Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
ജന്മാഷ്ടമിയിലെ ജയന്തിയോഗം, വിധിപോലും മാറും; ഈ ഭാഗ്യ രാശിക്കാര്‍ക്ക് അനന്തമായ അനുഗ്രഹം
ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമാണ് ഇന്ന്. സെപ്റ്റംബര്‍ 6 ബുധനാഴ്ച ദിവസം അപൂര്‍വമായ ജയന്തി യോഗത്തില്‍ ഭക്തര്‍ ജന്മാഷ്ടമി ആഘോഷിക്കുന്നു. ഇന്നത്തെ ദിവസം ഭക്തര്‍ വ്രതമനുഷ്ഠിക്കുകയും ശ്രീകൃഷ്ണന്റെ ബാലരൂപമായ ഉണ്ണിക്കണ്ണനെ ആരാധിക്കുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ ജന്മാഷ്ടമി ദിനത്തില്‍ അപൂര്‍വമായ ജയന്തി യോഗ, രവി യോഗം, സര്‍വാര്‍ത്ത സിദ്ധി യോഗം എന്നിവ രൂപീകരിക്കുന്നുണ്ട്. വിഷ്ണുപുരാണം അനുസരിച്ച്, ഭഗവാന് കൃഷ്ണന് ജനിച്ചത് ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലെ രോഹിണി നക്ഷത്രത്തിലാണ്.
Also read: കഷ്ടപ്പാടിന് വിട, ഇനി തലവര മാറുന്ന കാലം; അഷ്ടമിരോഹിണിയോടെ ജീവിതം മാറുന്ന നക്ഷത്രക്കാര്‍
ബുധനാഴ്ച ദിവസം ചന്ദ്രന് ഇടവത്തിലും നില്ക്കുന്നു. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്റെ ജനനസമയത്ത് സൃഷ്ടിക്കപ്പെട്ട ശുഭയോഗങ്ങള്‍ ഈ വര്‍ഷവും രൂപപ്പെട്ടിട്ടുണ്ട്. അത്തരമൊരു യോഗം വളരെ അപൂര്‍വമാണ്. അത് അനേകം വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രമേ ഉണ്ടാകൂ. ശ്രീകൃഷ്ണ ജന്മാഷ്ടമിയിലെ ജയന്തി യോഗം ഗുണകരമാകുന്ന ചില രാശിക്കാരുണ്ട്. ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ പ്രാധാന്യം
ദ്വാപരയുഗത്തില്‍ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്. ശ്രീകൃഷ്ണന് ഭൂമിയില്‍ ജന്മമെടുത്ത ദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയായി കൊണ്ടാടുന്നത്. ഹിന്ദുക്കള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകള്‍ ആരാധിക്കുന്ന പ്രധാന ദേവന്മാരില് ഒരാളാണ് ശ്രീകൃഷ്ണന്. ഓരോ മനുഷ്യനും സത്യത്തിന്റെയും നീതിയുടെയും പാത എങ്ങനെ പിന്തുടരണമെന്ന് ഭഗവാന് ശ്രീകൃഷ്ണന് പറഞ്ഞിരുന്നു. ഭൂമിയില്‍ വിഷ്ണുവിന്റെ അവതാരപ്പിറവി ആഘോഷിക്കുന്നതിനായി, എല്ലാ വര്‍ഷവും രാജ്യം മുഴുവന്‍ ജന്മാഷ്ടമി ആഘോഷിക്കുന്നു.
ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ജയന്തി യോഗം
ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജന്മാഷ്ടമി വളരെ ശുഭകരമായ ജയന്തി യോഗത്തില്‍ വരുന്നു. ഈ വര്‍ഷം ശ്രീകൃഷ്ണ ജന്മാഷ്ടമി സെപ്തംബര്‍ 6ന് അര്‍ദ്ധരാത്രിയിലെ 'അഷ്ടമി തിഥി', 'രോഹിണി നക്ഷത്രം അതേ ദിവസം തന്നെ ജയന്തി യോഗം എന്നീ ശുഭവേളകളിലാണ് വരുന്നത്. ബുധനാഴ്ച ചന്ദ്രന് ഇടവം രാശിയില്‍ നില്ക്കുമ്പോള് അത്യധികം ശുഭകരമായ 'ഹര്‍ഷ യോഗവു' രൂപപ്പെടുന്നുണ്ട്. അഷ്ടമി തിഥി സെപ്റ്റംബര്‍ 6 ന് ഉച്ചകഴിഞ്ഞ് 03:37 ന് ആരംഭിച്ച് സെപ്റ്റംബര്‍ 7 ന് 04:14 ന് അവസാനിക്കും. രോഹിണി നക്ഷത്രം സെപ്റ്റംബര്‍ 6-ന് രാവിലെ 09:21-ന് ആരംഭിക്കുന്നു. സെപ്റ്റംബര്‍ 7-ന് രാവിലെ 10:24ന് അവസാനിക്കും.

ജയന്തി യോഗത്തില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി വ്രതമെടുക്കുന്നതിന്റെ നേട്ടം
ജയന്തി യോഗത്തില്‍ ജന്മാഷ്ടമി വ്രതം ആചരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് അക്ഷയപുണ്യം ലഭിക്കുന്നു. ഈ യോഗത്തില്‍ ഭഗവാന് കൃഷ്ണനെ ആരാധിക്കുന്നത് സന്തോഷവും അനന്തമായ സമൃദ്ധിയും നല്കുന്നു. പൂര്‍വ്വികര്‍ക്ക് മോക്ഷം ലഭിക്കുന്നു. ഈ ദിവസം ഓടക്കുഴല്‍, കാമധേനു പശുവിന്റെ പ്രതിമ, ചന്ദനം എന്നിവ വാങ്ങി ഭഗവാന് കൃഷ്ണനു സമര്‍പ്പിക്കുന്നത് അനന്തമായ ഐശ്വര്യം നല്‍കും. ജയന്തി യോഗത്തില്‍ ജന്മാഷ്ടമിയില് വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് കോടിക്കണക്കിന് യാഗങ്ങള്‍ക്ക് തുല്യമായ ഫലം ലഭിക്കും. ജയന്തി യോഗത്തില്‍ ജന്മാഷ്ടമി വ്രതം അനുഷ്ഠിച്ച് ശ്രീകൃഷ്ണനെ ആരാധിക്കുന്ന വ്യക്തികള്‍ക്ക് അനേകം ജന്മങ്ങളിലെ പാപങ്ങള്‍ മായ്ച്ചുകളയാന്‍ സാധിക്കുന്നു.
ഇടവം
ശ്രീകൃഷ്ണന്റെയും രാശിയായതിനാല്‍ ഇടവം രാശിക്കാര്‍ക്ക് ശ്രീകൃഷ്ണന്റെ അനന്തമായ അനുഗ്രഹം ലഭിക്കും. ദീര്‍ഘകാലമായി അലട്ടിക്കൊണ്ടിരുന്ന അസുഖങ്ങള്‍ ഇല്ലാതാകുകയും നിങ്ങളുടെ ആരോഗ്യം മികച്ചതായിത്തീരുകയും ചെയ്യും. ശത്രുക്കളെ ജയിക്കാനാകും. ഉണ്ണിക്കണ്ണന് നിങ്ങള്‍ക്ക് എല്ലാ ജോലികളിലും വിജയം നല്കി അനുഗ്രഹിക്കും. ഇടവം രാശിക്കാര്‍ക്ക് ഈ സമയം സമ്പത്ത്, വളര്‍ച്ച, വിജയം, സമൃദ്ധി, നല്ല ആരോഗ്യം, ജ്ഞാനം എന്നിവ കൈവരും.
കര്‍ക്കിടകം
ഈ ജന്മാഷ്ടമിയില് കര്‍ക്കടക രാശിക്കാര്‍ക്ക് ആത്യന്തികമായി ശ്രീകൃഷ്ണന്റെ അനുഗ്രഹം ലഭിക്കും. കര്‍ക്കടക രാശിക്കാരുടെ ആരോഗ്യം മികച്ചതായിരിക്കും. എല്ലാ ആഗ്രഹങ്ങളും നിറവേറപ്പെടും. മരണാനന്തരം മോക്ഷം എന്ന പരമമായ അനുഗ്രഹവും കര്‍ക്കിടകം രാശിക്കാര്‍ക്ക് ശ്രീകൃഷ്ണ കൃപയാല്‍ ലഭിക്കും. ശുഭഫലത്തിനായി നിങ്ങള്‍ ഈ ദിവസം രാധാ-കൃഷ്ണനെ ആരാധിക്കണം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം പുരോഗതിയുടെ ശക്തമായ യോഗങ്ങള്‍ രൂപപ്പെടുന്നു. നിങ്ങളുടെ എല്ലാ ഉദ്യമങ്ങളിലും ബാലഗോപാലന് വിജയം നല്കി അനുഗ്രഹിക്കും. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും.
ഭദ്രപാദ മാസത്തിന്റെ പ്രാധാന്യം
ഈ മാസം ഗണപതിയുടെയും മഹാവിഷ്ണുവിന്റെയും ആരാധനയ്ക്ക് വളരെ പ്രാധാന്യമുണ്ട്. കൃഷ്ണ പക്ഷത്തിന്റെ ആറാം ദിവസം ഹാല്ഷഷ്ഠി വ്രതം, എട്ടാം ദിവസം ശ്രീകൃഷ്ണ ജന്മാഷ്ടമി, ഗണപതിയുടെ ജന്മദിനമായ ഗണേശ ചതുര്‍ത്ഥി തുടങ്ങിയ വളരെ പ്രധാനപ്പെട്ട ഉത്സവങ്ങളോടെയാണ് ഈ മാസം വരുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












