Latest Updates
-
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം -
മെയ് 25 മുതൽ രോഹിണി കാർത്തി: കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ! -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: മകം നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം, ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം? -
2026 മെയ് 23-ലെ രവി യോഗം: ഈ 3 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, നിക്ഷേപത്തിന് സ്വർണ്ണ സമയം!
സ്ത്രീകള്‍ എത്രമുഖമുള്ള രുദ്രാക്ഷം ധരിക്കണം, ദാമ്പത്യവിജയത്തിനായി ധരിക്കുന്ന രുദ്രാക്ഷം ഏതാണ്
ഹൈന്ദവ ആചാരപ്രകാരം അതീവശ്രേഷ്ഠമായി കാണുന്ന ഒന്നാണ് രുദ്രാക്ഷം. രുദ്രാക്ഷം മാലയായോ അഥവാ ഒരു രുദ്രാക്ഷം മാത്രമായോ ധരിക്കാറുണ്ട്. രുദ്രാക്ഷം ദര്‍ശിക്കുന്നത് തന്നെ പുണ്യമാണ്. സ്പര്‍ശിച്ചാല്‍ അത് കോടി പുണ്യമാകും. ധരിച്ചാല്‍ നൂറുകോടിയിലധികം പുണ്യം ലഭിക്കും. ദിവസവും രുദ്രാക്ഷം ധരിച്ച് ജപിക്കുന്നത് കൊണ്ട് അനന്തമായ പുണ്യം ലഭിക്കുമെന്നും രുദ്രാക്ഷത്തേക്കാള്‍ ഉത്തമമായ സ്തോത്രവും വ്രതവുമില്ല എന്നെല്ലാമാണ് പറയപ്പെടുന്നത്. മാമുനികളും ഋഷികളും അതീവ ശ്രദ്ധയോടും ഭക്തിയോടും കൂടിയാണ് രുദ്രാക്ഷത്തെ ശരീരത്തില്‍ ധരിച്ചിരുന്നത്. പരമേശ്വര പ്രീതിക്കായാണ് പ്രധാനമായും രുദ്രാക്ഷം ധരിക്കുന്നത്.

രുദ്രാക്ഷമുഖങ്ങള്‍
ശാസ്ത്രീയമായ രീതിയില്‍ രുദ്രാക്ഷത്തിന്റെ മുഖങ്ങളുടെ എണ്ണം നോക്കി വേണം ധരിക്കാന്‍. എല്ലാ രുദ്രാക്ഷങ്ങളും ധരിക്കാന്‍ യോജിച്ചവയല്ല. പഞ്ചമുഖ രുദ്രാക്ഷം ഏതാണ്ടെല്ലാവര്‍ക്കും ധരിക്കാം. എന്നാല്‍ കുട്ടികള്‍ക്ക് ധരിക്കാന്‍ യോജിച്ചത് ആറുമുഖ രുദ്രാക്ഷമാണ്. ഊര്‍ജത്തിന്റെ ഉറവിടമാണ് രുദ്രാക്ഷം. ധരിക്കുന്ന എല്ലാ രുദ്രാക്ഷവും മാസത്തില്‍ ഒരു തവണ ശുദ്ധീകരിക്കണം.
വിദ്യാര്‍ത്ഥികള്‍ നാലുമുഖമുള്ള രുദ്രാക്ഷമാണ് ധരിക്കേണ്ടത്. വിവാഹിതരായ സ്ത്രീകള്‍ക്ക് താലിയോടൊപ്പം 3 മുഖമുള്ള രുദ്രാക്ഷം ധരിക്കാം. രണ്ട് മുഖമുള്ള രുദ്രാക്ഷം ദാമ്പത്യ വിജയത്തിനും വിവാഹതടസ്സം മാറിക്കിട്ടാനും സഹായിക്കും. മാത്രമല്ല, ബന്ധുക്കളോടും സുഹൃത്തുക്കളോടും ഉള്ള സൗഹൃദം ഊഷ്മളമാക്കാനും ഇരുമുഖങ്ങളുള്ള രുദ്രാക്ഷം സഹായിക്കുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാകുന്നതിനും ആത്മവിശ്വാസത്തിനും മികവുറ്റ ആശയവിനിയമത്തിനും അഞ്ചുമുഖമുള്ള രുദ്രാക്ഷമാണ് നല്ലത്. ആറു മുഖ രുദ്രാക്ഷം വിവേകം ഉണ്ടാകാനും കാര്യശേഷിയും സാമര്‍ത്ഥ്യവും ഇച്ഛാശക്തിയും വര്ദ്ധിക്കുന്നതിനായും സഹായിക്കും. ഏഴുമുഖ രുദ്രാക്ഷം മഹാലക്ഷ്മിയുടെ മൂര്‍ത്തീരൂപമായി കണക്കാക്കപ്പെടുന്നു. ഈ രുദ്രാക്ഷം ധരിക്കുന്നതിലൂടെ ധനം, സമ്പത്ത്, അഭിവൃദ്ധി എന്നിവ ജീവിതത്തില്‍ ഉണ്ടാകും.
രുദ്രാക്ഷം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സ്നാനം, ദാനം, ജപം, ഹോമം, വൈശ്യദേവം, സുരാര്‍ച്ചനം, പ്രായശ്ചിത്തം, വ്രതദീക്ഷാകാലം, ശ്രാദ്ധം എന്നിവ രുദ്രാക്ഷം ധരിക്കാതെ ചെയ്യുന്നയാളിന് ഫലം ഉണ്ടാകുകയില്ലെന്നു മുനി ശ്രേഷഠന്മാര് തന്നെ വ്യക്തമാക്കുന്നു.രുദ്രാക്ഷം അലസമായി ധരിച്ചാല്‍ പോലും ജീവിതത്തില്‍ അതിന്റെതായ ഗുണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം തുടങ്ങി എല്ലാ ആശ്രമത്തില്‍പ്പെട്ടവര്‍ക്കും രുദ്രാക്ഷം ധരിക്കാം.
വൈദ്യുതി കടത്തി വിടുന്ന ലോഹങ്ങളായ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചുവേണം രുദ്രാക്ഷമാല കോര്‍ക്കാന്‍. എന്നുകരുതി ഒരു രുദ്രാക്ഷം ധരിക്കുമ്പോള്‍ ലോഹം വേണമെന്ന് നിര്‍ബന്ധമില്ല. പൊതുവേ മത്സ്യമാംസാദികളും മദ്യവും ഉപയോഗിക്കുന്നവര്‍ രുദ്രാക്ഷം ധരിക്കരുതെന്നാണ് പറയുന്നത്. രുദ്രാക്ഷം ധരിക്കുന്നത് മാത്രമല്ല, രുദ്രാക്ഷം ധരിക്കുന്ന വ്യക്തിയെ കാണുന്നത് പോലും പുണ്യമാണെന്നാണ് വിശ്വാസം.
ദേവീഭാഗവതത്തിലും രുദ്രാക്ഷ മാഹാത്മ്യം വര്‍ണ്ണിക്കുന്നുണ്ട്. സര്വ്വവേദങ്ങള് അഭ്യസിക്കുകയും പുരാണങ്ങള്‍ വായിക്കുകയും, തീര്‍ത്ഥാടനം നടത്തുകയും, എല്ലാവിദ്യകളും നേടുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന പുണ്യം രുദ്രാക്ഷം ധരിക്കുന്നതിലൂടെ ലഭിക്കും. രുദ്രാക്ഷം ധരിച്ചുകൊണ്ട് മരിക്കുന്നവര്‍ക്ക് പിന്നീട് പുനര്‍ജന്മമുണ്ടാവില്ല.. അവര്‍ ദേവപദം പ്രാപിക്കും. രുദ്രാക്ഷം ധരിച്ചുകൊണ്ട് മരിക്കുന്നത് ഒരു മൃഗമാണെങ്കില്‍ പോലും അവര്‍ക്ക് മോക്ഷമുണ്ടാവും എന്നാണ് ദേവീ ഭാഗവതത്തില്‍ പറയപ്പെടുന്നത്. രുദ്രാക്ഷം ധരിക്കുമ്പോള്‍ ആവശ്യമായ ദേവതയെ അഥവാ ഇഷ്ടദേവനെ മനസ്സാല്‍ പൂജിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications