Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
ഹിന്ദുക്കള്‍ മൃതദേഹം ദഹിപ്പിക്കുന്നത് എന്തുകൊണ്ട്, അതിന് പിന്നിലെ വിശ്വാസമെന്താണ്?
ലോകത്തിന്റെ പല സ്ഥലങ്ങളിലും മൃതദേഹം സംസ്കരിക്കുന്നത് പല രീതികളിലാണ്. ഇന്ത്യയിലും പല മതവിഭാഗങ്ങള്‍ക്കും അവരുടേതായ അന്ത്യകര്‍മ്മ ആചാരങ്ങളും മൃതദേഹം സംസ്കരിക്കുന്ന രീതികളും ഉണ്ട്. ഹിന്ദുക്കള്‍ പൊതുവേ മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്യുന്നത്. അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം ചിതയില്‍ കത്തിക്കുന്നതിനെയാണ് ദഹിപ്പിക്കല്‍ എന്നുപറയുന്നത്. ഹിന്ദുക്കള്‍ക്ക് പുറമേ ജൈനമതവും ദഹനം ആണ് പിന്തുടരുന്നത്.

പണ്ടുകാലങ്ങളില്‍ ചന്ദനത്തടിയിലായിരുന്നു ചിത തയ്യാറാക്കിയിരുന്നത്. അക്കാലത്ത് നദീതീരങ്ങളിലായിരുന്നു ശവദാഹം നടത്തിയിരുന്നത്. പിന്നീടത് വീട്ടുവളപ്പുകളിലേയ്ക്കും ഇപ്പോള്‍ ശ്മാശനങ്ങളിലേയ്ക്കും ശവസംസ്കാര ചടങ്ങുകള്‍ മാറി.
എന്തുകൊണ്ടാണ് ഹിന്ദുക്കള്‍ മൃതദേഹം ദഹിപ്പിക്കുന്നത്
ദൈവം അവനവന്റെ ഉള്ളിലാണ് വസിക്കുന്നതെന്ന വിശ്വാസമാണ് ഹിന്ദുക്കള്‍ പിന്തുടരുന്നത്. ഉള്ളിലുള്ള ഈ ദൈവസത്തയെ അറിയുകയെന്നതാണ് ജീവിതത്തിന്റെ ലക്ഷ്യമെന്നും കരുതപ്പെടുന്നു. ഹിന്ദുക്കള്‍ പുനര്ജന്മത്തില് വിശ്വസിക്കുന്നവരാണ്. ഒരാള്‍ മരിക്കുമ്പോള്‍ അവരുടെ ആത്മാവ് മറ്റൊരു ശരീരത്തില്‍ വീണ്ടും ജന്മമെടുക്കുന്നു എന്നാണ് വിശ്വാസം.
ഭൗതികമായ ശരീരം മരിച്ചാലും ആത്മാവിന് മരണമില്ലെന്നും പരമചൈതന്യത്തില്‍ ലയിക്കുന്നത് വരെ അത് പല ശരീരങ്ങളിലൂടെയുള്ള യാത്ര തുടരുന്നുവെന്നും കരുതപ്പെടുന്നു. അനവധി ജീവിത യാത്രകളിലൂടെ മാത്രമേ ഈ ലക്ഷ്യം നിറവേറപ്പെടുന്നുള്ളു. അതേസമയം ഓരോ മരണങ്ങളിലൂടെയും ആത്മാവ് ബ്രഹ്മത്തിലേയ്ക്ക് കൂടുതല്‍ അടുക്കുന്നു. ഈ ജന്മത്തിലെ പ്രവൃത്തികള്‍ അഥവാ കര്‍മ്മം അടുക്ക ജന്മത്തെ സ്വാധീനിക്കും.
മൃതശരീരം ദഹിപ്പിച്ചതിന് ശേഷം എന്ത് സംഭവിക്കും
മരണശേഷം, ഭൗതിക ശരീരം ഉപയോഗശൂന്യമാകുന്നു. ഏറ്റവും വേഗത്തില്‍ ആത്മാവിനെ ശരീരത്തില്‍ നിന്നും മോചിപ്പിക്കുന്നതിനും പുനര്‍ജനി വേഗത്തിലാക്കുന്നതിനും ഉള്ള വഴിയാണ് മൃതദേഹം ദഹിപ്പിക്കല്‍. പണ്ടുകാലങ്ങളില്‍ ഗംഗ രപോലുള്ള പുണ്യനദികളുടെ തീരങ്ങളിലാണ് ശവദാഹം നടന്നിരുന്നത്. ഇപ്പോള്‍ വീടുകളിലോ ശ്മശാനങ്ങളിലോ ശവദാഹം നടന്നാലും ചിതാഭസ്മം ഗംഗ പോലുള്ള പുണ്യനദികളില്‍ ഒഴുക്കാറുണ്ട്.
ഹിന്ദു വിശ്വാസം അനുസരിച്ച് അഗ്നിദേവന് ഭൗതിക വസ്തുക്കള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാറുണ്ട്. അഗ്നി എല്ലാം ശുദ്ധമാക്കുന്നുവെന്നാണ് വിശ്വാസം. മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ശരീരം അഗ്നിദേവന് സമര്‍പ്പിക്കുന്നു എന്നാണ് സങ്കല്‍പ്പം. മനുഷ്യശരീരം ഭൂമി, വായു, ജലം, അഗ്നി, ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്. ശരീരം ദഹിപ്പിക്കുമ്പോള്‍ പഞ്ചഭൂതങ്ങളും അതാത് ഉറവിടത്തിലേയ്ക്ക് തിരിച്ചെത്തുന്നു.
അന്ത്യകര്‍മ്മങ്ങള്‍ എന്തിനാണ്
ഒരു കര്മ്മിയുടെയോ പുരോഹിതന്റെയോ നേതൃത്വത്തില്‍ നാമജപങ്ങളോടെ മരിച്ചയാളുടെ മൂത്ത പുത്രനാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നത്. ഭൗതിക ശരീരം ഉപേക്ഷിച്ച ആത്മീയ യാത്ര തുടരാന്‍ ആത്മാവിനെ പ്രേരിപ്പിക്കുകയാണ് അന്ത്യകര്‍മ്മങ്ങളുടെ ലക്ഷ്യം.
സംസ്കാരത്തിന് ശേഷമുള്ള ചടങ്ങുകള്‍
സംസ്കാരത്തിന് ശേഷം ഓരോ സ്ഥലങ്ങളിലും പല തരത്തിലുള്ള ആചാരങ്ങളാണ് നടക്കുക. സഞ്ചയനം, അടിയന്തരം, നാല്‍പ്പത്തൊന്ന് എന്നിങ്ങനെ പല പേരുകളില്‍ ഇത് അറിയപ്പെടുന്നു. ഈ സമയത്ത് പല തരത്തിലുള്ള പൂജകളും ചടങ്ങുകളും നടത്തപ്പെടും. മരിച്ചയാളുടെ ആത്മാവ് മരണത്തിന് ശേഷം കുറച്ച് ദിവസങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കിടയില്‍ തന്നെ ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനുശേഷം പുനര്‍ജനിയിലേയ്ക്കുള്ള യാത്ര തുടരും.
മൃതദേഹം ദഹിപ്പിക്കുന്ന പതിവ് ഇപ്പോള്‍ ഹിന്ദു മതങ്ങളെ കൂടാതെ സിഖ് മതവും ബുദ്ധ മതവും മറ്റ് മതങ്ങളും പിന്തുടരുന്നുണ്ട്. പാരിസ്ഥിതിക ആഘാതം വളരെ കുറവാണെന്നത് കൊണ്ടുതന്നെ മറ്റ് മതസ്ഥരും മൃതദേഹം ദഹിപ്പിക്കുന്ന രീതി അവലംബിക്കുന്നുണ്ട്.



Click it and Unblock the Notifications