Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
തിരുവോണത്തിന് ഇവയൊന്നും പൂക്കളത്തില്‍ കാണരുത്: ഐശ്വര്യവും സമൃദ്ധിയും എന്നന്നേക്കും പടിയിറങ്ങും
അങ്ങനെ ഒരു തിരുവോണ ദിനം കൂടി വന്നെത്തി, ഇന്ന് മലയാളികള്‍ എല്ലാവരും ഉത്രാടപ്പാചിലിലാണ്. ഈ ദിനത്തിന് അവസാനമാകുന്നതോടെ തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുപോലെ ഒരുങ്ങി. പൂക്കളമിടലും, സദ്യയൊരുക്കലും, ഊഞ്ഞാലാടലും ഓണക്കോടിയും എല്ലാമായി നല്ലൊരു ദിനത്തെ വരവേല്‍ക്കാന്‍ എല്ലാവരും തയ്യാറെടുത്ത് കഴിഞ്ഞു. എന്നാല്‍ പഴമയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും പാരമ്പര്യവും വിശ്വാസവും പിന്തുടരുന്നതിനും ഇന്നും ചിലര്‍ പാലിച്ച് പോരുന്ന ചില കാര്യങ്ങളുണ്ട്.
അതില്‍ എപ്പോഴും മുന്‍പന്തിയിലാണ് ഓണപ്പൂക്കളം. തിരുവോണ ദിനത്തില്‍ നാം പൂക്കളം തയ്യാറാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഐശ്വര്യവും സമൃദ്ധിയും നിറക്കുന്ന ഒരു പൊന്നൊണക്കാലത്തിനായി തയ്യാറെടുക്കുമ്പോള്‍ ഓണപ്പൂക്കളം തയ്യാറാക്കുന്നതിലും അല്പം ശ്രദ്ധിക്കണം. ചില പൂക്കള്‍ ഓണപ്പൂക്കളത്തില് പണ്ടു മുതല്‍ തന്നെ സ്ഥാനം പിടിക്കാത്തതായുണ്ട്. അത് എന്തുകൊണ്ടാണെന്നും ഏതൊക്കെയാണെന്നും നമുക്ക് നോക്കാം.

പരിശുദ്ധിയും വൃത്തിയും
ഓണം എന്നത് ഒരു മതത്തിന്റേയോ ജാതിയുടേയോ ആഘോഷമല്ല, മറിച്ച് ഒരു ജനതയുടെ ആഘോഷമാണ്. അതുകൊണ്ട് തന്നെ അതില്‍ ജാതിയോ മതമോ കാണേണ്ടതില്ല. എങ്കിലും വിശ്വാസപ്രകാരം ചില പൂക്കള്‍ ഓണപ്പൂക്കളത്തില് ഉപയോഗിക്കുന്നത് നമ്മുടെ വീട്ടിലെ ഐശ്വര്യത്തെ ഇല്ലാതാക്കും എന്ന് ഒരു കൂട്ടര് വിശ്വസിച്ചിരുന്നു. എപ്പോഴും ശുദ്ധിയും വൃത്തിയും ഉള്ള പൂക്കള്‍ വേണം ഇതിനായി ഉപയോഗിക്കേണ്ടത്. ഒരിക്കലും പെട്ടെന്ന് വാടിപ്പോവുന്നതോ അല്ലെങ്കില്‍ മോശം മണങ്ങളുള്ളതോ ആയ പൂക്കള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് പറയുന്നത്.
പരമ്പരാഗത വിശ്വാസങ്ങള്‍
ചിലര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വിശ്വാസം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ പരമ്പരാഗത വിശ്വാസങ്ങള്‍ അനുസരിച്ച് നിര്‍ദ്ദിഷ്ട പൂക്കള്‍ ഭാഗ്യം കൊണ്ട് വരുമെന്നും ചില പൂക്കള്‍ നിര്‍ഭാഗ്യം കൊണ്ട് വരുമെന്നും പറയുന്നു. അതുകൊണ്ട് തന്നെ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്ന പൂക്കള്‍ മാത്രം ഈ ദിനത്തില്‍ പൂക്കളത്തില്‍ ഇടുന്നതിന് ശ്രദ്ധിക്കണം. നെഗറ്റീവ് എനര്‍ജിയുണ്ടാക്കുന്ന പൂക്കളെ ഒഴിവാക്കുന്നതിനും പലരും ശ്രദ്ധിക്കുന്നു. പ്രാദേശിക വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ ആണ് ചില പൂക്കള്‍ അശുഭകരമായി കണക്കാക്കുന്നത്.
ദേവാരാധനയുമായുള്ള ഒത്തുചേരല്‍
മഹാബലി തമ്പുരാനെ ആരാധിക്കുന്ന വരവേല്‍ക്കുന്ന ഒരു ആഘോഷമാണ് ഓണം എന്ന് നമുക്കരിയാം. അതുകൊണ്ട് തന്നെ ഇതെല്ലാം വിവിധ ദേവതകളുടെ ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബഹുമാനവും ഭക്തിയും പ്രതിഫലിപ്പിക്കുന്ന ദിനമായതിനാല്‍ ഈ ദിനത്തില്‍ ദേവതകള്‍ക്ക് ഇഷ്ടപ്പെട്ട പൂക്കള്‍ കൊണ്ട് പൂക്കളം തീര്‍ക്കുന്നത് നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കും എന്ന് പലരും വിശ്വസിക്കുന്നു.
ആചാരാനുഷ്ഠാനങ്ങള്‍
പലപ്പോഴും വിവിധ തരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. ഇവക്കെല്ലാം തന്നെ പ്രത്യേകം പൂക്കളും ഉണ്ട്. ക്ഷേത്രത്തില്‍ പൂജക്കെടുക്കുന്ന ചില പൂക്കള്‍ പൂക്കളത്തിനായി ഉപയോഗിക്കുന്നില്ല. അത് പ്രത്യേത ക്ഷേത്രങ്ങളിലോ പ്രത്യേക ചടങ്ങുകളിലോ അര്‍പ്പിക്കാന്‍ മാത്രമുള്ളതായിരിക്കും. ഓണപ്പൂക്കളത്തിനുള്ള പൂക്കള്‍ തിരഞ്ഞെടുക്കുന്നത് പലപ്പോഴും ഈ ആചാരാനുഷ്ഠാനങ്ങളുമായി ഒത്തുപോകുന്നതിനാല്‍ അവയില്‍ ഒഴിവാക്കേണ്ടത് ഏതൊക്കെയെന്നത് ഉറപ്പ് വരുത്തണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
