Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഉന്മേഷവും ആശ്വാസവും; ചന്ദനത്തിരി ദിവസവും കത്തിച്ചാല്‍ നിരവധിയാണ് ഗുണങ്ങള്‍
ചന്ദനത്തിരികളും കുന്തിരക്കവും മറ്റ് സുഗന്ധദ്രവ്യങ്ങളും പുകയ്ക്കുന്ന ശീലം പൊതുവേ ഭാരതീയര്‍ക്കുണ്ട്. പ്രത്യേകിച്ച് ഹിന്ദു ഭവനങ്ങളില്‍ സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോള്‍ ചന്ദനത്തിരികള്‍ കത്തിക്കാറുണ്ട്. മതപരമായ ആചാരം, പ്രാര്‍ത്ഥനകളും ആചാരങ്ങളും നടത്തുമ്പോള്‍ പണ്ടുകാലം മുതല്ക്കേ തുടര്‍ന്നുവന്ന പതിവ് എന്നതിലുപരിയായി സുഗന്ധപൂരിതമായ ഈ തിരികള്‍ക്ക് മറ്റ് നിരവധി ഗുണങ്ങള്‍ ഉണ്ട്.

ചന്ദനത്തിരി കത്തിച്ചുവെക്കുമ്പോള്‍ ആ അന്തരീക്ഷമാകെ സുഗന്ധം പരക്കും. അതോടൊപ്പം വായു ശുദ്ധീകരിക്കപ്പെടും. ആത്മീയമായ ഉണര്‍വ്വ് ലഭിക്കും. മാനസിക പിരിമുറുക്കം കുറയ്ക്കും, മൂഡ് മെച്ചപ്പെടുത്തും എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ ചന്ദനത്തിരി കത്തിക്കുമ്പോള്‍ ഉണ്ടാകുന്നു.
ഹിന്ദുമതത്തില്‍ ചന്ദനത്തിരിയുടെ പ്രാധാന്യം
മതപരമായ എല്ലാ ചടങ്ങുകളിലും ഹിന്ദുക്കള്‍ ചന്ദനത്തിരി കത്തിക്കാറുണ്ട്. ആരാധാനാസമയത്തും പൂജാസമയത്തും ചന്ദനത്തിരി കത്തിക്കുന്നത് ഹിന്ദുമതത്തില്‍ നിര്‍ബന്ധമാണ്. അത് ആരാധിക്കുന്ന മൂര്‍ത്തിയോടുള്ള ആദരവായാണ് ഹിന്ദുക്കള്‍ കരുതുന്നത്.പ്രകൃതിദത്തമായ വസ്തുക്കളും ഔഷധച്ചെടികളും ഉപയോഗിച്ചാണ് പണ്ടുകാലങ്ങളില്‍ ചന്ദനത്തിരികള്‍ തയ്യാറാക്കിയിരുന്നത്. ഇത് കത്തിക്കുമ്പോഴുണ്ടാകുന്ന ധൂമവും സുഗന്ധവും നെഗറ്റീവ് എനര്‍ജി അകറ്റുമെന്നാണ് വിശ്വാസം. മാത്രമല്ല, പ്രാണികളെ അകറ്റാനും ചന്ദനത്തിരികള്‍ കത്തിച്ചുവെക്കുന്നതിലൂടെ സാധിക്കും.
ദിവസവും വീട്ടില്‍ ചന്ദനത്തിരി കത്തിച്ചാലുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ധ്യാനത്തെ സഹായിക്കുന്നു
ചന്ദനത്തിരിയുടെ പുക ശാന്തപൂര്‍ണ്ണമായ സമാധാന അന്തരീക്ഷത്തെ ഉണര്‍ത്തുന്നു. ഇത് ധ്യാനത്തെ സഹായിക്കുന്നു. ദിവസവും യോഗയും ധ്യാനവും ചെയ്യുന്നവര്‍ക്ക് ചന്ദനത്തിരി കത്തിച്ചുവെക്കുന്നതിലൂടെ ഏകാഗ്രതയോടെ ധ്യാനം ചെയ്യാനും യോഗ ചെയ്യാനും സാധിക്കുന്നു. വളരെ പവിത്രമായ, സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ചന്ദനത്തിരി ധൂമത്തിന് കഴിവുണ്ട്. ചുറ്റുപാടുകളിലെ അനാവശ്യ ശബ്ദങ്ങളെ അകറ്റിനിര്‍ത്താനും ചന്ദനത്തിരിയുടെ ഗന്ധത്തിന് സാധിക്കുമെന്നാണ് പറയുന്നത്.
റിലാക്സേഷന്
തിരക്കുകളുടെ ലോകത്താണ് നമ്മളെല്ലാം ജീവിക്കുന്നത്. ജോലിത്തിരക്കും വീട്ടിലെ തിരക്കുകളും കാരണം ആളുകള്‍ക്ക് മാനസിക പിരിമുറുക്കവും ഉത്കണ്ഠയും മറ്റ് അസ്വസ്ഥകതകളും അനുഭവിക്കുന്നത് പതിവാകുകയാണ്. ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസമേകി സമാധാന അന്തരീക്ഷം നല്കാന് ചന്ദനത്തിരികള്‍ക്ക് സാധിക്കും. ചന്ദനത്തിരിയുടെ സുഗന്ധം മനസ്സിന് സന്തോഷവും സമാധാനവും നല്‍കുമെന്നാണ് വിശ്വാസം.
ശുദ്ധീകരണം
വായു ശുദ്ധീകരിക്കാന്‍ ചന്ദനത്തിരിക്ക് കഴിവുണ്ടെന്നാണ് പറയുന്നത്. പണ്ടുകാലത്ത് ഇതിനായി ചന്ദനത്തിരികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
നല്ല ഉറക്കം നല്കുന്നു
ഉറങ്ങുന്നതിന് മുമ്പ് ചന്ദനത്തിരി കത്തിച്ചുവെക്കുന്നത് സമാധാന അന്തരീക്ഷം നല്‍കുകയും അങ്ങനെ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായകമാകുകയും ചെയ്യും.
നെഗറ്റീവ് അന്തരീക്ഷത്തെ അകറ്റുന്നു
നെഗറ്റീവ് ചിന്തകളെ അകറ്റാനും ചീത്ത എനര്‍ജിയെ അകറ്റാനും ചന്ദനത്തിരികള്‍ കത്തിക്കുന്നതിലൂടെ സാധിക്കും. ആ സുഗന്ധം ശ്വസിക്കുന്നതിലൂടെ സാധിക്കും. നെഗറ്റീവ് എനര്‍ജിയെ അകറ്റുമെന്ന് മാത്രമല്ല വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കാനും ചന്ദനത്തിരിക്ക് സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications