Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
ചൈത്ര നവരാത്രിയില്‍ പ്രത്യേക ശുഭയോഗങ്ങള്‍; 12 രാശിക്കും ജീവിതത്തില്‍ മാറ്റത്തിന്റെ കാലം
എല്ലാ വ്രതാനുഷ്ഠാനങ്ങള്‍ക്കും ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ ഉത്സവങ്ങളും വ്യത്യസ്തവും സവിശേഷമായ പ്രാധാന്യമുള്ളതുമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിലൊന്നാണ് നവരാത്രി ഉത്സവം. ഇത് പ്രധാനമായും ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കുന്ന ഉത്സവമാണ്. ഒരു വര്‍ഷത്തില്‍ നാല് നവരാത്രി തീയതികളുണ്ട്. അവയില്‍ ചൈത്ര നവരാത്രിയും ശാരദിയ നവരാത്രിയും വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ രണ്ട് ഗുപ്ത നവരാത്രി തീയതികളുണ്ട്. ചൈത്ര നവരാത്രിയെ കുറിച്ച് പറയുകയാണെങ്കില്‍ അതിന് മറ്റൊരു പ്രാധാന്യമുണ്ട്. ഈ നവരാത്രി ചൈത്രമാസത്തില്‍ വരുന്നതാണ്. പൂര്‍ണ്ണമായ നിയമങ്ങളോടും ചട്ടങ്ങളോടും കൂടി ഒമ്പത് ദിവസവും ഭക്തര്‍ ദുര്‍ഗ്ഗാ ആരാധന നടത്തുന്നു.
ഈ വര്‍ഷം ചൈത്ര നവരാത്രി മാര്‍ച്ച് 22 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കും. ജ്യോതിഷപ്രകാരം, ചൈത്രമാസത്തിലെ നവരാത്രി തീയതിയില്‍ ചില പ്രത്യേക യോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്. ഇത് ഒമ്പത് ദിവസം നീണ്ടുനില്‍ക്കും. ഈ പ്രത്യേക യോഗം എല്ലാ രാശികളിലും നല്ല സ്വാധീനം ചെലുത്തും. ചൈത്ര നവരാത്രിയിലെ ശുഭയോഗങ്ങള്‍ 12 രാശിക്കും നല്കുന്ന ഫലങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ചൈത്ര നവരാത്രിയിലെ ശുഭകരമായ യോഗം മേടം രാശിക്കാരുടെ ജീവിതത്തില്‍ സമ്പത്ത് നേടാന്‍ സഹായിക്കും. നിങ്ങളുടെ മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ആരോഗ്യപ്രശ്നങ്ങള്‍ മാറും. പ്രതിവിധിയായി നിങ്ങള്‍ ചൈത്ര നവരാത്രിയില്‍ അഖണ്ഡ ദീപം തെളിച്ച് ദുര്‍ഗ്ഗാ സപ്തശതി പാരായണം ചെയ്യുക.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ദേവിയുടെ വരവ് വളരെ ശുഭകരമാണ്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ഏതൊരു ജോലിയും ചെയ്യുന്നതിനുമുമ്പ് ദുര്‍ഗ്ഗാ ദേവിയെ ധ്യാനിക്കുക. പ്രവൃത്തികളില്‍ വിജയം കൈവരിക്കും. പ്രതിവിധിയായി നിങ്ങള്‍ നവരാത്രിയിലെ ഒമ്പത് ദിവസം ദുര്‍ഗാ ചാലിസ പാരായണം ചെയ്യുക.

മിഥുനം
ചൈത്ര നവരാത്രി സമയത്ത് മിഥുനം രാശിക്കാരായ അവിവാഹിതര്‍ക്ക് വിവാഹസാധ്യതകള്‍ ഉണ്ടാകും. വിവാഹിതരുടെ ദാമ്പത്യ ജീവിതത്തില്‍ പ്രണയം നിലനില്ക്കും. ഭാര്യാഭര്ത്താക്കന്മാര് പതിവായി ദുര്‍ഗാദേവിയെ ആരാധിക്കണം. പ്രതിവിധിയായി നിങ്ങള്‍ ഒമ്പത് ദിവസം ഗ്രാമ്പൂ, കര്‍പ്പൂരം എന്നിവ കത്തിച്ച് ദുര്‍ഗ്ഗാ ദേവിക്ക് ആരതി നടത്തിയാല്‍ തീര്‍ച്ചയായും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകും.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ചൈത്ര നവരാത്രിയുടെ ശുഭകരമായ യോഗം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. വരാനിരിക്കുന്ന സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികം മെച്ചപ്പെടും. പ്രതിവിധിയായി നിങ്ങള്‍ ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കുന്നതോടൊപ്പം ഹനുമാന് സ്വാമിയെയും ആരാധിക്കുക.

ചിങ്ങം
ചൈത്ര നവരാത്രി സമയം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങള്‍ ഒരു ജോലി അന്വേഷിക്കുകയാണെങ്കില്‍, ഉടന്‍ തന്നെ പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചനകളും വന്നേക്കാം. പ്രതിവിധിയായി നവരാത്രി സമയത്ത് ഘടസ്ഥാപനം നടത്തുമ്പോള്‍ നെയ്യ് ഒഴിച്ച് അഖണ്ഡ ജ്വാല കത്തിക്കുക.

കന്നി
നവരാത്രിയില്‍ നിങ്ങള്‍ക്ക് ശുഭവാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ ദൃഢമാകുകയും ദീര്‍ഘകാലമായി നിലനിന്നിരുന്ന തടസ്സങ്ങള്‍ നീങ്ങുകയും ചെയ്യും. പഴയ ചില പദ്ധതികള്‍ നിങ്ങള്‍ക്ക് പുനരാരംഭിക്കാനാകും.

തുലാം
ചൈത്ര നവരാത്രിയില്‍ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ഓഫര്‍ ലഭിച്ചേക്കാം. ഒരു പുതിയ ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അവസരവും കൈവരും. ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. പ്രതിവിധിയായി നിങ്ങള്‍ ഒമ്പത് ദിവസം മുഴുവന്‍ ദുര്‍ഗ്ഗാ കവചം പാരായണം ചെയ്യുക.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ചൈത്ര നവരാത്രി കാലത്ത് അസുഖങ്ങളില്‍ നിന്ന് പരിഹാരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുകയും നിങ്ങളുടെ ചിന്താഗതിയെ പോസിറ്റീവായി നിലനിര്‍ത്തുകയും ചെയ്യും. പ്രതിവിധിയായി നിങ്ങള്‍ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ പോയി്ക്ക് ദേവിക്ക് ചുണ്ണാമ്പ് സമര്‍പ്പിക്കുക.

ധനു
ധനി രാശിക്കാര്‍ക്ക് ചൈത്ര നവരാത്രിയുടെ ശുഭകരമായ യോഗം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. നിങ്ങള്‍ ഒരു ജോലി അന്വേഷിക്കുകയാണെങ്കില്‍, ഉടന്‍ തന്നെ പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമാണ്. ദേവി നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും. നിങ്ങള്‍ വിവാഹത്തിന് പദ്ധതിയിടുകയാണെങ്കില്‍ അനുയോജ്യനായ വരനെ ലഭിക്കാന്‍ സാധ്യതയുണ്ട്. ദോഷപരിഹാരമായി അഷ്ടമി നാളില്‍ ഗൗരിദേവിക്ക് മേക്കപ്പ് സാമഗ്രികളും മധുരപലഹാരങ്ങളും സമര്‍പ്പിക്കുക.

കുംഭം
ചൈത്ര നവരാത്രി മുതല്‍ സമയം നിങ്ങള്‍ക്ക് അനുകൂലമായി തുടങ്ങും. നിങ്ങളുടെ ജോലിയിലെ തടസ്സങ്ങള്‍ നീങ്ങും. നിങ്ങളുടെ എതിരാളികള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും. പ്രതിവിധിയായി പതിവായി ദുര്‍ഗാദേവിയെയും ഹനുമാന് സ്വാമിയെയും ആരാധിക്കുക.

മീനം
മീനം രാശിക്കാര്‍ക്ക് ചൈത്ര നവരാത്രി സമയം വളരെ നല്ലതാണ്. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനാകും. അല്ലെങ്കില്‍ ഇതിനകം നടത്തുന്ന ബിസിനസ്സില്‍ വിജയസാധ്യതകള്‍ കൈവരും. പ്രതിവിധിയായി വീടിനു പുറത്തിറങ്ങുമ്പോള്‍ ദുര്‍ഗ്ഗാ കവചം ചൊല്ലുക.



Click it and Unblock the Notifications