Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
മര്യാദ പുരുഷോത്തന്റെ ഗുണങ്ങള്‍: ശ്രീരാമന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം
രാമകഥയായ രാമായണം രചിച്ച വാല്മീകി മഹര്‍ഷി ഒരിക്കല്‍ നാരദ മുനിയോട് ഈ ലോകത്ത് എല്ലാ സത്ഗുണങ്ങളും തികഞ്ഞ, എല്ലാ ജീവിത ധര്‍മ്മങ്ങളും അനുഷ്ഠിച്ച, സത്യസന്ധനും കൃതജ്ഞതയുള്ളവനും വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നവനും അറിവും ക്ഷമയും ഉള്ളവനും ദേഷ്യത്തെ നിയന്ത്രിക്കാന്‍ കഴിയുന്നവനും അഹങ്കാരമില്ലാത്തവനും അങ്ങനെ യഥാര്‍ത്ഥത്തില്‍ മഹാനായ ഒരു വ്യക്തി ഉണ്ടോയെന്ന് ചോദിച്ചു. ഇതിന് മറുപടിയായി നാരദ മുനി ഹ്രസ്വമായി നൂറുവരികളില് രാമകഥ വിവരിച്ചു. ഇത് പിന്നീട് വാല്മീകി രാമായണ മഹാകാവ്യമായി ചമച്ചുവെന്നാണ് പുരാണം പറയുന്നത്.

ത്രിമൂര്‍ത്തികളിലൊരാളായ ഭഗവാന് വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമന് ഭൂമിയില്‍ അവതരിക്കുന്നത്. ശ്രീ രാമനെന്നും രാമചന്ദ്രനെന്നുമെല്ലാം പേരുള്ള രാമന് മര്യാദ പുരുഷോത്തമന് എന്നാണ് വിശേഷണം. എല്ലാ ഗുണങ്ങളും തികഞ്ഞവന്, അല്ലെങ്കില്‍ ആദരീണയരില് ഏറ്റവും ശ്രേഷ്ഠന് എന്നെല്ലാമാണല്ലോ മര്യാദ പുരുഷോത്തമന് എന്ന വാക്കിന്റെ അര്‍ത്ഥം. എന്തുകൊണ്ടാണ് രാമനെ മര്യാദ പുരുഷോത്തമന് എന്ന് വിളിക്കുന്നത് എന്ന് നോക്കാം.
മര്യാദ പുരുഷോത്തമന്
മര്യാദ, പുരുഷോത്തമന് എന്നീ രണ്ടുവാക്കുകള്‍ ചേരുന്നതാണ് ഈ വിശേഷണം. മര്യാദയെന്നാല്‍ കുലീനത, മഹത്വം എന്നാണ് അര്‍ത്ഥം. എല്ലാ സാഹചര്യങ്ങളിലും ധാര്‍മ്മികവും സന്മാര്ഗ്ഗികവുമായ മൂല്യങ്ങള്‍ വെച്ചുപുലര്ത്തന്നവരാണ് മര്യാദയുള്ളവര്‍. പുരുഷോത്തമന് എന്ന വാക്കും പുരുഷന്, ഉത്തമന് എന്നീ വാക്കുകള്‍ കൂടിച്ചേര്‍ന്ന് ഉണ്ടായതാണ്. ഉത്തമ പുരുഷന് തന്നെയാണ് പുരുഷോത്തമന്.
രാമനെ മര്യാദ പുരുഷോത്തമനാക്കുന്ന ഗുണങ്ങള്‍
ജീവിത സാക്ഷാത്കാരത്തിനായി ഒരു വ്യക്തി എങ്ങനെ ആയിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമായാണ് ഹിന്ദു പുരുണം രാമനെ അവതരിപ്പിക്കുന്നത്. സത്യസന്ധത, ധാര്‍മ്മികത, നീതി എന്നിവയുടെ ആള്‍രൂപമാണ് രാമന്. മര്യാദ പുരുഷോത്തമന് എന്ന് രാമനെ വിളിക്കുന്നത് വെറുതെയല്ല. ഏതൊരാളും നേടാന്‍ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യഗുണങ്ങളും ഉള്ള ആളായിരുന്നു രാമന് എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആണ് ആ വിശേഷണം. വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധതയും ദയയും പുലര്‍ത്തി അഭിമാനത്തോടെ ജീവിക്കാന്‍ രാമകഥ ഓരോ മനുഷ്യനും പ്രചോദനമാണ്. ജീവിതത്തില്‍ ധര്‍മ്മം, സ്നേഹം, നീതി എന്നിവയ്ക്കുള്ള പ്രാധാന്യമാണ് രാമായണം പഠിപ്പിക്കുന്നത്.
തന്റെ ജീവിതത്തിലൂടെ രാമന് ഓരോ മനുഷ്യനെയും ഓര്‍മ്മപ്പെടുത്തുന്ന ധര്‍മ്മങ്ങളും മൂല്യങ്ങളും ഗുണങ്ങളും എന്തെല്ലാമാണെന്ന് നോക്കാം.
പുത്രധര്‍മ്മം: പുത്രനെന്ന നിലയില്‍ ധര്‍മ്മാനുഷ്ഠാനത്തില്‍ രാമനോളം മറ്റാരുമില്ല പുരാണത്തില്‍. പിതാവായ ദശരഥ മാഹാരാജാവ് ഭാര്യായ കൈകേയിക്ക് നല്കിയ വാക്ക് പൂര്‍ത്തിയാക്കാനായി 14 വര്‍ഷത്തെ കാനനവാസം സന്തോഷത്തോടെ സ്വീകരിച്ചയാളാണ് രാമന്. സ്വന്തം പിതാവിനോടും കുടുംബത്തോടുമുള്ള ധര്‍മ്മമാണ് രാമന് ഇവിടെ ഉയര്‍ത്തിക്കാട്ടുന്നത്.
സഹോദര സ്നേഹം: രാമനെ രാജാവായി വാഴിക്കാനുള്ള ദശരഥന്റെ തീരുമാനത്തിനിടയിലാണ് കൈകേയി തന്റെ പഴയ വരം ഓര്‍ത്തെടുത്ത് രാമനെ കാട്ടിലേക്ക് അയക്കാന്‍ ദശരഥനോട് ആവശ്യപ്പെടുന്നത്. ഇവിടെ മുന്നിലുള്ള രാജാവിന്റെ സ്ഥാനം സഹോദരനായ ഭരതന് വിട്ടുകൊടുക്കാന്‍ അല്‍പ്പം പോലും മടിക്കാതെയാണ് രാമന് സുഖസൗകര്യങ്ങള്‍ ത്യജിച്ച് കാനനവാസത്തിന് പോകുന്നത്. രാമനിലെ സഹോദരസ്നേഹത്തിന്റെ ആഴമാണ് ഈ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നത്.
സംരക്ഷകനായ ഭര്‍ത്താവ്: രാവണനില്‍ നിന്നും സീതയെ രക്ഷിക്കാന്‍ ഏത് സാഹസത്തിനും തയ്യാറാകുന്ന രാമനെയാണ് രാമായണത്തില്‍ കാണുന്നത്. സീതയുടെ അഭിമാനം സംരക്ഷിക്കുന്നതിന് സാധിക്കുന്നതെല്ലാം രാമന് ചെയ്യുന്നുണ്ട്. ഭാര്യയോടുള്ള ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന, ഭാര്യയ്ക്ക് സംരക്ഷണമൊരുക്കുന്ന ഉത്തമ ഭര്‍ത്താവാണ് ഇവിടെ രാമന്.
രാജാവെന്ന നിലയിലുള്ള നീതി നിര്‍വ്വഹണം: രാജ്യത്തിന്റെ സുരക്ഷയ്ക്കും സുഖത്തിനും വേണ്ടി എല്ലാ സുഖങ്ങളും പരിത്യജിച്ചവനാണ് രാമന്. ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്നും വ്യക്തിപരമായ സന്തോഷത്തിലുപരിയായി പ്രജകളുടെയും രാജ്യത്തിന്റെയും ക്ഷേമമാണ് രാജധര്‍മ്മമെന്നും രാമന് സ്വജീവിതത്തിലൂടെ കാണിച്ചുതരുന്നു.
സുഹൃത്തിനോടുള്ള വിശ്വസ്തത: സുഗ്രീവനോടും ഹനുമാനോടും മറ്റുള്ളവരോടും രാമനുള്ള സൗഹൃദം പരസ്പര ബഹുമാനത്തിലും തുല്യതയിലും അധിഷ്ഠിതമാണ്. സമൂഹത്തില്‍ ഇവരുടെ സ്ഥാനമോ മാനമോ നോക്കിയല്ല രാമന് സൗഹൃദം സ്ഥാപിക്കുന്നത്.
ധര്‍മ്മത്തിന്റെ മൂര്‍ത്തീരൂപം: രാവണനെ കൊന്ന് ലോകത്തെ തിന്മയില് നിന്നും രക്ഷിക്കുക എന്നതായിരുന്നു രാമന്റെ ജീവിത ധര്‍മ്മം. നന്മയുടെയും ആത്മീയതയുടെയും സംരക്ഷനാണ് ഇവിടെ രാമന്. രാവണന്റെ വധത്തിലൂടെ ലോകത്തിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കുകയും ലോക സമാധാനം വീണ്ടെടുക്കുകയുമാണ് രാമന് ചെയ്തത്.



Click it and Unblock the Notifications