Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കാമസൂത്രയുടെ ആധ്യാത്മിക വശം
സെക്സിനെക്കുറിച്ച് ആധികാരികമായി പറയുന്ന ഒരു ഗ്രന്ഥമാണ് കാമസൂത്ര. വാത്സ്യായന് രചിച്ചതെന്നു കരുതുന്ന കാമസൂത്രയോടു കിട പിടിയ്ക്കാവുന്ന ഒരു പുസ്തകങ്ങളും ഇതിനു ശേഷം ചരിത്രത്തില്‍ ഉണ്ടായിട്ടുമില്ല.
കാമസൂത്ര എന്നതിന് സെക്സ് എന്ന കേവല അര്‍ത്ഥം മാത്രമല്ല, ആധ്യാത്മിക വശവുമുണ്ട്.

സൃഷ്ടിയ്ക്കു തുടക്കം കുറിയ്ക്കുന്നുവെന്നതു കൊണ്ടുതന്നെ ഇത് വിശിഷ്ടവും പരിപാവനുമായി കരുതപ്പെടുന്നു. ഇതിലെ പല ഭാഗങ്ങളിലും മനുഷ്യരാശിയ്ക്കുള്ള ഉപദേശങ്ങളുമുണ്ട്.

മൃഗങ്ങളില്‍ കാമമെന്നത് വെറുമൊരു ശാരീരിക തൃഷ്ണ മാത്രമാണ്. ഇതിലൂടെ സൃഷ്ടി സംഭവിയ്ക്കുന്നവെന്നു മാത്രം.
എന്നാല്‍ മനുഷ്യനിലിത് വൈകാരിക, മാനസിക തലത്തിലേയ്ക്കു കൂടി പ്രവേശിയ്ക്കുന്ന ഒന്നാണ്.

ലൈംഗികതൃഷ്ണയുണ്ടാകുമ്പോള്‍ മനുഷ്യശരീരത്തില്‍ ഊര്ജോല്പാദനം നടക്കുന്നു. ഈ ഊര്‍ജം ആരോഗ്യപരമായി ചെലവഴിയ്ക്കാനാണ് കാമസൂത്ര മനുഷ്യനെ ഉപദേശിയ്ക്കുന്നത്.

വേദാധിഷ്ഠിതമായാണ് കാമസൂത്ര എഴുതപ്പെട്ടിരിയ്ക്കുന്നതെന്നാണ് വിശ്വാസം. 1-6 എഡി കാലഘട്ടത്തിലാണ് വ്ാത്സ്യായന് ഇത് എഴുതിയത്. ശിവന്റെ വാഹനമായ നന്ദിയെ പ്രതീകമായി കണ്ടാണ് ഇത് എഴുതിയെതെന്നാണു വിശ്വാസം.

മനുഷ്യനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഗ്രന്ഥങ്ങളില്‍ ഒന്ന് കാമസൂത്രയാണ്. മറ്റേത് ധര്‍മശാസ്ത്രവും അര്‍ത്ഥ ശാസ്ത്രവുമാണ്.
ശരീരത്തിന്റെ അഞ്ചു സംവേദന വ്യവസ്ഥകള്‍, കാഴ്ച, കേള്‍വി, സ്പര്‍ശം, രുചി, മണം എന്നിവയും മനസും ആത്മാവുമായുള്ള ലയനമാണ് സെക്സ് എന്ന് കാമസൂത്ര പറയുന്നു.

സെക്സിന്റെ സമയത്ത് മാംസവും ആത്മാവുമായുള്ള സങ്കലനമാണ് നടക്കുന്നത്. ഇതുകൊണ്ടുതന്നെ ഇത് ആത്മായമായും പ്രാധാന്യമര്ഹിയ്ക്കുന്ന ഒന്നാണ്.
ലൈംഗികതയിലൂടെ ആത്മീയാനന്ദത്തിലേയ്ക്കു നീങ്ങാനാണ് കാമസൂത്ര പറയുന്നത്. ലൈംഗികത എപ്പോഴും മനസിന്റെ നിയന്ത്രണത്തിലായിരിയ്ക്കണം. എന്നാല്‍ ലൈംഗികതയെ അടിച്ചമര്‍ത്തി വയക്കുന്നത് ജീവിതത്തില്‍ അസംതൃപ്തിയ്ക്ക് ഇട വരുത്തുമെന്നും കാമസൂത്രയില്‍ പറയുന്നു. ശരീരത്തിലെ മറുകുകള്‍ നിങ്ങളെക്കുറിച്ചു പറയും!!



Click it and Unblock the Notifications

