Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ജീവിതത്തില്‍ സന്തോഷം ഉണ്ടാകണമെങ്കില്‍ ഇക്കാര്യങ്ങള്‍ തിരിച്ചറിയണം
പണവും പ്രതാപവും ഉണ്ടായിട്ടെന്താ, സന്തോഷവും സമാധാനവും ഇല്ലെങ്കില്‍ എല്ലാം പോയില്ലേ എന്ന് ആളുകള്‍ പറയാറുണ്ട്. പല ധനികരുടെയും ജീവിതവും അതിന് ഉദാഹരണമായി ചൂണ്ടിക്കാറുണ്ട്. ജീവിതത്തില്‍ സമ്പത്തിനേക്കാളും അധികാരത്തേക്കാളും വലുത് സന്തോഷവും സമാധാനവും തന്നെയാണ്. പക്ഷേ സമ്പത്തും അധികാരവും നേടുന്നതിനേക്കാള്‍ പ്രയാസമാണ് സന്തോഷവും സമാധാനവും നേടല്‍. ഓരോ വര്‍ഷവും കടന്നുപോകുമ്പോള്‍ നമ്മള് എന്തെല്ലാം നേടി എന്നതിനേക്കാള്‍ എത്രനിമിഷങ്ങള്‍ സന്തോഷത്തോടെ ജീവിച്ചു എന്നത് മാത്രമായിരിക്കും നമ്മുടെ ജീവിതത്തിന് മൂല്യമേകുക.

2025-ല്‍ സന്തോഷവും സമാധാനവും വേണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേരുണ്ടാകും. അതിന് ചില തീരുമാനങ്ങളും പ്രതിജ്ഞകളും എടുത്തവരുമുണ്ടാകും. എങ്കിലും ഈ വര്‍ഷം സന്തോഷത്തോടെ ജീവിക്കാനുള്ള മറ്റുചില ഉപായങ്ങള്‍ കൂടി നോക്കാം.
സന്തോഷം ഉണ്ടാകുന്നതെങ്ങനെ
സന്തോഷത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് കൊണ്ടാണ് പലപ്പോഴും നമുക്ക് സന്തോഷിക്കാന്‍ കഴിയാത്തത്. നമ്മുടെ സന്തോഷം നമ്മുടെ കയ്യിലാണ് എന്ന് തിരിച്ചറിയുകയും സന്തോഷം കണ്ടെത്താനുള്ള വഴികള്‍ തിരിച്ചറിയുകയും വേണം. നമ്മുടെ ഉള്ളില്‍ നിന്ന് തന്നെയാണ് സന്തോഷം വരുന്നതെന്ന് തിരിച്ചറിയണമെന്ന് പണ്ഡിതര്‍ പറയുന്നു. ഈശ്വരനെ തേടി അലയുന്നവര്‍ സ്വന്തം ഉള്ളിലേക്കാണ് നോക്കേണ്ടതെന്നും ഈശ്വരന് കുടികൊള്ളുന്നത് നമ്മുടെ ഉള്ളില്‍ തന്നെയാണെന്നും പുരാണങ്ങള്‍ അടക്കം പറയുന്നു. അപ്പോള്‍ സന്തോഷും നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്ന ഈശ്വരചൈനത്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ഉള്ളിലെ ഈശ്വരനെ പ്രീതിപ്പെടുത്തിയാല്‍ സന്തോഷമുണ്ടാകുമെന്ന് ചുരുക്കും.
ഉള്ളിലെ ഈശ്വരചൈതന്യത്തെ എങ്ങനെ പ്രീതിപ്പെടുത്താം
പൂര്‍ണ്ണമായും ഭഗവാന് സമര്‍പ്പിക്കുക എന്നതാണ് നമ്മുടെ ഉള്ളിലുള്ള ഈശ്വരനെ പ്രീതിപ്പെടുത്താനുള്ള ഒരു വഴി. ശരണം ഭഗവാന് മാത്രമാണെന്ന് തിരിച്ചറിഞ്ഞ് സ്വയം സമര്‍പ്പിച്ചാല്‍ കഠിനദുഃഖങ്ങള്‍ പോലും നമ്മളെ സങ്കടപ്പെടുത്തില്ല. ഈശ്വര വിശ്വാസത്തിന് മുമ്പില്‍ ഇളകാത്ത ദുഃഖപര്വ്വങ്ങളില്ല. പക്ഷേ ഈശ്വരവിശ്വാസം കുറഞ്ഞാല്‍ ദുഃഖങ്ങള്‍ നമ്മളെ കീഴ്പ്പെടുത്തും. ഭഗവാന് തന്നെ കൈവിടില്ല എന്ന വിശ്വാസം ഉള്ളവര്‍ക്ക് സങ്കടത്തെ പരാജയപ്പെടുത്താന്‍ സാധിക്കും.
നെഗറ്റീവ് ചിന്തകള്‍ ഇല്ലാതിരിക്കുക
ഈശ്വരവിശ്വാസത്തോടൊപ്പം മനസ്സില്‍ നിന്നും നെഗറ്റീവ് ചിന്തകള്‍ ഇറക്കിവെക്കുന്നതും സന്തോഷത്തിലേക്കുള്ള മാര്‍ഗ്ഗമാണ്. അനാവശ്യ ചിന്തകള്‍, അഹിതം സംഭവിക്കുമെന്ന പേടി, ഉത്കണ്ഠ എന്നിവയെല്ലാം സന്തോഷത്തെ ഇല്ലാതാക്കുന്ന കാര്യങ്ങളാണ്.
നന്മയെ മുറുകെപ്പിടിക്കുകയാണ് സന്തോഷത്തിലേക്കുള്ള അടുത്ത വഴി. നന്മയോടെ കാര്യങ്ങള്‍ ചെയ്യുകയും നന്മയോടെ ചിന്തിക്കുകയും നന്മയുടെ കണ്ണുകളിലൂടെ കാര്യങ്ങള്‍ നോക്കിക്കാണുകയും ചെയ്യുന്നവര്‍ക്ക് സ്വയം സന്തോഷം കണ്ടെത്താന്‍ സാധിക്കും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയും ചെയ്യുന്നത് മനസ്സിന് സമാധാനം നല്‍കും. നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യങ്ങളെ അതിന്റെ വഴിക്ക് വിടുക. അതാലോചിച്ച് മനസ്സ് വിഷമിപ്പിച്ചാല്‍ ഒരിക്കലും സന്തോഷം ഉണ്ടാകുകയില്ല.



Click it and Unblock the Notifications
