Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗണേശ ചതുര്ത്ഥിയില് 6 ഗ്രഹങ്ങളുടെ സംയോജനം; ശുഭയോഗം
ഹിന്ദു കലണ്ടര് അനുസരിച്ച്, ഗണേശ ചതുര്ത്ഥി ആഘോഷിക്കുന്നത് ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷ ചതുര്ത്ഥിയിലാണ്. ഈ ദിവസമാണ് ഗണപതി ജനിച്ചത്. സനാതന ധര്മ്മത്തില് ഗണേശ ചതുര്ത്ഥിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ഗണേശ വിഗ്രഹങ്ങള് വീടുകളിലും പൊതു ഇടങ്ങളിലും സ്ഥാപിച്ച് ആരാധിക്കുന്നു.
ഈ വര്ഷം സെപ്തംബര് 10നാണ് ഗണേശ ജയന്തി വരുന്നത്. 19ന് അനന്ത് ചതുര്ദശി ദിനത്തില് ഘോഷയാത്രയോടെ ഗണേശ വിഗ്രഹ നിമഞ്ജനം നടക്കും. ഇത്തവണ ജ്യോതിഷപരമായി 6 ഗ്രഹണങ്ങളുടെ സംയോജനമാണ് ഗണേശ ചതുര്ത്ഥിയില് സംഭവിക്കുന്നത്. ഗ്രഹങ്ങളുടെ ഈ ശുഭകരമായ സംയോജനത്തിലൂടെ ഭക്തരുടെ എല്ലാ പ്രശനങ്ങളും ഗണേശ ഭഗവാന് നീക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.

ഗ്രഹങ്ങളുടെ സംയോജനം
സെപ്റ്റംബര് 10 ഒരു ദിവസം നീണ്ടുനില്ക്കുന്ന ചതുര്ത്ഥി തിഥിയാണ്. ഇത്തവണ ഗണേശ ചതുര്ത്ഥി ദിനത്തില് 6 ഗ്രഹങ്ങളുടെ ശുഭകരമായ സംയോജനമാണ് നടക്കുന്നത്. ഇത്തവണ ബുധന് കന്നിയിലും, തുലാം രാശിയില് ശുക്രനും, ഇടവം രാശിയില് രാഹുവും, മകരത്തില് ശനിയും, വൃശ്ചികത്തില് കേതുവും ഉണ്ടാകും. ഈ ഗ്രഹ വിന്യാസം വളരെ ശുഭകരമാണ്. കൊവിഡ് പകര്ച്ചവ്യാധിക്കുശേഷം നാം കണ്ട തടസ്സങ്ങളും ബുദ്ധിമുട്ടുകളുമെല്ലാ ഈ ഗ്രഹവിന്യാസത്തില് നീക്കം ചെയ്യപ്പെടുകയും എല്ലാ കുഴപ്പങ്ങളും ഒഴിവാക്കപ്പെടുമെന്നും അനുമാനിക്കാം.

രവിയോഗത്തില് ആരാധന
ഗണേശ ചതുര്ഥിയില്, ചിത്തിര, ചോതി നക്ഷത്രം എന്നിവയുമായി ചേര്ന്ന് രവിയോഗം രൂപപ്പെടുന്നു. അതുകൊണ്ടാണ് ഇത്തവണ രവി യോഗത്തില് ആരാധന ഉണ്ടാകുന്നത്. ഈ ശുഭകരമായ യോഗത്തില് ഒരു പുതിയ ജോലി ആരംഭിക്കുന്നതും ഗണപതിയെ ആരാധിക്കുന്നതും വളരെ ശുഭകരമാണ്.

മദ്ധ്യാഹ്ന ആരാധനയ്ക്ക് അനുകൂലമായ സമയം
ഗണേശ ചതുര്ഥി ദിവസത്തെ ആരാധനയ്ക്ക് അനുകൂലമായ സമയം ഉച്ചകഴിഞ്ഞാണ്. ഈ മുഹൂര്ത്തം രാവിലെ 11.21 മുതല് ഉച്ചയ്ക്ക് 1.33 വരെയാണ്. ഇതിനുപുറമെ, ചതുര്ത്ഥി തീയതി രാത്രി 9.57 വരെ ആയതിനാല്, ദിവസം മുഴുവന് ആരാധന നടത്താം.

ചന്ദ്രദര്ശനം പാടില്ല
ഗണേശ ചതുര്ത്ഥിയില് ചന്ദ്രനെ കാണാന് പാടില്ല. ഈ ദിവസം ചന്ദ്രനെ കാണുന്നതില് നിങ്ങള്ക്ക് അപകീര്ത്തി ഉണ്ടാകുന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, ഗണപതിയെ ആരാധിക്കുമ്പോള് തുളസി ഇലകള് സമര്പ്പിക്കരുത്. ഐതിഹ്യം അനുസരിച്ച്, തുളസി ഒരിക്കല് ഗണേശനെ ഗജമുഖനെന്നും ലംബോദരനെന്നും വിളിച്ചുകൊണ്ട് വിവാഹാഭ്യര്ത്ഥന നടത്തി. ഇതില് ക്ഷുഭിതനായ ഗണേശന് തുളസിയെ ശപിച്ചു. അതിനുശേഷം തുളസി ഇലകള് അദ്ദേഹത്തിന് ആരാധനയ്ക്കായി സമര്പ്പിക്കുന്നില്ല.



Click it and Unblock the Notifications
