Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ദുര്‍വാശിക്കാരായ 7 നക്ഷത്രങ്ങള്‍
നക്ഷത്ര ഫലത്തില്‍ വിശ്വസിയ്ക്കുന്ന ധാരാളം പേരുണ്ട്. അതായത് ജനിച്ച ദിവസ പ്രകാരം അന്നു വരുന്ന നക്ഷത്രമേതോ അതില്‍ വരുന്നു, അവര്‍.
നക്ഷത്ര പ്രകാരം പല ഫലങ്ങളും പറയാറുണ്ട്. പല കാര്യങ്ങള്‍ക്കും നക്ഷത്രഫലം കണക്കിലെടുക്കാറുമുണ്ട്. 27 നക്ഷത്രങ്ങളില്‍ അശ്വതിയില്‍ തുടങ്ങി രേവതിയില്‍ അവസാനിയ്ക്കുന്ന നക്ഷത്രങ്ങള്‍ക്കു ഗുണവും ദോഷവുമെല്ലാം സമ്മിശ്ര ഫലമായി വരുന്നുമുണ്ട്.
നക്ഷത്രങ്ങള്‍ പ്രകാരം ആ നക്ഷത്ര ജാതര്‍ക്ക് പൊതു സ്വഭാവങ്ങളുണ്ട്. വ്യക്തിപരമായ ഇതില്‍ മാറ്റം വരുമെങ്കിലും. ചിലതു ഗുണങ്ങള്‍ എന്നു പറയാമെങ്കിലും ചിലതു ദോഷവുകമാകും.
കണ്ണേറു ദോഷത്തിന് ചെമ്പരത്തി താളി
പിടിവാശിയും ദുര്വാശിയുമൊന്നും നല്ല ഗുണങ്ങളായി ആരും കണക്കു കൂട്ടാറില്ല. എങ്കില്‍ പോലും 27 നക്ഷത്രങ്ങളില്‍ 7 നക്ഷത്രങ്ങളുടെ പൊതു സ്വഭാവത്തില്‍ ഇതും വരുന്നു. അതായത് പിടിവാശിയും ദുര്‍വാശിയും. ദേഷ്യവും തങ്ങള്‍ വിചാരിച്ചത് എങ്ങനെയെങ്കിലും സാധിച്ചെടുക്കുന്നവരുമാണിവര്. ഇത്തരം നക്ഷത്രക്കാര്‍ ആരെന്നതിനെ കുറിച്ചറിയൂ.

അശ്വതി
ആദ്യ നക്ഷത്രമായ, സ്ത്രീ നക്ഷത്രമായ അശ്വതി ഇത്തരത്തിലെ ഒരു നക്ഷത്രമാണ്. പിടിവാശിയുള്ള ഒരു നക്ഷത്രം.

കാര്‍ത്തിക
കാര്‍ത്തികയും സ്ത്രീ നക്ഷത്രം തന്നെയാണ്. ഐശ്വര്യമുള്ള നക്ഷത്രമെങ്കിലും പിടിവാശിക്കാരായ നക്ഷത്രമാണ് ഇതും. ചെറിയ പ്രശ്നങ്ങള്‍ വരെ ഊതിപ്പെരുപ്പിയ്ക്കുന്ന നക്ഷത്രം.

രോഹിണി
രോഹിണിയും ഇത്തരത്തിലെ ഒന്നാണ്. പിടി വാശിയുള്ള, ചില ഘട്ടങ്ങളില്‍ കൊച്ചു കുട്ടികളുടെ സ്വഭാവം കാണിയ്ക്കുന്ന ഒന്ന്.

പൂരം
പൂരം പുരുഷ നക്ഷത്രമാണ്. ഇതും ദുര്‍വാശിയുള്ള, കടുംപിടിത്തമുളള നക്ഷത്രക്കൂട്ടുകളില് വരുന്ന ഒന്നാണ്.

ചിത്തിര
ചിത്തിരയാണ് പിടിവാശിയ്ക്കു നില്ക്കുന്ന, ദുര്‍വാശിയ്ക്കു നില്ക്കുന്ന മറ്റൊരു നക്ഷത്രം. പിടിവാശിയുള്ള നക്ഷത്രത്തില്‍ ഒന്ന്.

വിശാഖം
വിശാഖം എന്ന നക്ഷത്രവും പിടിവാശിക്കാരായ നക്ഷത്രങ്ങളില്‍ പെടുന്ന ഒന്നാണ്. ദുര്‍വാശിയും പിടിവാശിയുമുള്ള നക്ഷത്രമാണിത്.

മൂലം
മൂലം നക്ഷത്രവും ഇത്തരത്തിലെ ഒരു നക്ഷത്രം തന്നെയാണ്. പിടി വാശിയും ദുര്‍വാശിയും ദുശാഠ്യവുമുള്ള ഒരു നക്ഷത്രം തന്നെയാണിത്.

ദോഷം കുറയ്ക്കാന്‍
ഈ നക്ഷത്രക്കാര്‍ക്ക് ഈ ദോഷം കുറയ്ക്കാന്‍ വഴിയുണ്ട്. നല്ല തണുത്ത വെള്ളത്തില്‍ ചെമ്പരത്തിയില, തുളസിയില, തെറ്റിയില എന്നിവ ചേര്‍ത്ത് ഒന്നരാടം ദിവസമെങ്കിലും രണ്ടു നേരം കുളിയ്ക്കുക. ദുര്‍ഗാ ദേവിയെ പൂജിയ്ക്കുക. ദേവിമാഹാത്മ്യം വായിക്കുക. നാമം ജപിയ്ക്കുക. ഉണര്ന്നെഴുന്നേല്ക്കുമ്പോള് മാതാപിതാക്കളെ സ്മരിച്ച്, ഭൂമീദേവിയെ തൊഴുത് എഴുന്നേല്ക്കുക.