Latest Updates
-
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ്
ഈ നക്ഷത്രങ്ങള്‍ക്ക് അപവാദം കേള്‍ക്കേണ്ടി വരും
ഈ നക്ഷത്രങ്ങള്‍ക്ക് അപവാം കേള്‍ക്കേണ്ടി വരും
നക്ഷത്ര ഫലം പലപ്പോഴും പലര്‍ക്കും പല തരമാണ്. ഓരോ വര്‍ഷവും ഇത് മാറി മാറിക്കൊണ്ടിരിയ്ക്കും. ചില നക്ഷത്രങ്ങള്‍ക്ക് ചില പ്രത്യേക സമയങ്ങളില്‍ ചില പ്രത്യേക ഫലങ്ങളുണ്ടാകും.
ചില നക്ഷത്രങ്ങള്‍ക്ക് കാര്യമില്ലാതെ തന്നെ, ചിലപ്പോള്‍ കാര്യമായിട്ടും അപവാദം കേള്‍ക്കേണ്ടി വന്നേക്കും. ഇതു പൊതുവേ കണ്ടകശനി, ഏഴര ശനി എന്നീ സമയങ്ങളിലുണ്ടാകും. ഇതുപോലെ അഷ്ടമ ശനി, രാഹുവിന്റെ തുടക്കം എന്നിവയെല്ലാം അപവാദം കേള്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് ചിലപ്പോള്‍ കാര്യമില്ലാതെയാകാം.
അപവാദമെന്നത് പല തരത്തിലാകാം. ഇത് മോഷണത്തിനാകം, കൈക്കൂലിയ്ക്കാകാം, ബന്ധങ്ങള്‍ കൊണ്ടാകാം, നാം പ്രതീക്ഷിയ്ക്കാതെ, ചെയ്യാതെ വരുന്ന അപവാദ പ്രചരണങ്ങളും ഏറെയുണ്ട്. ഇതെല്ലാം നക്ഷത്രവശാല്‍, ഗ്രഹ വശാല്‍ ഉള്ള കോട്ടങ്ങള്‍ കൊണ്ടാണ്.
ഇത്തരത്തില്‍ 2019 ല്‍ അപപാദം കേള്‍ക്കേണ്ടി വരുന്ന നാളുകാരെക്കുറിച്ചറിയൂ,

അനിഴം നക്ഷത്രം
അനിഴം നക്ഷത്രം ഇത്തരുണത്തില്‍ അപവാദം കേള്‍ക്കാന്‍ ഇടയുള്ള ഒരു നക്ഷത്രമാണ്. കാരണമില്ലാതെ അപവാദം കേള്‍ക്കേണ്ടി വരുന്ന നക്ഷത്രമാണിത്.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രവും അപവാദ പ്രചരണത്തിന് ഇരയാകുന്ന ഒരു നക്ഷത്രമാണ്. തെറ്റു ചെയ്യാതെ തന്നെ അപവാദം കേള്‍ക്കേണ്ടി വരുന്ന നക്ഷത്രമാണ് ഇത്.

മൂലം, പൂരാടം
മൂലം, പൂരാടം നക്ഷത്രങ്ങളും ഇത്തരത്തില്‍ അപവാദ പ്രചരണം കേള്‍ക്കേണ്ടി വരുന്ന നക്ഷത്രങ്ങളാണ്. ഇവരുടെ ഗ്രഹദോഷമാണ് ഇതിനും കാരണമാകുക. അല്ലാതെ കാരണമുണ്ടായിട്ടാകണമെന്നില്ല.

തിരുവോണം
തിരുവോണം നക്ഷത്രവും അപവാദ പ്രചരണത്തിന് പാത്രമാകുന്ന ഒന്നാണ്. ഈ നക്ഷത്രക്കാരും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ചെന്നു ചാടാതെ സൂക്ഷിയ്ക്കുക.

അവിട്ടം
ഏഴര ശനിയുള്ള അവിട്ടം നക്ഷത്രത്തിനും ഇപ്പോള്‍ അപവാദ പ്രചരണം കേള്‍ക്കേണ്ടി വരുന്ന സാഹചര്യമാണ്.ശനി സമയത്ത് അപവാദം കേള്‍ക്കേണ്ടി വരുന്നത് സാധാരണയുമാണ്. ഇത് ശനിയുടെ പൊതുവായ ഫലങ്ങളില്‍ ഒന്നുമാണ്.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രത്തിന് കണ്ടകശനിയെങ്കില്‍ ഇവര്‍ക്കും 2019ല്‍ അപവാദ പ്രചരണത്തിന് സാധ്യതയുണ്ട്. അതായത് അപവാദം കേള്‍ക്കേണ്ടി വരും.ഇത് ശനിയുടെ പൊതുവായ ഫലങ്ങളില്‍ ഒന്നുമാണ്.

ചതയം നക്ഷത്രവും ഇത്തരത്തില്‍ ഒന്നാണ്. അപവാദം കേള്‍ക്കാന്‍ കാരണമാകുന്ന നക്ഷത്രമാണ് ഇതും. 44 വയസു വരെ ശനിയുള്ള ഇവര്‍ക്ക് പല കാരണങ്ങളാലും കാര്യമില്ലാത്ത കാര്യത്തിന് അപവാദം കേള്‍ക്കേണ്ടി വരും.

ഇതിന്
ഇതിന് ശിവക്ഷേത്ര ദര്‍ശനം, ഉമാ മഹേശ്വര ദര്‍ശനം, ശ്രീരാമ ക്ഷേത്ര ദര്‍ശനം, ഏറെ നല്ലതാണ്. സുന്ദര കാണ്ഡം വായിക്കുക. ഹനുമാന് പ്രസാദം നല്ലതാണ്. വെറ്റില, വട മാല വഴിപാടു നടത്താം. വ്യാഴാഴ്ചയും ശനിയാഴ്ചയും ഹനുമാന് ക്ഷേത്ര ദര്‍ശനം നടത്താം. ശിവന് ജലധാര, പിന്‍വിളക്ക് എന്നിവയെല്ലാം ഇതിന് ഏറെ നല്ലതാണ്.



Click it and Unblock the Notifications