Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
700 വര്ഷങ്ങള്ക്ക് ശേഷം, മഹാഅഷ്ടമി നാളില് ഗ്രഹങ്ങളുടെ മഹാസംഗമം; ഭാഗ്യം തെളിയുന്ന 4 രാശി
ജ്യോതിഷപരമായി, ഇത്തവണത്തെ ചൈത്ര നവരാത്രിയിലെ അഷ്ടമി തിയ്യതി അല്പം സവിശേഷമാണ്. കാരണം മഹാ അഷ്ടമിയില് ഗ്രഹങ്ങളുടെ ഒരു അത്ഭുതകരമായ സംയോജനം രൂപപ്പെടുന്നു. 700 വര്ഷങ്ങള്ക്ക് ശേഷമാണ് ഈ മംഗളകരമായ യാദൃശ്ചികത സംഭവിക്കാന് പോകുന്നത് എന്നതാണ് പ്രത്യേകത. വ്യാഴം ഇപ്പോള് തന്റെ രാശിയായ മീനത്തില് ഇരിക്കുന്നു. മാര്ച്ച് 28ന് അത് മീനം രാശിയില് അസ്തമിക്കും. ഇതിനുശേഷം ബുധന് മേടം രാശിയില് സംക്രമിക്കാന് പോകുന്നു. മറുവശത്ത്, സൂര്യന് മീനരാശിയിലും ശനി സ്വന്തം രാശിയായ കുംഭത്തിലുമാണ് ഇപ്പോളുള്ളത്.
ഇതുകൂടാതെ ശുക്രനും രാഹുവും മേടം രാശിയിലും ഇരിക്കുന്നു. ഇങ്ങനെ മഹാ അഷ്ടമി നാളില് 6 വലിയ ഗ്രഹങ്ങള് നാല് രാശികളിലായി ഇരിക്കുന്നതിനാല് മഹാ സംയോഗം രൂപപ്പെടുന്നു. ഇതിനിടയില് മാളവ്യയോഗം, കേദാരയോഗം, ഹന്സയോഗം, മഹാഭാഗ്യ യോഗം എന്നിവയും രൂപപ്പെടും. ഇത്തരമൊരു സാഹചര്യത്തില് ഈ മഹായോഗങ്ങളുടെ രൂപീകരണം പല രാശിക്കാര്ക്കും പ്രത്യേക ഗുണങ്ങള് സമ്മാനിക്കും. ഏതൊക്കെ രാശിക്കാര്ക്കാണ് ഈ സമയം ഭാഗ്യം തെളിയുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിക്കാര് ഈ കാലയളവില് ഭാഗ്യവാന്മാരാണെന്ന് തെളിയും. ഈ സമയത്ത്, നിങ്ങള്ക്ക് ചില നല്ല വാര്ത്തകള് ലഭിക്കും. അവിവാഹിതര്ക്ക് വിവാഹത്തിന് അവസരമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ബിസിനസ് ചെയ്യുന്ന ആളുകള്ക്ക് ബിസിനസ്സില് ലാഭം നേടാനാകും.

കര്ക്കടകം
മഹാ അഷ്ടമി നാളില് രൂപപ്പെടുന്ന ഹന്സ്, മാളവ്യ രാജയോഗം എന്നിവ കര്ക്കടക രാശിക്കാര്ക്ക് അനുകൂലമായിരിക്കും. ജോലി രംഗത്ത് സ്ഥാനമാനങ്ങള് കൈവരിക്കാനാകും. തൊഴിലില്ലാത്തവര്ക്ക് ഈ സമയം നല്ല ജോലി ഓഫറുകള് ലഭിക്കും. ജോലിസ്ഥലത്ത് സഹപ്രവര്ത്തകരുടെ പിന്തുണയുണ്ടാകും.

കന്നി
കന്നി രാശിക്കാര്ക്ക് ഈ സമയം അനുകൂലമായിരിക്കും. വിദ്യാര്ത്ഥികള്ക്ക് ഈ സമയം മികച്ച സമയമായിരിക്കും. ബിസിനസുകാര്ക്കും വളരെ അനുകൂലമായ ഫലങ്ങള് നേടാനാകും. തൊഴിലില്ലാത്തവര്ക്ക് പുതിയ ജോലികള് ലഭിക്കും.

മീനം
മീനം രാശിക്കാര്ക്ക് ഈ കാലയളവില് സമൂഹത്തില് ബഹുമാനം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്ക്കും സമയം നല്ലതാണ്. തൊഴില് ചെയ്യുന്നവര്ക്ക് ഈ സമയം നല്ല ഫലങ്ങള് ലഭിക്കും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്ത്തിയാകും. ഇതോടൊപ്പം ദുര്ഗാ ദേവിയുടെ അനുഗ്രഹവും നിങ്ങള്ക്ക് ലഭിക്കും.

ചൈത്ര നവരാത്രി
ഹിന്ദുമതത്തില് ചൈത്ര നവരാത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മാര്ച്ച് 22 മുതലാണ് ചൈത്ര നവരാത്രി ആരംഭിച്ചത്. ചൈത്ര നവരാത്രി മുതല് തന്നെ ഹിന്ദു പുതുവത്സരം ആരംഭിച്ചതിനാല് ഇത്തവണത്തെ ചൈത്ര നവരാത്രി വളരെ പ്രത്യേകതയുള്ളതാണ്. ചൈത്ര നവരാത്രി മഹോത്സവം രാജ്യമെമ്പാടും വിപുലമായി ആഘോഷിക്കുന്നു. നവരാത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ദിവസങ്ങള് അഷ്ടമിയും നവമിയുമാണ്. അഷ്ടമി, നവമി ദിവസങ്ങളില് ആളുകള് വ്രതം അനുഷ്ഠിക്കുകയും പെണ്കുട്ടികളെ അവരുടെ വീടുകളില് ആരാധിക്കുകയും ചെയ്യുന്നു. ദുര്ഗ്ഗാ മാതാവിന്റെ രൂപമായാണ് പെണ്കുട്ടികളെ കണക്കാക്കുന്നത്.

മഹാ അഷ്ടമി
അഷ്ടമിക്ക് ദുര്ഗ്ഗാഷ്ടമി എന്നും മഹാ അഷ്ടമി എന്നും പേരുണ്ട്. നവരാത്രിയുടെ എട്ടാം ദിവസമാണ് മഹാഗൗരി ദേവിയെ ആരാധിക്കുന്നത്. വിശുദ്ധിയുടെയും സമാധാനത്തിന്റെയും പ്രതീകമായാണ് മഹാഗൗരിയെ കണക്കാക്കുന്നത്. മഹാഷ്ടമി ദിനത്തില് ഒമ്പത് ചെറിയ പാത്രങ്ങള് സ്ഥാപിക്കുകയും അവയില് ദുര്ഗ്ഗാ ദേവിയുടെ ഒമ്പത് ശക്തികള് ആവാഹിക്കുകയും ചെയ്യുന്നു. അഷ്ടമിയുടെ ആരാധനയില് ദുര്ഗ്ഗയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു. ദുര്ഗാ ദേവിയുടെ ദൈവിക അവതാരമായി കണക്കാക്കപ്പെടുന്നതിനാല് ആളുകള് ഈ ദിവസം പെണ്കുട്ടികളെയും ആരാധിക്കുന്നു. കന്യാപൂജ എന്നാണ് ഈ ആരാധന അറിയപ്പെടുന്നത്. ഈ വര്ഷത്തെ അഷ്ടമി മാര്ച്ച് 29 ബുധനാഴ്ചയാണ്. ഹിന്ദു കലണ്ടര് അനുസരിച്ച്, അഷ്ടമി തിഥി മാര്ച്ച് 28 ബുധനാഴ്ച വൈകുന്നേരം 07:02 ന് ആരംഭിച്ച് മാര്ച്ച് 29 ന് രാത്രി 09:07 ന് അവസാനിക്കും. ഈ ദിവസം പുലര്ച്ചെ 04.42 മുതല് 05.29 വരെയാണ് ബ്രഹ്മ മുഹൂര്ത്തം.



Click it and Unblock the Notifications

