Latest Updates
-
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച
ഈശ്വരാനുഗ്രഹവും ഐശ്വര്യവും ഉണ്ടാകാന്‍ ഏതൊക്കെ ദൈവങ്ങളെ ആരാധിക്കണം?
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പിറവി കൊണ്ട, ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ മതങ്ങളിലൊന്നാണ് ഹിന്ദുത്വം. കേവലമൊരു മതം എന്നതിലുപരിയായി നിരവധി ആത്മീയ, അധ്യാത്മിക ദര്‍ശനങ്ങളും തത്വചിന്തകളും ആചാരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ധര്‍മ്മാചരണ രീതിയാണ് ഹിന്ദുത്വമെന്നും പറയാം. നിരവധി ദേവതകളും ദേവന്മാരും ഉള്‍ക്കൊണ്ട ആരാധനാരീതിയും ഹിന്ദുമതത്തിന്റെ പ്രത്യേകതയാണ്.

ഹിന്ദു വിശ്വാസം അനുസരിച്ച് ഒരു ആഴ്ചയിലെ ഓരോ ദിവസവും ഒരു ദേവത അല്ലെങ്കില്‍ ദേവന്റെ ആരാധനയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. കുടുംബങ്ങളിലെ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ആരോഗ്യവും സന്തോഷവും വര്‍ദ്ധിക്കുന്നതിനായി ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ പ്രത്യേക ആചാരങ്ങളും പൂജകളും സമര്‍പ്പിക്കേണ്ടതായുണ്ട്.
ഈശ്വരാനുഗ്രഹം സിദ്ധിക്കുന്നതിനായി ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ അതത് ദൈവങ്ങളുടെ ക്ഷേത്രങ്ങള്‍ ദര്‍ശിക്കുകയും പൂജകള്‍ ചെയ്യുകയും മന്ത്രങ്ങള്‍ ജപിക്കുകയും ഉപവാസങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. ഹിന്ദുമതത്തില്‍ തന്നെ ഇന്ത്യയില്‍ പലയിടത്തും ആരാധനാവിധികളും ആചാരങ്ങളും വ്യത്യാസമാണെങ്കിലും ഓരോ ദേവന്മാരുടെയും ദേവതമാരുടെയും ദിവസങ്ങളും ആരാധനാവിധികളും സംബന്ധിച്ച ചില പൊതുവ കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ഓരോ ദിവസങ്ങളും ആ ദിവസം ആരാധിക്കേണ്ട ദൈവങ്ങളും
- ഞായറാഴ്ച- സൂര്യദേവന്
- തിങ്കളാഴ്ച- മഹാദേവന്
- ചൊവ്വാഴ്ച- ഹനുമാന്
- ബുധനാഴ്ച- ഗണപതി
- വ്യാഴാഴ്ച- മഹാവിഷ്ണു
- വെള്ളിയാഴ്ച- ലക്ഷ്മീ ദേവി
- ശനിയാഴ്ച- ശനിദേവന്
ഓരോ ദിവസവും അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍
ഞായറാഴ്ച: സൂര്യന്റെ ദിവസമാണ് ഞായറാഴ്ച. ഞായറാഴ്ച ദിവസം വിശ്വാസികള്‍ സൂര്യദേവനെ പ്രാര്‍ത്ഥിക്കുകയും ജലതര്‍പ്പണം നടത്തുകയും ചെയ്യുന്നു. ഞായറാഴ്ച ദിവസം ഉപവസിക്കുന്നവര്‍ക്ക് ആയൂരാരോഗ്യവും വിജയവും ഉണ്ടാകുമെന്നാണ് വിശ്വാസം.
തിങ്കളാഴ്ച: മഹാദേവനെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങളാണ് തിങ്കളാഴ്ച ചെയ്യേണ്ടത്. മഹാദേവന്റെ അനുഗ്രഹത്തിനായും ദീര്‍ഘമാംഗല്യത്തിനായും കുടുംബങ്ങളില്‍ സമാധാനവും ഐശ്വര്യവും വര്ദ്ധിക്കുന്നതിനായും തിങ്കളാഴ്ച ദിവസം വ്രതമെടുക്കുന്നവര്‍ നിരവധിയാണ്. ഈ ദിവസം ശിവലിംഗത്തില്‍ പാലഭിഷേകവും ജലാഭിഷേകവും നടത്തുന്നത് ശുഭകരമായി കരുതുന്നു. തിങ്കളാഴ്ച ദിവസം ശിവക്ഷേത്രങ്ങളില്‍ കൂവളമാല സമര്‍പ്പിക്കുന്നതും നല്ലതാണ്.
ചൊവ്വാഴ്ച: ചൊവ്വാഴ്ച ദിവസം ഹനുമാനെയാണ് ആരാധിക്കേണ്ടത്. ഹനുമാന് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകളും അര്‍ച്ചനകളും നടത്തുകയും സിന്ദൂരവും മധുരങ്ങളും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ ദുഷ്ടശക്തികളില്‍ നിന്ന് മോചനം നേടാനും ശരീരത്തിനും മനസ്സിനും ശക്തി കൈവരുകയും ചെയ്യുമെന്നാണ് വിശ്വാസം.
ബുധനാഴ്ച: വിഘ്നവിനാശകനായ ഗണപതി ഭഗവാനെയാണ് ബുധനാഴ്ച ദിവസങ്ങളില്‍ ആരാധിക്കേണ്ടത്. ബുധനാഴ്ചകളില്‍ വിശ്വാസികള്‍ മോദകവും കറുകയും ഗണപതിക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. ഗണപതിയുടെ അനുഗ്രഹമുണ്ടെങ്കില്‍ ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകുമെന്നും തടസ്സങ്ങള്‍ നീങ്ങുമെന്നുമാണ് വിശ്വാസം.
വ്യാഴാഴ്ച: മഹാവിഷ്ണുവിന്റെ ദിവസമാണ് വ്യാഴാഴ്ച. മഹാവിഷ്ണുവിന്റെ കൃഷ്ണാവതാരത്തെയാണ് വ്യാഴാഴ്ച ആരാധിക്കുന്നത്. ഗുരുവായൂര്‍ ഉള്‍പ്പടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ വ്യാഴാഴ്ച വളരെ വിശേഷപ്പെട്ട ദിവസമാണ്. ഈ ദിവസം കൃഷ്ണന് മഞ്ഞവസ്ത്രങ്ങളും മഞ്ഞ നിറത്തിലുള്ള പലഹാരങ്ങളും പുഷ്പങ്ങളും സമര്‍പ്പിക്കുന്നത് ഐശ്വര്യകരമായാണ് കരുതപ്പെടുന്നത്. സ്ഥിരമായി കൃഷ്ണനെ ഭജിച്ചാല്‍ സമ്പത്തും സന്തോഷവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.
വെള്ളിയാഴ്ച: വെള്ളിയാഴ്ച ദേവീപൂജയ്ക്ക് പ്രസിദ്ധമായ ദിവസമാണ്. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് ലക്ഷ്മീദേവി. ഭക്തര്‍ ഈ ദിവസം ലക്ഷ്മീപൂജ നടത്തുകയും താമരയിതളുകളും പലഹാരങ്ങളും ദേവിക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നു.
ശനിയാഴ്ച: ശനിദേവനെയാണ് ശനിയാഴ്ച ദിവസങ്ങളില്‍ ആരാധിക്കുന്നത്. ജാതകത്തില്‍ ശനിദോഷമുണ്ടെങ്കില്‍ അത് അകലാന്‍ ശനിയാഴ്ച ദിവസങ്ങളില്‍ ശനിദേവനെ ഭജിച്ചാല്‍ മതിയെന്നാണ് വിശ്വാസം. ദുഷ്ടശക്തികളില്‍ നിന്ന് മോചനം നേടാനും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുമായി ഇന്നേദിവസം ആളുകള്‍ ശനിദേവന് എള്ളും എണ്ണയും സമര്‍പ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
