ്രഹങ്ങള്‍ നല്ല സ്ഥാനത്തെങ്കില്‍ നല്ല ഫലങ്ങളാകും. നല്ല ഗ്രഹങ്ങള്‍ തന്നെ ദോഷം സ്ഥാനത്തെങ്കില്‍ ദോഷമാകും, ഫലം. ഇതല്ലാതെ നീച ഗ്രഹങ്ങളുമുണ്ട്.
ചില നക്ഷത്രക്കാര്‍ വളരെ ഭാഗ്യമുള്ളവരാകും. രാജയോഗം, ഗജകേസരി യോഗം തുടങ്ങിയ പല ഫലങ്ങളുമുണ്ടാകും. ചിലര്‍ക്കാകട്ടെ, നിര്‍ഭാഗ്യമാകും കൂട്ട്. എന്തിനൊപ്പവും ദൈവാനുഗ്രഹവും നമ്മുടെ സത്ചിന്തകളും സത്പ്രവൃത്തികളുമെല്ലാം സ്വാധീനിയ്ക്കുന്നുണ്ട്.
ചില നക്ഷത്രക്കാര്‍ക്ക് രാജാവിനെ പോലെ ജീവിയ്ക്കാന്‍ യോഗമുണ്ടാകുമെന്നു പറയാം. അതായത് മരണം വരെ സര്‍വ്വ സൗഭാഗ്യത്തോടും ജീവിയ്ക്കാന്‍ യോഗമുള്ള ചില നക്ഷത്രങ്ങളുണ്ട്. ഇത്തരം നക്ഷത്രങ്ങളെ കുറിച്ചറിയൂ,
രാജാവിനെ പോലെ മരണം വരെ ജീവിയ്ക്കുക എന്നു വച്ചാല്‍ മരണം വരെ പണത്തിനു പണം, അന്നത്തിന് അന്നം, വസ്ത്രത്തിന് വസ്ത്രം തുടങ്ങിയ സര്‍വ ഭാഗ്യങ്ങളുമുണ്ടാകും. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക, മനസമാധാനം ഉണ്ടാകണമെന്നില്ല.
ഇത്തരം നാളുകളുടെ പൊതുസ്വഭാവമാണിത്. എല്ലാ സൗഭാഗ്യങ്ങളുമുണ്ടാകുമെങ്കിലും മനസിന് തീരെ സ്വസ്ഥതയുണ്ടാകില്ല.

ഭരണി
ഭരണി ഇത്തരത്തിലെ ഒന്നാണ്. രാജാവിനെപ്പോലെ ഒന്നിനും ഒരു മുട്ടുമില്ലാതെ ജീവിയ്ക്കാന്‍ സാധിയ്ക്കും. ജീവിതകാലം മുഴുവന്‍ ഈ ഭാഗ്യമുണ്ടാകും. എന്നാല്‍ മനസിന് ശാന്തിയുണ്ടാകില്ല.

രേവതി
രേവതി മനസ്വസ്ഥതയില്ലാത്ത ഒരു നക്ഷത്രമാണ്. എല്ലാ സൗഭാഗ്യങ്ങളുമുണ്ടെങ്കിലും ഒന്നിനും യാതൊരു മുട്ടുമില്ലെങ്കിലും മനസ്വസ്ഥത ഏറെ കുറയുന്ന, മറ്റു നാളുകളെ അപേക്ഷിച്ചു മനസമാധാനം തീരെയില്ലാത്ത നാളുകാരാണ് ഇത്.

തിരുവാതിര
തിരുവാതിര രാജ പ്രൗഢിയോടെ ഉള്ള ഒരു നാളാണ്. അതായത് ഇത്തരം രീതികളില്‍ ജീവിയ്ക്കാന്‍ പറ്റുന്ന നാളുകാര്‍. എന്നാല്‍ ഇവര്‍ക്കും മനസ്വസ്ഥത കാണില്ല.

രോഹിണി
രോഹിണിയും സര്‍വ്വ ഭാഗ്യങ്ങളുമെങ്കിലും കഷ്ടങ്ങളും നഷ്ടങ്ങളുമുണ്ടാകും എന്നു പറയാവുന്ന നാളാണ്. അതായത് വസ്തുവകകള്‍ കാണുമെങ്കിലും മനസിന് ശാന്തിയില്ലാത്ത, എല്ലാമുണ്ട്, എന്നാലും സന്തോഷമില്ല എന്നു പറയാവുന്ന നാളുകാര്‍.

ആയില്യം
ആയില്യവും ഇത്തരം നക്ഷത്രക്കാരില്‍ പെട്ടവരാണ്. വസ്തുവകകളായും ആഗ്രഹിയ്ക്കുന്ന രീതിയിലും ജീവിയ്ക്കാന്‍ സാധിയ്ക്കും. രാജാവിനെ പോലെ തന്നെ എന്നു പറയാം. എ്ന്നാലോ മനസമാധാനം ഉണ്ടാകില്ല.

മൂലം, തൃക്കേട്ട, വിശാഖം
മൂലം, തൃക്കേട്ട, വിശാഖം നാളുകാരും ഈ ഗണത്തില്‍ പെടുന്നവരാണ്. സര്‍വ്വ ഭാഗ്യങ്ങളുമുണ്ടാകും, രാജാവിനെ പോലെ സര്‍വ്വ സൗഭാഗ്യങ്ങളും കാണും, എങ്കിലോ മനസിനു സ്വസ്ഥതയോ സമാധാനമോ കാണില്ല. എല്ലാമുണ്ടെങ്കിലും മനസമാധാനം ഇല്ലെങ്കില്‍ തീര്‍ന്നു എന്നതോര്‍ക്കുക.



Click it and Unblock the Notifications
