Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കര്‍ക്കിടകത്തില്‍ സര്‍വ്വൈശ്വര്യം പടി കയറാന്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും
കര്‍ക്കിടക മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ ശാരീരിക മാനസിക ആത്മീയ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. പലപ്പോഴും അതിനെ എത്രത്തോളം മികച്ച രീതിയില്‍ കൈകാര്യം ചെയ്യണം എന്ന കാര്യം കൂടി ഈ മാസത്തില്‍ നാം മനസ്സിലാക്കുന്നു. അതില്‍ തന്നെ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ പല കാര്യങ്ങളും ഉണ്ട്. കര്‍ക്കിടക മാസം പൊതുവെ പഞ്ഞമാസമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിനും ശാരീരിക മാനസിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് നാം ഓരോരുത്തരും പരിശ്രമിക്കുന്നതും.
എന്നാല്‍ കര്‍ക്കിടക മാസത്തില്‍ ആത്മീയപരമായി ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് കൃത്യമായി മനസ്സിലാക്കിയാല്‍ സര്‍വ്വൈശ്വര്യം പടി കയറി വരുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങള്‍ തേടി എത്തുന്നു. എന്നാല്‍ ചെയ്യാന്‍ പാടില്ലാത്തതായി ചില കാര്യങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ദിനവും രാമായണം പാരായണം ചെയ്യുക
ദിവസവും രാമായണം പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കുക. കര്‍ക്കിടക മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ് രാമായണ പാരായണം ചെയ്യുക എന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നു. ശ്രീരാമന്റെ ജീവിതത്തിലൂടെയുള്ള ഒരു ആത്മീയ യാത്രയാണ് രാമായണ പാരായണത്തിലൂടെ നടക്കുന്നത്.
നിലവിളക്ക് കൊളുത്തുക
പ്രഭാതത്തിലും സന്ധ്യയിലും നിലവിളക്ക് ശുദ്ധിയോടെ കൊളുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് ഊര്‍ജ്ജം ഇല്ലാതാവുന്നു. പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും കൊണ്ട് വരുന്നു. പോസിറ്റീവ് ഊര്‍ജ്ജത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇരുട്ടിനെ അകറ്റുകയും പ്രകാശത്തെ ജീവിതത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുക
പുലര്‍ച്ചെ 4-6 മണിക്ക് ഇടയില്‍ ഉണരുകയും പ്രാര്‍ത്ഥന, ജപം അല്ലെങ്കില്‍ ധ്യാനം എന്നിവ നടത്തുകയും ചെയ്യേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും സന്തോഷവും നല്കുന്നു. ആത്മീയമായി നിങ്ങളെ ശക്തിപ്പെടുത്തുകയും മനസ്സിന് സന്തോഷം നല്‍കുകയും ചെയ്യുന്നു. ജീവിതത്തിലങ്ങോളം പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിനും സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും കര്‍ക്കിടക മാസത്തില്‍ ഇക്കാര്യങ്ങള്‍ ശീലമാക്കാം.

പതിവായി മന്ത്രങ്ങള്‍ ജപിക്കുക
'ഓം നമോ ഭഗവതേ വാസുദേവായ', 'രാമ രാമ', അല്ലെങ്കില്‍ 'ഓം നമഃ ശിവായ' തുടങ്ങിയ മന്ത്രങ്ങള്‍ ജപിക്കേണ്ടതാണ്. .അത് മാത്രമല്ല ഇവ ജപിക്കുന്നത് നിങ്ങളുടെ മനസ്സിനെ കേന്ദ്രീകരിക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നതിനും സന്തോഷത്തിനും നിങ്ങളെ പ്രാപ്തരാക്കുന്നു. ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് ആത്മീയമായി മോചനം നേടുന്നതിനും കര്‍ക്കിടകമാസം ഉതകുന്നു.
ചെയ്യാന്‍ പാടില്ലാത്തത്
എന്നാല്‍ കര്‍ക്കിടക മാസത്തില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അതില്‍ അല്പം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും സന്തോഷവും ഐശ്വര്യവും ജീവിതത്തില്‍ കൊണ്ട് വരുന്നതിനും സാദിക്കുന്നു. നിഷേധാത്മകമായി സംസാരിക്കുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യത്തെ കാര്യം. പ്രത്യേകിച്ച് മുതിര്‍ന്നവരോടും ഗുരുക്കന്മാരോടും ഇത്തരത്തില്‍ സംസാരിക്കുന്നത് ഒഴിവാക്കുക. വാദങ്ങള്‍, കുറ്റപ്പെടുത്തല്‍ അല്ലെങ്കില്‍ വേദനിപ്പിക്കുന്ന സംസാരം എന്നിവ ഒഴിവാക്കുക.
സ്വഭാവത്തില്‍ മാറ്റം വരുത്തുക
അഹങ്കാരം, അസൂയ, കോപം എന്നിവ പൂര്‍ണമായും ഇല്ലാതാക്കുകുയം പ്രതികാര നടപടികളും ചിന്തകളും ഒഴിവാക്കുകയും ചെയ്യുക. കൂടാതെ മറ്റുള്ളവരോട് ക്ഷമിക്കുകയും ക്ഷമ തേടുകയും ചെയ്യുക. മാസാംഹാരവും മദ്യവും പോലുള്ളവ ഒഴിവാക്കുക. ഇത് നിങ്ങളെ ആത്മീയതയില്‍ നിന്ന് തടയുകയും ദുഷ്പ്രവൃത്തികളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കൂടാതെ മറ്റുള്ളവരെ ദ്രോഹിക്കുകയോ പ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്യരുത്.



Click it and Unblock the Notifications
