For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിശ്രേഷ്ഠം ശ്രാവണ മാസത്തിലെ തിങ്കളാഴ്ച; നോമ്പെടുത്താല്‍ കോടിപുണ്യം

|

ഹിന്ദു കലണ്ടര്‍ അനുസരിച്ച് അഞ്ചാം മാസമാണ് ശ്രാവണ മാസം. വര്‍ഷത്തിലെ ഏറ്റവും പുണ്യമാസമായിട്ടാണ് ശ്രാവണ മാസത്തെ കണക്കാക്കുന്നത്. ഭഗവാന്‍ പരമേശ്വരനെ ആരാധിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹം നേടാനും ഈ മാസം വിശിഷ്ടമാണ്. ശിവനെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും ഉത്തമമായ ദിവസമാണ് തിങ്കളാഴ്ച. അതിനാല്‍, ശ്രാവണ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും പ്രത്യേകതകള്‍ നിറഞ്ഞതാണ്.

Most read: ഈ 5 രാശിക്കാര്‍ക്ക് ഗുരുപൂര്‍ണിമ പ്രധാനം; ശനിദോഷ പ്രതിവിധി ചെയ്യണംMost read: ഈ 5 രാശിക്കാര്‍ക്ക് ഗുരുപൂര്‍ണിമ പ്രധാനം; ശനിദോഷ പ്രതിവിധി ചെയ്യണം

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് പ്രധാനം. ഈ ദിവസം രാജ്യത്തെ പ്രധാന ശിവക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നു. ശ്രാവണ്‍ സോംവാര്‍ എന്ന നിലയില്‍ ഉത്തരേന്ത്യയില്‍ ആദ്യ തിങ്കളാഴ്ച ഏറെ വിശേഷമായാണ് കണക്കാക്കുന്നത്. ശ്രാവണമാസത്തിലെ വിശേഷദിവസമാണ് ആദ്യ പൗര്‍ണ്ണമിയും അനുബന്ധ ദിവസങ്ങളും. ഈ വര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 22 വരെ ശ്രാവണ മാസം വരുന്നു. ഈ സമയത്ത്, ആകെ 4 തിങ്കളാഴ്ചകള്‍ ആരാധനയ്ക്കായി ഉണ്ടാകും. ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളില്‍ വ്രതമെടുക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തെന്ന് ഇവിടെ വായിച്ചറിയാം.

ശ്രാവണ മാസത്തിന്റെ പ്രാധാന്യം

ശ്രാവണ മാസത്തിന്റെ പ്രാധാന്യം

ശിവ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും ഈ മാസം നിറവേറ്റപ്പെടുന്നു. ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളില്‍ വ്രതമെടുത്താല്‍ ഫലങ്ങള്‍ പെട്ടെന്നുതന്നെ കൈവരുന്നു. വിവാഹ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്‌നങ്ങള്‍ എന്നിവ നീക്കാന്‍ ഉത്തമമാണ് ഈ കാലഘട്ടം. പ്രത്യേകിച്ച് അവിവാഹിതരായ പെണ്‍കുട്ടികള്‍ ഉത്തമ ഭര്‍ത്താവിനെ കിട്ടാനായി ശ്രാവണ മാസത്തില്‍ വ്രതം നോല്‍ക്കുന്നു. ഈ മാസത്തെ ആചാരങ്ങള്‍ പാലിക്കുന്നതിലൂടെ ഭക്തര്‍ക്ക് മരണശേഷം മോക്ഷം കൈവരുന്നു.

ശ്രാവണ മാസത്തിലെ തിങ്കളാഴ്ച

ശ്രാവണ മാസത്തിലെ തിങ്കളാഴ്ച

വിശ്വാസങ്ങള്‍ പ്രകാരം ശ്രാവണ മാസത്തിലെ തിങ്കളാഴ്ച നോമ്പ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി കണക്കാക്കപ്പെടുന്നു. അനുയോജ്യമായ ഒരു വരനെ ലഭിക്കുന്നതിന് അവിവാഹിതരായ പെണ്‍കുട്ടികള്‍ ഈ കാലയളവില്‍ മുഴുവന്‍ പരമേശ്വരനെ ആരാധിക്കുന്നു. നിങ്ങള്‍ 16 തിങ്കളാഴ്ചകള്‍ ഈ ഉപവാസം അനുഷ്ഠിച്ചാല്‍, പരമേശ്വരന്‍ നിങ്ങള്‍ക്ക് എല്ലാ അനുഗ്രഹങ്ങളും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. 16 ആഴ്ച വ്രതമെടുക്കുന്നതിനെ സോലഹ് സോമവാര്‍ വ്രതം എന്നും വിളിക്കപ്പെടുന്നു, ഇത് ഏറ്റവും പ്രതിഫലദായകമായ വ്രതങ്ങളില്‍ ഒന്നാണ്.

Most read:പരമേശ്വരന്റെ അനുഗ്രഹത്തിന് ഉത്തമകാലം; ശ്രാവണ മാസത്തില്‍ ഇവ ചെയ്യൂMost read:പരമേശ്വരന്റെ അനുഗ്രഹത്തിന് ഉത്തമകാലം; ശ്രാവണ മാസത്തില്‍ ഇവ ചെയ്യൂ

വ്രതത്തിന്റെ പ്രാധാന്യം

വ്രതത്തിന്റെ പ്രാധാന്യം

ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളില്‍ വ്രതം അനുഷ്ടിച്ച് പരമേശ്വരനെ ഭജിക്കുന്നത് അത്യുത്തമമാണ്. സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് അവിവാഹിതരായ സ്ത്രീകള്‍ക്ക് മാംഗല്യഭാഗ്യവും നല്ല കുടുംബജീവിതവും നേടിത്തരുന്നു. ചന്ദ്രദോഷ നിവാരണത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്നങ്ങള്‍ പരിഹരിക്കാനും കുടുംബത്തിന്റെ ഉന്നതിക്കായുമെല്ലാം ഈ നോമ്പ് അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവപ്രീതി നേടാന്‍ ഉത്തമ കാലഘട്ടമാണ് ശ്രാവണ മാസം. ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച ആരംഭിച്ച് 16 ആഴ്ച നീണ്ടുനില്‍ക്കുന്ന വ്രതം പ്രസിദ്ധമാണ്.

പൂജാവിധി

പൂജാവിധി

16 തിങ്കളാഴ്ചകളില്‍ പരിശുദ്ധമായ മനസ്സോടെയും സമര്‍പ്പണത്തോടെയും കൂടി വ്രതമെടുത്താല്‍ ഫലം സുനിശ്ചിതമാണ്. വ്രതദിനത്തിന്റെ തലേന്നായ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ മത്സ്യമാംസാദികള്‍ വെടിഞ്ഞ് വേണം വ്രതം ആരംഭിക്കാന്‍. ഞായറാഴ്ച രാത്രി അരിയാഹാരം ഒഴിവാക്കുക, ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമോ പഴങ്ങളോ കഴിക്കുക. തിങ്കളാഴ്ച ദിവസങ്ങളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വ്രതം ആരംഭിക്കുന്നു. പൂജാ സാമഗ്രികളും പൂജയ്ക്ക് ആവശ്യമായ വസ്തുക്കളുമായി നിങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പോകാം, അല്ലെങ്കില്‍ വീട്ടില്‍തന്നെ പൂജ നടത്താം. ശിവ വിഗ്രഹത്തില്‍ വെള്ളം ഒഴിച്ച് പൂജാസാമഗ്രികള്‍ ക്രമീകരിച്ച് പ്രാര്‍ത്ഥന നടത്തുക. നെറ്റിയില്‍ ഭസ്മവും കുങ്കുമവും തൊടുന്നത് നല്ലതാണ്. ഈ ദിവസം ഒരിക്കലൂണും അഭികാമ്യമാണ്. പിറ്റേദിവസം കുളിച്ച് തുളസീതീര്‍ഥം സേവിച്ച് നിങ്ങള്‍ക്ക് വ്രതം അവസാനിപ്പിക്കാവുന്നതാണ്.

Most read:2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?Most read:2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?

ആദ്യത്തെയും അവസാനത്തെയും തിങ്കളാഴ്ച

ആദ്യത്തെയും അവസാനത്തെയും തിങ്കളാഴ്ച

ആദ്യ തിങ്കള്‍: 2021 ജൂലൈ 26

രണ്ടാമത്തെ തിങ്കള്‍: 2021 ഓഗസ്റ്റ് 2

മൂന്നാമത്തെ തിങ്കള്‍: 2021 ഓഗസ്റ്റ് 9

നാലാമത്തെ തിങ്കളാഴ്ച: 1621 ഓഗസ്റ്റ് 16

ശ്രാവണ ശിവരാത്രി

ശ്രാവണ ശിവരാത്രി

ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി തീയതിയില്‍ ശ്രാവണ ശിവരാത്രി നോമ്പ് അനുഷ്ഠിക്കുന്നു. ഇത്തവണ 2021 ഓഗസ്റ്റ് 6 വെള്ളിയാഴ്ചയാണ് ഈ ദിവസം.

ചതുര്‍ദശി തീയതി ആരംഭിക്കുന്നത്: 2021 ഓഗസ്റ്റ് 6, വെള്ളിയാഴ്ച വൈകുന്നേരം 6.28 മുതല്‍

ചതുര്‍ദശി തീയതി അവസാനിക്കുന്നത്: 2021 ഓഗസ്റ്റ് 7 രാത്രി 7:11 വരെ

ശ്രാവണ ശിവരാത്രി തീയതി: 2021 ഓഗസ്റ്റ് 6, വെള്ളിയാഴ്ച

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

ശ്രാവണ ശിവരാത്രി പൂജാവിധി

ശ്രാവണ ശിവരാത്രി പൂജാവിധി

ചതുര്‍ദശി ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. പൂജാമുറിയില്‍ ശിവന്റെ വിഗ്രഹം സ്ഥാപിക്കുക. ചന്ദനത്തിരിയും വിളക്കും കത്തുക്കുക. പരമേശ്വര മന്ത്രങ്ങള്‍ ചൊല്ലുക. 1001 കൂവള ഇലകള്‍ അര്‍പ്പിക്കുക. വെള്ളമോ പാലോ ഉപയോഗിച്ച് രുദ്രാഭിഷേകം ചെയ്യുക. വെല്ലം, പാല്‍ എന്നിവയാല്‍ നിര്‍മിച്ച മധുരപലഹാരങ്ങള്‍ അര്‍പ്പിക്കുക.

English summary

Sraavana Somvar Vrat 2021 dates: Vrat Katha, Vrat Vidhi, Puja Vidhi, Rituals and Fasting Rules and significance in Malayalam

Sraavana Somvar Vrat 2021 dates: All Mondays (Somwar) of Sraavana month are considered highly auspicious for fasting. Know more about Vrat Katha, Vrat Vidhi, Puja Vidhi, Rituals and Fasting Rules and significance in Malayalam. Read on.
Story first published: Thursday, July 22, 2021, 9:53 [IST]
X
Desktop Bottom Promotion