Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ലക്ഷക്കണക്കിന് അമ്മമാരുടെ അനുഭവം; സന്താന സൗഭാഗ്യത്തിന് മണ്ണാറശാല ഉരുളി കമഴ്ത്തല്‍
വൈവാഹിത ജീവിതത്തിന്റെ പൂര്‍ണത എന്നത് സന്താന ലബ്ധി ആണെന്നാണ് ഒരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം സന്താന ലബ്ധിക്കായി ആദ്യം ചെയ്യേണ്ടത് നാഗങ്ങളെ പ്രസാദിപ്പിക്കുക എന്നതാണ്. നാഗാരാധനയ്ക്ക് പ്രശസ്തമായ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ഉരുളികമഴ്ത്തല് വഴിപാട് സന്താന ലഭിക്കു കാരണമാകും എന്നാണ് വിശ്വാസം.

മണ്ണാറശാല ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് മണ്ണാറശാല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍ ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ്.ക്ഷേത്ര നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പൂജാ വിധികള്‍ കൊണ്ടും ആചാരങ്ങള്‍കൊണ്ടും ഏറെ ശ്രേഷ്ഠമായ ക്ഷേത്രമാണ് മണ്ണാറശാല. കാടുകളാല്‍ സമ്പന്നമായി 30 ഏക്കര്‍ വിസ്തൃതിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുഖ്യപ്രതിഷ്ഠായായ നാഗങ്ങളെ കൂടാതെ ഉപപ്രതിഷ്ഠകളായി ശാസ്താവ്, ഭദ്രകാളി, ശിവന്, ഗണപതി, ദുര്‍ഗ്ഗ എന്നിവരുണ്ട്.
മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായി ഒരു നേരം മാത്രമേ ക്ഷേത്രത്തില്‍ ആചാരവിധിപ്രകാരമുള്ള പൂജയുള്ളൂ. കിഴക്കോട്ടു മുഖമുള്ള ക്ഷേത്രത്തില്‍ ആരാധിച്ചു വരുന്ന വിഗ്രഹത്തിന് അഞ്ചടി ഉയരമുണ്ട് എന്നതും ശ്രദ്ധേയം. മറ്റു ക്ഷേത്രങ്ങളില്‍ പുരുഷന്മാര് പ്രധാന പൂജാരികളാകുമ്പോള്‍ മണ്ണാറശാലയില്‍ സ്ത്രീകളാണ് പൂജാരികളാകുന്നത്.
വിശേഷദിവസങ്ങള്‍
തുലാം, കുംഭം, കന്നി മാസങ്ങളിലെ ആയില്യം നാള് ക്ഷേത്രത്തിലെ വിശേഷപ്പെട്ട ദിവസങ്ങളാണ്. എല്ലാ മാസത്തിലും ആയില്യം നാളില്‍ വിശേഷാല്‍ പൂജകള്‍ സംഘടിപ്പിക്കപ്പെടുന്നു. ശിവരാത്രിനാളിലെ സര്‍പ്പ പൂജ, നൂറും പാലും തുടങ്ങിയവ മണ്ണാറശാല അമ്മയുടെ പ്രത്യേക പൂജാവിധികളാണ്. പാല്, പഴം, പാല്‍പ്പായസം, പുറ്റും മുട്ടയും, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹങ്ങള്‍, ആള്‍രൂപങ്ങള്‍ എന്നിവ ക്ഷേത്രനടയില്‍ സമര്‍പ്പിക്കുക ഉത്തമമായി കണക്കാക്കുന്നു.
വിവാഹശേഷം നിശ്ചിത വര്‍ഷങ്ങള്‍ കഴിഞ്ഞ ദമ്പതിമാര്‍ സന്താന ലബ്ധിക്കായി ഇവിടെയെത്തി ഭക്ത്യാദരപൂര്‍വ്വം ഉരുളികമഴ്ത്തുന്നു. കുഞ്ഞുണ്ടായി കഴിഞ്ഞ് ദന്പതിമാര് ക്ഷേത്രത്തില്‍ എത്തി കമിഴ്ത്തിയ ഉരുളി നിവര്‍ത്തി പായസം വച്ച് നാഗങ്ങള്‍ക്ക് നിവേദിക്കുന്ന ചടങ്ങ് പ്രധാനമാണ്. സന്താന ലബ്ധിക്കുള്ള നന്ദി സൂചകമായാണ് ഇങ്ങനെ ചെയ്യുന്നത്. വിശ്വാസത്തിന്റെ ചുവടുപിടിച്ച് നൂറുകണക്കിന് ആളുകളാണ് ദിവസവും ക്ഷേത്രത്തിലേക്ക് എത്തുന്നത്.
കാവും കുളവും നിറഞ്ഞ ഈ പ്രദേശം കണ്ടു തൊഴുമ്പോള്‍ തന്നെ മനസ് കുളിര്‍ക്കും എന്നതാണ് വാസ്തവം. എല്ലാമാസവും തുടര്‍ച്ചയായി ക്ഷേത്രത്തില്‍ എത്തി പൂജകളും മറ്റും ചെയ്യുന്നത് വീടിനു അഭിവൃദ്ധി ഉണ്ടാക്കുമെന്നാണ് പറയുന്നത്. പഴയ തറവാടുകളില്‍ നിന്നും നാഗ പ്രതിഷ്ഠകള്‍ ആവാഹിച്ചു ഇവിടെ കുടിയിരുത്തുന്ന പതിവുണ്ട്. അങ്ങനെ ചെയ്യുന്നവര്‍ മുറതെറ്റാതെ ആണ്ടോടാണ്ട് ഇവിടെ എത്തി നാഗങ്ങളെ വണങ്ങേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
