Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഈ നാളുകാരെ കെട്ടിയാല്‍ കെട്ടിയവനു ഭാഗ്യം
ഈ നാളുകാരെ കെട്ടിയാല്‍ കെട്ടിയവനു ഭാഗ്യം
വിവാഹം പുതിയ ജീവിതമാണെന്നു പറയാറുണ്ട്. സ്ത്രീയെങ്കിലും പുരുഷനെങ്കിലും വിവാഹശേഷം വരുന്ന മാറ്റങ്ങള്‍ പലതാണ്. പൊതുവേ പക്വതയെത്തുമെന്നു പറയാറുണ്ട്. തല തിരിഞ്ഞവരെ നേരെയാക്കാനുള്ള വഴിയാണു വിവാഹമെന്നും മുതിര്‍ന്നവര്‍ പറയാറുണ്ട്.
വിവാഹത്തിലും നക്ഷത്രപ്പൊരുത്തവും രാശിപ്പൊരുത്തവുമെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. ചില നക്ഷത്രങ്ങള്‍ ചില നക്ഷത്രങ്ങളുമായി ചേരും, ചിലതുമായി ചേരില്ല. ചില നക്ഷത്രങ്ങള്‍ക്ക് വിവാഹ ശേഷം ഭാഗ്യമുണ്ടാകും, ചിലര്‍ക്ക് നല്ലതാകില്ല. ചില നക്ഷത്രക്കാരെ വിവാഹം ചെയ്താല്‍ വിവാഹ ശേഷം ഭാഗ്യമുണ്ടാകും, ചിലര്‍ക്കു ദുര്ഭാഗ്യവും.
വിവാഹം കഴിച്ചു വരുന്ന സ്ത്രീ കുടുംബത്തിന് ഐശ്വര്യമാകുന്നുവെന്നാണ് പൊതുവേ വിശ്വാസം. കത്തിച്ചു വച്ച നിലവിളക്കുമായി കുടുംബത്തിലേയ്ക്കു കാലെടുത്തു വയ്ക്കുന്ന ലക്ഷ്മീദേവിയാണ് സ്ത്രീയെന്നു പറയാം.
ചില പ്രത്യേക നക്ഷത്രക്കാര്‍ ഭര്‍ത്താവിന് ഭാഗ്യവും കൊണ്ടാണ് കാലെടുത്തു വയ്ക്കുക. വിവാഹം കഴിയ്ക്കുവാന്‍ ഉത്തമമായ, വിവാഹ ശേഷം ഭര്‍ത്താവിന് ഭാഗ്യവും ഐശ്വര്യവും കൊണ്ടു വരുന്ന ചില നക്ഷത്രങ്ങള്‍. വിവാഹ ശേഷം ഭര്‍ത്താവിന് ലക്ഷ്മിയാകുന്ന ഇത്തരം ചില സ്ത്രീ നക്ഷത്രങ്ങളെക്കുറിച്ചറിയൂ,

അശ്വതി
27 നക്ഷത്രങ്ങളില്‍ ആദ്യ നക്ഷത്രമായ അശ്വതി സ്ത്രീ നക്ഷത്രമാണ്. ഇതു പോലെ തന്നെ വിവാഹ ശേഷം ഭര്‍ത്താവിന് ലക്ഷ്മിയാകുന്ന നക്ഷത്രമാണിതെന്നു വേണം, പറയാന്‍. ഭര്‍ത്താവിന് വിവാഹ ശേഷം ധനവും ഐശ്വര്യവുമെല്ലാം ഫലമായി പറയുന്നു.

അത്തം
പെണ്ണത്തം പൊന്നത്തം എന്നൊരു ചൊല്ലു തന്നെയുണ്ട്. ഇവര്‍ക്കും വിവാഹ ശേഷം നല്ലത്, ഇവരെ വിവാഹം കഴിയ്ക്കുന്നവര്‍ക്കും നല്ലത് എന്നു പറയാം. സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തി കൂടുതലുള്ള, സൗന്ദര്യവും കാര്യശേഷിയും ഒത്തിണങ്ങിയ ഇവര്‍ ചെന്നു കയറുന്ന വീട്ടില്‍ ഭാഗ്യം നല്കുന്നവരുമാണ്.

മകം
സൗന്ദര്യവും കാര്യ ശേഷിയും ഒത്തിണങ്ങിയ മകം ഭര്‍ത്താവിന്റെ ജീവിതത്തിലും വീട്ടിലും ഭാഗ്യവും ഐശ്വര്യവും ആകുന്ന നക്ഷത്രമാണ്., മകം പിറന്ന മങ്കമാര്‍ക്ക് പൊതുവേ ജീവിത സുഖവും സമ്പത്തുമുണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്.

ഉത്രം
വിവാഹ ശേഷം ഭര്‍ത്താവിന് ലക്ഷ്മിയാകുന്ന സ്ത്രീ നക്ഷത്രങ്ങളില്‍ ഒന്നാണ് ഉത്രം. പങ്കാളിയെ ചതിയ്ക്കാതെ സ്നേഹത്തോടെ കൂടെ നില്ക്കുന്ന ഇവര്‍ കുടുംബ സ്നേഹമുള്ള, ഭര്‍ത്താവിനോട് വിശ്വസ്തത പുലര്‍ത്തുന്ന സ്ത്രീ നക്ഷത്രമാണ്

മകയിരവും
വിവാഹത്തിലൂടെ ഭര്‍ത്താവിനു ലക്ഷ്മിയാകുന്ന സ്ത്രീ നക്ഷത്രങ്ങളില്‍ മകയിരവും പെടുന്നു. ഭര്‍ത്താവിനെ നല്ലപോലെ മനസിലാക്കാന്‍ മനസു കാണിയ്ക്കുന്ന ഇവര്‍ ഭര്‍ത്താവിന് നല്ല സുഹൃത്തു കൂടിയാകും

തൃക്കേട്ട
കേട്ട അഥവാ തൃക്കേട്ട നക്ഷത്രവും ഭര്‍ത്താവിന്റെ ജീവിതത്തില്‍ ഐശ്വര്യമായി കടന്നു വരുന്ന സ്ത്രീ നക്ഷത്രമാണെന്നു പറയാം. ഭര്‍ത്താവിനോട് വിശ്വസ്തത കാണിയ്ക്കുന്ന, ഭര്‍തൃ വീടിനോടു വിധേയത്വമുളളവരാകും.

കാര്‍ത്തിക
തിളങ്ങി നില്ക്കുന്ന നക്ഷത്രമാണ് കാര്‍ത്തിക നക്ഷത്രം എന്നു വേണം, പറയാന്‍. ഇതുപോലെ വിവാഹ ശേഷം ഭര്‍ത്താവിന് ഭാഗ്യം കൊണ്ടു വരുന്ന ഒന്നും. വിശ്വസ്തരായ ഭാര്യമാരാണ് കാര്‍ത്തിക നക്ഷത്രത്തിലെ സ്ത്രീകള്‍

രേവതി
രേവതി എഴുപതു ശീലമെന്നു പറയുമെങ്കിലും അവസാന നക്ഷത്രക്കാരായ ഇവര്‍ സ്വന്തം വീട്ടിലും ചെന്നു കയറുന്നിടത്തും ലക്ഷ്മിമാരാകുന്നവരാണ്. സൗന്ദര്യവും ദൈവ വിശ്വാസവും ഉള്ളവരാകും, പൊതുവേ ഈ നക്ഷത്രക്കാരായ സ്ത്രീകള്‍.



Click it and Unblock the Notifications
