Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
വിവാഹം വേഗം നടക്കും, തകരുകയും ചെയ്യും; വജ്രം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നവരത്നങ്ങള്‍ ധരിക്കുന്നത് ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരുമെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ തങ്ങളുടെ ജനന തീയതി, നാള് എന്നിവയെ അടിസ്ഥാനമാക്കി രത്നമാണ് വാങ്ങി ധരിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ നവരത്നങ്ങളുടെ കൂട്ടത്തില്‍ പ്രത്യേക സ്ഥാനമുള്ള വജ്രം ധരിച്ചാല്‍ മറ്റ് രത്നങ്ങള്‍ നല്കുന്നതിനേക്കാള് മികച്ച ഫലം ലഭിക്കുമെന്നാണ് പറയുന്നത്. ഗ്രീക്ക് വിശ്വാസ പ്രകാരം സൗന്ദര്യ ദേവതയായ വീനസിനെ പ്രതിനിധീകരിക്കുന്ന രത്നമാണിത്. ശുക്രന്റെ രത്നമായാണ് ഭാരതീയ ജ്യോതിഷത്തില്‍ വജ്രം അറിയപ്പെടുന്നത്. പ്രണയസാഫല്യം, വിവാഹതടസങ്ങള്‍ മാറല്‍ എന്നിവയ്ക്ക് ഇത് ഉത്തമമാണ്.

വജ്രം ധരിച്ചാലുള്ള ഗുണങ്ങള്‍
വെള്ളനിറത്തിലുള്ള വജ്രങ്ങളാണ് ഏറ്റവും ശ്രേഷ്ഠമെന്ന് കരുതപ്പെടുന്നത്. ഇത് ജീവിതത്തെ പ്രകാശമാനമാക്കും. എന്നാല്‍, ഭാരതീയ ജ്യോതിഷ-രത്നശാസ്ത്രം അനുസരിച്ച് വജ്രം എല്ലാവര്ക്കും തന്നിഷ്ട പ്രകാരം ധരിക്കാവുന്ന രത്നമല്ല. ജാതകത്തില്‍ ശുക്രന് ദുര്‍ബലനായാല്‍ ജ്യോതിഷികള്‍ വജ്രധാരണം കൊണ്ട് മികച്ച ഫലങ്ങള്‍ ലഭിക്കുമെന്ന് പറയുന്നു. ഇതിലൂടെ വിവാഹം വേഗം നടക്കാനും ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ പരിഹരിച്ച് ഊഷ്മളതയും സ്നേഹവും തിരിച്ചു പിടിക്കാനും കഴിയുമെന്നാണ് വിശ്വാസം.
എന്നാല്‍ ഇത് മാത്രമല്ല, വജ്രം നല്കുന്ന നേട്ടങ്ങള്‍. വജ്രം ധരിക്കുന്ന വ്യക്തിക്ക് പലവിധ രോഗശാന്തിയും ലഭിക്കുന്നു. ഹോര്‍മോണ്‍ തകരാറുകള്‍ക്കുള്ള പ്രതിവിധി കൂടിയാണിത്. ലൈംഗിക രോഗങ്ങള്‍, ലൈംഗിക വിരക്തി എന്നിവ മാറാനും ശരീരപുഷ്ടിക്കും സൗന്ദര്യ വര്‍ദ്ധനവിനും വജ്രധാരണം സഹായിക്കും എന്നൊരു വിശ്വാസം കൂടി നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, തൊഴിലില്‍ അഭിവൃദ്ധിയുണ്ടാകാനും ഈ രത്നം സഹായിക്കുന്നു. വജ്രം പച്ച പിടിപ്പിക്കുന്ന പ്രധാന തൊഴില്‍ മേഖലകള്‍ ഫാഷന്‍, സിനിമ, ബ്യൂട്ടിപാര്‍ലറുകള്‍, , വസ്ത്ര-ആഭരണ വ്യാപാരം, ഗൈനക്കോളജി എന്നിവയെല്ലാമാണ്.
ദോഷങ്ങള്‍
എന്നാല്‍ ഗുണം പോലെ ദോഷങ്ങളുമുണ്ട് ഈ രത്നത്തിന്. ജാതക പ്രകാരം അനുയോജ്യമല്ലാത്തവര്‍ വജ്രം ധരിച്ചാല്‍ ദാമ്പത്യ ജീവിത തകര്‍ച്ചയാണ് ഫലം. സൗന്ദര്യത്തെ ബാധിക്കുകയും വിരഹം, അലസത, മടി, ശത്രുശല്യം എന്നിവയെ ബാധിക്കുകയും ചെയ്യും.വിദ്യാഭ്യാസ കാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും യാതൊരു കാരണവശാലും വജ്രം ധരിക്കരുതെന്നാണ് ശാസ്ത്രം പറയുന്നത്. പഠനത്തില്‍ നിന്നും ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് തിരിയാന്‍ ഇത് കാരണമാക്കും.
ട്രെന്‍ഡിന് ധരിക്കാമോ?
വജ്രം പതിപ്പിച്ച താലി ധരിക്കുന്നത് ഇന്ന് ഒരു ട്രെന്‍ഡ് ആണ്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നതിന് മുന്‍പായി ജാതക പ്രകാരം അനുയോജ്യമാണോ എന്ന് ഉറപ്പാക്കുക. അല്ലാത്തപക്ഷം ഗുണത്തേക്കാളേറെ ദോഷഫലമായിരിക്കും ഉണ്ടാവുക. വിധി പ്രകാരം വജ്രം ധരിക്കുന്നവര്‍ക്ക് മികച്ച ഗുണഫലം ലഭിക്കണം എങ്കില്‍ ആഭരണങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന വജ്രം ശരീരത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ ധരിക്കണം. വിധിപ്രകാരം വജ്രം ധരിച്ചാല്‍ ധരിക്കാന്‍ തുടങ്ങുന്ന അന്ന് മുതല്‍ അനുകൂല മാറ്റങ്ങള്‍ കണ്ടു തുടങ്ങും. വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നില്ല എങ്കില്‍ ആര്‍ക്കും ഇപ്പോഴും വജ്രം ധരിക്കാം. വജ്രാഭരണങ്ങള്‍ എല്ലാക്കാലത്തും പ്രൗഢിയുടെ മുഖമുദ്രയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications