For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുമുടിക്കെട്ടുമായ് കയറും പതിനെട്ട് പടികള്‍ സൂചിപ്പിക്കുന്നത്

|

ശബരിമലക്കാലം അവസാനിക്കുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം. മകര വിളക്കില്‍ പതിനെട്ട് പടികളും കയറി ശബരിമല ശാസ്താവിനെ കാണുന്നതിന് വേണ്ടി ഭക്തനെത്തുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. മാലയിട്ട് കഴിഞ്ഞ് കറുപ്പുടുത്താല്‍ ഒരു വ്യക്തി അയ്യപ്പസ്വാമിയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. ഒരു സാധാരണ ഭക്തന് പതിനെട്ട് പടികളും എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് അറിയില്ല. വേദശാസ്ത്ര പുരാണങ്ങള്‍ വിവരിക്കുന്ന പരമസത്യത്തൊണ് പതിനെട്ടാം പടി സൂചിപ്പിക്കുന്നത്.

 18 Sacred Steps of Sabarimala

ഇരുമുടിക്കെട്ടുമായി മാത്രമേ പതിനെട്ടാം പടി കയറാന്‍ പാടുകയുള്ളൂ. ആദ്യ പടിയില്‍ തേങ്ങയുടച്ച് വലത് കാല്‍ വെച്ച് അയ്യപ്പ മന്ത്രങ്ങളോടെയാണ് ഓരോരുത്തരും ആദ്യമായി പതിനെട്ട് പടി ചവിട്ടുന്നത്. പൂങ്കാവനത്തിലെ പതിനെട്ട് മലകളും ചവിട്ടി പതിനെട്ട് പടികളും കയറി ഭഗവാന് മുന്നിലെത്തുന്ന ഭക്തന് മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. എന്തൊക്കെയാണ് ഭഗവാന്റെ പതിനെട്ട് പടികള്‍ സൂചിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം.

പതിനെട്ട് പടികളുടെ പ്രത്യേകത

പതിനെട്ട് പടികളുടെ പ്രത്യേകത

ശബരിമലയിലെ പതിനെട്ട് പടികള്‍ പഞ്ചലോഹം' (സ്വര്‍ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ടിന്‍ എന്നിവയുടെ ഒരു പ്രത്യേക ഘടന) കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതാണ്. തീര്‍ത്ഥാടകര്‍ പതിനെട്ടം പടിയിലെ ആദ്യപടിയില്‍ വലതു കാല്‍ വച്ചാണ് മുകളിലേക്ക് കയറുന്നത്. ഈ 18 പടികളുടെ പ്രതീകാത്മകത എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആദ്യത്തെ അഞ്ച് പടികള്‍ അഞ്ച് മനുഷ്യ ഇന്ദ്രിയങ്ങളെ (പഞ്ചേന്ദ്രിയങ്ങള്‍) സൂചിപ്പിക്കുന്നു. അടുത്ത എട്ട് പടികള്‍ എട്ട് അഷ്ടരാഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. അടുത്ത മൂന്ന് പടികള്‍ മൂന്ന് ഗുണങ്ങള്‍ അല്ലെങ്കില്‍ ത്രിഗുണങ്ങളെയാണ് സൂചിപ്പിക്കുന്നത്. അവസാന രണ്ട് പടികള്‍ സൂചിപ്പിക്കുന്നത് വിദ്യയേയും അവിദ്യയേയും ആണ്.

 പഞ്ചേന്ദ്രിയങ്ങള്‍

പഞ്ചേന്ദ്രിയങ്ങള്‍

ആദ്യത്തെ അഞ്ച് പടികള്‍ സൂചിപ്പിക്കുന്നത് പഞ്ചേന്ദ്രിയങ്ങളെയാണ് സൂചിപ്പിക്കുന്നത്. കണ്ണ്, ചെവികള്‍, മൂക്ക്, നാവ്, തൊലി എന്നിവയെയാണ് സൂചിപ്പിക്കുന്നത്. മോക്ഷപ്രാപ്തിക്ക് മുന്‍പ് മനുഷ്യന്‍ നിര്‍ബന്ധമായും പിന്നിടേണ്ട പതിനെട്ട് ഘടകങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യത്തെ അഞ്ച് പടികള്‍ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു.

അഷ്ടരാഗങ്ങള്‍

അഷ്ടരാഗങ്ങള്‍

ഭക്തന്റെ മോക്ഷപ്രാപ്തിക്ക് വേണ്ടി പതിനെട്ട് പടികള്‍ ചവിട്ടുമ്പോള്‍ അടുത്ത് എട്ട് പടികള്‍ സൂചിപ്പിക്കുന്നത് അഷ്ടരാഗങ്ങളെയാണ്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. പതിനെട്ട് പടിയും ചവിട്ടി ഭഗവാന്റെ സന്നിധിയില്‍ എത്തുന്നവര്‍ക്ക് കാമക്രോധലോഭമോഹങ്ങളെ അടക്കി നിര്‍ത്തുന്നതിന് സാധിക്കുന്നു.

ത്രിഗുണങ്ങള്‍

ത്രിഗുണങ്ങള്‍

പതിനാല് മുതല്‍ പതിനാറ് വരെയുള്ള പടികള്‍ സൂചിപ്പിക്കുന്നത് ത്രിഗുണങ്ങള്‍ എന്നതാണ്. ഗീതയില്‍ പ്രകീര്‍ത്തിക്കുന്ന ത്രിഗുണങ്ങളെ സത്വഗുണം, രജോഗുണം, തമോഗുണം എന്നിവയായാണ് സൂചിപ്പിക്കുന്നത്. ത്രിഗുണങ്ങളില്‍ ഈ മൂന്ന് ഗുണവും മൂന്ന് പടികളെ സൂചിപ്പിക്കുകയും ജീവിതത്തില്‍ ഉയര്‍ച്ചയിലെത്തുന്നതിനും മോക്ഷപ്രാപ്തിക്കും വേണ്ടി ഇവയല്ലാം വേണ്ടതാണ് എന്നുമാണ് സൂചിപ്പിക്കുന്നത്.

അവസാന രണ്ട് പടികള്‍

അവസാന രണ്ട് പടികള്‍

അവസാനത്തെ രണ്ട് പടികള്‍ പ്രതിനിധീകരിക്കുന്നത് വിദ്യ (അറിവ്), അവിദ്യ (അജ്ഞത) എന്നിവയെയാണ്. പതിനെട്ട് എന്ന അക്കത്തിന് ഹിന്ദു വിശ്വാസപ്രകാരം വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. ഭഗവദ് ഗീതയില്‍ 18 അധ്യായങ്ങളാണ് ഉള്ളത്. കുരുക്ഷേത്രയുദ്ധം നീണ്ടു നിന്നത് 18 ദിവസങ്ങളാണ് നിലനിന്നത്. മനുഷ്യ ജീവിതത്തില്‍ മോക്ഷം നേടുന്നതിന് വേണ്ടിയുള്ള വഴികളാണ് പതിനെട്ട് പടികള്‍ എന്നതാണ് സത്യം.

പടിപൂജ

പടിപൂജ

പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കലാണ് പടിപൂജ നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാസപൂജക്ക് വേണ്ടി നട തുറക്കുമ്പോഴും തീര്‍ത്ഥാടന കാലത്തും നടത്തുന്നുണ്ട്. 30 നിലവിളക്കുകള്‍, 18 നാളികേരങ്ങള്‍, 18 കലശങ്ങള്‍, 18 പുഷ്പഹാരങ്ങള്‍ എന്നിവയാണ് പടിപൂജക്ക് വേണ്ടി ഉപയോഗിക്കുന്നത്. ആദ്യമായി മലക്ക് പോവുന്ന വ്യക്തി കന്നിസ്വാമി ആദ്യ പടിയില്‍ നാളികേരമുടച്ചാണ് പടി കയറേണ്ടത്. എന്നാല്‍ ഇപ്പോള്‍ പടികളില്‍ നാളികേരം ഉടക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ രണ്ട് രാശിക്കാര്‍ കറുത്ത ചരട് ധരിക്കരുത്: ചൊവ്വയുടെ ദോഷകാഠിന്യം മൂര്‍ച്ഛിക്കുംഈ രണ്ട് രാശിക്കാര്‍ കറുത്ത ചരട് ധരിക്കരുത്: ചൊവ്വയുടെ ദോഷകാഠിന്യം മൂര്‍ച്ഛിക്കും

most read:രാജയോഗത്തിലെ വിപരീത ഫലം ജാതകം പറയും കഷ്ടനഷ്ടങ്ങള്‍ അറിയണം

English summary

Spiritual Significance of 18 Sacred Steps of Sabarimala Ayyappa Temple in Malayalam

The religious significance of the 18 steps at Sabarimala temple. These signify emotions: Krodh (anger), kama (love), lobh (greed), moh (lust), asooya (jealousy), dhoombh (boastfulness), madha (unhealthy competition) and maltsarya. Know more.
Story first published: Wednesday, January 12, 2022, 18:13 [IST]
X
Desktop Bottom Promotion