Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
ആനയുടെ ശിരസ്സ്, മോദകം, എലി വാഹനം; ഗണപതിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളുടെ അര്‍ത്ഥം ഇതാണ്
വിഘ്ന വിനാശകനാണ് ഗണപതി ഭഗവാന്. ആനയുടെ ശിരസ്സുള്ള, എലി വാഹനമായുള്ള ഗണപതിക്ക് ഹിന്ദു പുരാണത്തില്‍ ഉന്നത സ്ഥാനമാണ് ഉള്ളത്. ഹിന്ദുവിശ്വാസം അനുസരിച്ച് പ്രധാനപ്പെട്ട അഞ്ച് ദൈവങ്ങളില്‍ ഒരാള്‍ ഗണപതിയാണ്. ഇന്ത്യയില്‍ ഉടനീളം ഒരുപോലെ ആരാധിക്കപ്പെടുന്ന ഒരു ദൈവസങ്കല്പ്പം കൂടിയാണ് പ്രതിബന്ധങ്ങള്‍ നീക്കിത്തരുന്ന ഗണപതി ഭഗവാന്.

ഗണപതിയുമായി ബന്ധപ്പെട്ട ചില പാവനമായ ചിഹ്നങ്ങളും അവയുടെ അര്‍ത്ഥങ്ങളും പരിശോധിക്കാം
ആനയുടെ ശിരസ്സ്
ഗണപതി ഭഗവാന്റെ ഏറ്റവും വലിയ സവിശേഷതയെന്നത് ആനയുടെ ശിരസ്സാണ്. അതുല്യമായ വിവേകം, തിരിച്ചറിവ്, മറ്റുള്ളവരെ മനസ്സിലാക്കാനുള്ള ശേഷം, ബുദ്ധിവൈഭവം എന്നിവയെല്ലാമാണ് ആനയുടെ ശിരസ്സ് പ്രതിനിധീകരിക്കുന്നത്. ഗണപതിയുടെ വലിയ കാതുകള്‍ മറ്റുള്ളവരെ കേള്‍ക്കാനും മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളാനുമുള്ള വലിയ മനസ്സുണ്ടാകണമെന്നാണ് അര്‍ത്ഥമാക്കുന്നത്.
പൊട്ടിപ്പോയ കൊമ്പ്
ഗണപതിയുടെ പൊട്ടിപ്പോയ ആനക്കൊമ്പിന് പിന്നില്‍ ത്യാഗത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും കഥയുണ്ട്. പരശുരാമനും ഗണപതിയും തമ്മില്‍ നടന്ന യുദ്ധത്തിലാണ് ഗണപതിയുടെ കൊമ്പ് ഒടിഞ്ഞതെന്നാണ് ഒരു കഥ. അതല്ല വ്യാസം പറഞ്ഞുകൊടുത്തത് പോലെ മഹാഭാരതം എഴുതുന്നതിനായി ഗണപതി സ്വയം കൊമ്പ് പൊട്ടിച്ചുകളയുകയായിരുന്നു എന്നും വിശ്വാസമുണ്ട്. ധര്‍മ്മപരിപാലനത്തിനായി എന്തുത്യാഗവും സഹിക്കണമെന്ന തത്വമാണ് ഇതിലുള്ളത്. വിവേകം ലഭിക്കണമെങ്കില്‍ അഹംബോധം ഉപേക്ഷിക്കണമെന്നും മഹത് ലക്ഷ്യങ്ങള്‍ക്കായി വ്യക്തിപരമായ ത്യാഗങ്ങള്‍ സഹിക്കണമെന്നും ഇത് ഉത്ബോധിപ്പികകുന്നു.
മോദകം
ഗണപതിയുടെ അരികില്‍ എപ്പോഴും ഒരു പാത്രത്തില്‍ നിറയെ മോദകം വച്ചിരിക്കുന്നത് കാണാം. ഗണപതിയുടെ ഇഷ്ടഭക്ഷണം എന്നത് മാത്രമല്ല, വിവേകപൂര്‍ണ്ണമായ, നന്മ നിറഞ്ഞ ജീവിതത്തിന് പ്രതിഫലം ലഭിക്കും എന്നുകൂടി ഈ മോദകങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. മാത്രമല്ല മോദകത്തിന്റെ ഉള്ളിലാണ് മധുരമുള്ളത്. ഒരാളുടെ ഉള്ളിലുണ്ടാകേണ്ട മാധുര്യവും അത് സ്വയം തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും അത് ഓര്‍മ്മിപ്പിക്കുന്നു.
എലി
ഗണപതി സ്വയം തിരഞ്ഞെടുത്ത വാഹനമാണ് എലി. അഹങ്കാരം പരിത്യജിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ തെളിയുന്നത്. ഇത്തിരിക്കുഞ്ഞനാണെങ്കിലും എത്ര വലിയ പ്രതിബദ്ധങ്ങളെയും മറികടക്കാന്‍ ഗണപതിക്ക് സാധിക്കും. കയറുകളും മറ്റും കരണ്ട് പൊട്ടിക്കാനുള്ള എലിയുടെ കഴിവ് എത്ര വലിയ പ്രതിബദ്ധങ്ങളെയും ക്ഷമയിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെ മറികടക്കാമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
കൈകളിലെ കുടുക്കും മുള്ക്കോലും
ഗണപതിയുടെ കയ്യിലെ കുടുക്ക് എല്ലാ ബുദ്ധിമുട്ടുകളെയും പിടിച്ചെടുത്ത് തടസ്സങ്ങള്‍ മാറ്റാനുള്ള ആയുധമാണ്. വിഘ്നവിനാശകനെന്ന അര്‍ത്ഥത്തില്‍ ഗണപതിയുടെ പ്രധാനപ്പെട്ട ആയുധമാണിത്. മറുകയ്യിലുള്ള മുള്‍ക്കോല്‍, മാനവരാശിയെ ശരിയായ വഴിയിലൂടെ നീങ്ങാന്‍, മുന്നിലെ തടസ്സങ്ങളെ നീക്കാന്‍ സഹായിക്കുന്ന വഴികാട്ടിയാണ്. മനസ്സിന്റെ അനാവശ്യ ചിന്തകളെ നിയന്ത്രിച്ച് ശരിയിലേക്ക് നീങ്ങാന്‍ ആവശ്യമെങ്കില്‍ ശക്തി പ്രയോഗിക്കണമെന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.
ഒറ്റ തുമ്പിക്കൈ
നല്ല കാര്യങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെയും മോശം കാര്യങ്ങള്‍ എറിഞ്ഞുകളയേണ്ടതിന്റെ പ്രാധാന്യമാണ് ഗണപതിയുടെ ഒറ്റ തുമ്പിക്കൈയിലൂടെ സൂചിപ്പിക്കുന്നത്. ആത്മീയപാതയിലേക്ക് എത്തുമ്പോള്‍ ഒരാള്‍ സ്വീകരിക്കേണ്ട നയം ഇതാണ്. അനുഭവങ്ങള്‍ പരിശോധിക്കുകയും മൂല്യനിര്‍ണ്ണയം നടത്തുകയും അതില്‍ ആത്മീയപാതയില്‍ നമുക്ക് ഉപകരിക്കുന്ന നല്ലത് മാത്രം നിലനിര്‍ത്തുകയും ചെയ്യണമെന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications