For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗണേശ ചതുര്‍ത്ഥിയില്‍ 6 ഗ്രഹങ്ങളുടെ സംയോജനം; ശുഭയോഗം

|

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത് ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥിയിലാണ്. ഈ ദിവസമാണ് ഗണപതി ജനിച്ചത്. സനാതന ധര്‍മ്മത്തില്‍ ഗണേശ ചതുര്‍ത്ഥിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ഗണേശ വിഗ്രഹങ്ങള്‍ വീടുകളിലും പൊതു ഇടങ്ങളിലും സ്ഥാപിച്ച് ആരാധിക്കുന്നു.

Most read: ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കുംMost read: ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കും

ഈ വര്‍ഷം സെപ്തംബര്‍ 10നാണ് ഗണേശ ജയന്തി വരുന്നത്. 19ന് അനന്ത് ചതുര്‍ദശി ദിനത്തില്‍ ഘോഷയാത്രയോടെ ഗണേശ വിഗ്രഹ നിമഞ്ജനം നടക്കും. ഇത്തവണ ജ്യോതിഷപരമായി 6 ഗ്രഹണങ്ങളുടെ സംയോജനമാണ് ഗണേശ ചതുര്‍ത്ഥിയില്‍ സംഭവിക്കുന്നത്. ഗ്രഹങ്ങളുടെ ഈ ശുഭകരമായ സംയോജനത്തിലൂടെ ഭക്തരുടെ എല്ലാ പ്രശനങ്ങളും ഗണേശ ഭഗവാന്‍ നീക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.

ഗ്രഹങ്ങളുടെ സംയോജനം

ഗ്രഹങ്ങളുടെ സംയോജനം

സെപ്റ്റംബര്‍ 10 ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ചതുര്‍ത്ഥി തിഥിയാണ്. ഇത്തവണ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ 6 ഗ്രഹങ്ങളുടെ ശുഭകരമായ സംയോജനമാണ് നടക്കുന്നത്. ഇത്തവണ ബുധന്‍ കന്നിയിലും, തുലാം രാശിയില്‍ ശുക്രനും, ഇടവം രാശിയില്‍ രാഹുവും, മകരത്തില്‍ ശനിയും, വൃശ്ചികത്തില്‍ കേതുവും ഉണ്ടാകും. ഈ ഗ്രഹ വിന്യാസം വളരെ ശുഭകരമാണ്. കൊവിഡ് പകര്‍ച്ചവ്യാധിക്കുശേഷം നാം കണ്ട തടസ്സങ്ങളും ബുദ്ധിമുട്ടുകളുമെല്ലാ ഈ ഗ്രഹവിന്യാസത്തില്‍ നീക്കം ചെയ്യപ്പെടുകയും എല്ലാ കുഴപ്പങ്ങളും ഒഴിവാക്കപ്പെടുമെന്നും അനുമാനിക്കാം.

രവിയോഗത്തില്‍ ആരാധന

രവിയോഗത്തില്‍ ആരാധന

ഗണേശ ചതുര്‍ഥിയില്‍, ചിത്തിര, ചോതി നക്ഷത്രം എന്നിവയുമായി ചേര്‍ന്ന് രവിയോഗം രൂപപ്പെടുന്നു. അതുകൊണ്ടാണ് ഇത്തവണ രവി യോഗത്തില്‍ ആരാധന ഉണ്ടാകുന്നത്. ഈ ശുഭകരമായ യോഗത്തില്‍ ഒരു പുതിയ ജോലി ആരംഭിക്കുന്നതും ഗണപതിയെ ആരാധിക്കുന്നതും വളരെ ശുഭകരമാണ്.

Most read:ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങളാണെങ്കിലും ഇവയെല്ലാം സമ്പത്ത് വരുന്നതിന്റെ സൂചനMost read:ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങളാണെങ്കിലും ഇവയെല്ലാം സമ്പത്ത് വരുന്നതിന്റെ സൂചന

മദ്ധ്യാഹ്ന ആരാധനയ്ക്ക് അനുകൂലമായ സമയം

മദ്ധ്യാഹ്ന ആരാധനയ്ക്ക് അനുകൂലമായ സമയം

ഗണേശ ചതുര്‍ഥി ദിവസത്തെ ആരാധനയ്ക്ക് അനുകൂലമായ സമയം ഉച്ചകഴിഞ്ഞാണ്. ഈ മുഹൂര്‍ത്തം രാവിലെ 11.21 മുതല്‍ ഉച്ചയ്ക്ക് 1.33 വരെയാണ്. ഇതിനുപുറമെ, ചതുര്‍ത്ഥി തീയതി രാത്രി 9.57 വരെ ആയതിനാല്‍, ദിവസം മുഴുവന്‍ ആരാധന നടത്താം.

ചന്ദ്രദര്‍ശനം പാടില്ല

ചന്ദ്രദര്‍ശനം പാടില്ല

ഗണേശ ചതുര്‍ത്ഥിയില്‍ ചന്ദ്രനെ കാണാന്‍ പാടില്ല. ഈ ദിവസം ചന്ദ്രനെ കാണുന്നതില്‍ നിങ്ങള്‍ക്ക് അപകീര്‍ത്തി ഉണ്ടാകുന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, ഗണപതിയെ ആരാധിക്കുമ്പോള്‍ തുളസി ഇലകള്‍ സമര്‍പ്പിക്കരുത്. ഐതിഹ്യം അനുസരിച്ച്, തുളസി ഒരിക്കല്‍ ഗണേശനെ ഗജമുഖനെന്നും ലംബോദരനെന്നും വിളിച്ചുകൊണ്ട് വിവാഹാഭ്യര്‍ത്ഥന നടത്തി. ഇതില്‍ ക്ഷുഭിതനായ ഗണേശന്‍ തുളസിയെ ശപിച്ചു. അതിനുശേഷം തുളസി ഇലകള്‍ അദ്ദേഹത്തിന് ആരാധനയ്ക്കായി സമര്‍പ്പിക്കുന്നില്ല.

Most read:ജോലി ലഭിക്കണോ? ഈ ഫെങ് ഷൂയി വിദ്യകള്‍ പരീക്ഷിക്കൂMost read:ജോലി ലഭിക്കണോ? ഈ ഫെങ് ഷൂയി വിദ്യകള്‍ പരീക്ഷിക്കൂ

English summary

Special Combination of Six Planets Is Being Made On Ganesh Chaturthi

Special Combination 6 eclipses is being made on Ganesh Chaturthi. With this auspicious combination of planets, Bappa will remove all the troubles. Read on to know more.
Story first published: Friday, September 10, 2021, 9:29 [IST]
X
Desktop Bottom Promotion